ഫോണ്‍ വേണ്ട; കൈവെളളയില്‍ നമ്പര്‍ ഡയല്‍ ചെയ്യാം!
വാഷിംഗ്‌ടണ്‍: സ്‌മാര്‍ട്ട് ഫോണുകള്‍ സാങ്കേതിക മികവിന്റെ കാര്യത്തില്‍ മായാജാലം കാട്ടുന്ന കാലമാണിത്. എന്നാല്‍, അസാധ്യമെന്ന് കരുതുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യമാക്കി കൈയടി നേടുന്ന ജപ്പാനിലെ ടോക്കിയോ സര്‍വകലാശാലയിലെ മസാട്ടോഷി ഇഷിക്കാവ എല്ലാവരെയും ഞെട്ടിക്കാന്‍ പുതിയൊരു ഫോണ്‍വിളി ഒരുക്കുന്നു- ഫോണ്‍ ഇല്ലാതെ കൈവെളളയില്‍ നമ്പര്‍ ഞെക്കി വിളിക്കാവുന്ന ഒരു സംവിധാനം!
ഒരു പ്രത്യേക ക്യാമറയാണ് ഇതിനായി ഉപയോഗിക്കുന്നത്. രണ്ട് റൊട്ടേഷണല്‍ മിററുകളും ഹൈസ്‌പീഡ് വിഷനുമാണ് ക്യാമറയുടെ പ്രധാന ഭാഗങ്ങള്‍. ദൂരത്തിരിക്കുമ്പോള്‍ ഫോണിന്റെ ഡിസ്‌പ്ലേയോ കീബോര്‍ഡോ കൈവെളളയിലോ മറ്റ് പ്രതലത്തിലോ പതിപ്പിച്ചാണ് ഫോണില്ലാത്ത ഫോണ്‍വിളി സാധ്യമാക്കുന്നത്.
പുതിയ സംവിധാനത്തില്‍ എല്ലാ രണ്ട് മില്ലി സെക്കന്‍ഡിലും ഒരു ത്രിമാന വസ്‌തുവിന്റെ ചലനം നീരീക്ഷിക്കാനാവും. ഹൈസ്‌പീഡ് വിഷന്‍ സഞ്ചരിക്കുന്ന വസ്‌തുക്കളെ പിന്തുടരാന്‍ സഹായിക്കും. ഇത് ഉപയോക്‌താക്കള്‍ക്ക് ഡിസ്‌പ്ലേ ഇമേജ് കൈവെളളയില്‍ തെന്നിമാറാതെ കൊണ്ടുനടക്കാന്‍ പ്രയോജനപ്പെടും. അള്‍ട്രാസോണിക് വേവ് എമിറ്റേഴ്‌സിന്റെ സഹായത്തോടെയാണ് കൈവെളളയിലെ ഇല്ലാത്ത കീബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. രണ്ട് വര്‍ഷത്തിനുളളില്‍ പുതിയ സംവിധാനം അവതരിപ്പിക്കുമെന്നാണ് ഇഷിക്കാവ പറയുന്നത്
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment