Sunday 19 May 2013

[www.keralites.net] nithakath

 

നിതാഖാത്‌: സൗദി വിടാന്‍ ഇന്ത്യക്കാരുടെ തിരക്ക്‌

ചെറിയാന്‍ കിടങ്ങന്നൂര്‍

 

ദമാം: നിതാഖാത്തിനെ ഭയന്ന്‌ സൗദി വിടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന. നിയമവിരുദ്ധമായും യാത്രാരേഖകള്‍ ഇല്ലാതെയും സൗദിയില്‍ കഴിയുന്ന ഇന്ത്യക്കാര്‍ നാട്ടിലേക്കു മടങ്ങാന്‍ നിര്‍ബന്ധിതരായതോടെ എംബസിയിലും നാടുകടത്തല്‍ കേന്ദ്രങ്ങളിലും തിരക്കേറി. ഇത്തരക്കാരില്‍ വടക്കേ ഇന്ത്യക്കാരാണ്‌ ഏറെ.

അനധികൃത കുടിയേറ്റക്കാര്‍ക്ക്‌ രാജ്യം വിടാന്‍ സൗദിഭരണകുടം അനുവദിച്ച സമയപരിധി ജൂെലെ മൂന്നിന്‌ അവസാനിക്കും. അതിനുമുമ്പ്‌ പദവി ശരിയാക്കാന്‍ സാധിക്കാത്തവര്‍ രാജ്യംവിടാന്‍ തയാറാകണമെന്ന്‌ ഇന്ത്യന്‍ സ്‌ഥാനപതി ഹാമിദ്‌ അലി റാവു ആവശ്യപ്പെട്ടിരുന്നു. ഈ സമയപരിധിക്കുശേഷം റമദാന്‍ ആണെന്നും പരിശോധന ഉണ്ടാകില്ലെന്നും കരുതി ആരും സൗദിയില്‍ തങ്ങാന്‍ ശ്രമിക്കരുതെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിരുന്നു. ദമാമില്‍ നടന്ന സാമൂഹിക, സാംസ്‌കാരിക, മാധ്യമപ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു റാവു.

ഇന്നുമുതല്‍ ദമാമിലും റിയാദിലും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്‌ (ഇ.സി) വിതരണം ചെയ്യും. ദമ്മാമില്‍ മൂവായിരവും റിയാദില്‍ 12,000 ഔട്ട്‌ പാസുമാണ്‌ തുടക്കത്തില്‍ വിതരണം ചെയ്യുക. വരും ദിവസങ്ങളില്‍ ജിദ്ദയിലും ഔട്ട്‌പാസ്‌ വിതരണമുണ്ടാകും. ദമാം ഇന്ത്യന്‍ ബോയ്‌സ്‌ സ്‌കൂളില്‍ ഡി ഒന്നുമുതല്‍ 560 വരെയുള്ള ടോക്കണ്‍ നബരുകാര്‍ക്ക്‌ ഇന്ന്‌ ഔട്ട്‌ പാസ്‌ ലഭിക്കും. ബാക്കിയുള്ള ദിവസങ്ങളില്‍ വി.എഫ്‌.സി. കേന്ദ്രം വഴിയാകും ഔട്ട്‌പാസ്‌ വിതരണം


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment