Monday, 6 May 2013

[www.keralites.net] ആറന്മുളയില്‍ മിച്ചഭൂമി സ്വന്തമാക്കാന്‍ K G S നാകില്ല

 

പത്തനംതിട്ട: ആറന്മുളയില്‍ നിര്‍ദിഷ്ട വിമാനത്താവളത്തിനായി കെജിഎസ് കമ്പനി വാങ്ങിയ സ്ഥലം മിച്ചഭൂമിയായി പ്രഖ്യാപിച്ച് ഏറ്റെടുത്തതോടെ സര്‍ക്കാര്‍ നിലപാട് നിര്‍ണായകമാകുന്നു.
 
Mount Zion Education Trust ചെയര്‍മാന്‍ ഏബ്രഹാം കലമണ്ണിലിന്റെ പക്കല്‍ നിന്നു KGS വാങ്ങിയ 232 ഏക്കര്‍ ഉള്‍പ്പെടെയുള്ള സ്ഥലമാണ് മിച്ചഭൂമിയായി കണ്െടത്തി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതുള്‍പ്പെടെ 300 ഏക്കര്‍ ഭൂമിയാണ് മിച്ചഭൂമിയായി കണ്െടത്തിയിരിക്കുന്നത്. ഭൂപരിഷ്കരണനിയമം ലംഘിച്ചുവെന്നതിന്റെ പേരിലാണ് സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തത്. നിയമപ്രകാരം വ്യക്തിക്കു കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമിയുടെ അളവ് 15 ഏക്കറില്‍ കൂടുതലാകാന്‍ പാടില്ല.
 
മിച്ചഭൂമിയായി ഏറ്റെടുക്കുന്ന സ്ഥലത്തു വ്യവസായം ആരംഭിക്കാന്‍ നിലവില്‍ വ്യവസ്ഥകളില്ല. ഭൂപരിഷ്കരണ നിയമത്തില്‍ മിച്ചഭൂമിയായി ഏറ്റെടുക്കുന്ന സ്ഥലം ഭൂരഹിതര്‍ക്കു നല്കാനാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഉടസ്ഥതയിലുള്ള ഭൂമിയെന്ന നിലയില്‍ ഇതു പാട്ടവ്യവസ്ഥയില്‍ നല്കാനാകുമെന്നും പറയപ്പെടുന്നു. ആറന്മുള വിമാനത്താവളം പദ്ധതിയില്‍ ഓഹരി എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം ഉള്ളതിനാല്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നിലനിര്‍ത്തി പദ്ധതിയുമായി മുന്നോട്ടു പോകാനാകുമോയെന്നും പരിശോധിക്കുന്നുണ്ട്.
 
എന്നാല്‍ ഇതെല്ലാം ശക്തമായ പ്രതിഷേധത്തിനു കാരണമാകുമെന്നതിനാല്‍ തത്കാലം നയപരമായ തീരുമാനം ഇക്കാര്യത്തിലുണ്ടാകാനിടയില്ല.
 
Mount Zion Education Trust ചെയര്‍മാന്‍ ഏബ്രഹാം കലമണ്ണില്‍ തന്റെ ഉടമസ്ഥതയില്‍ കടമ്മനിട്ടയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിംഗ് കോളജില്‍ നിലവിലുള്ള എയര്‍നോട്ടിക്കല്‍ എന്‍ജിനീയറിംഗിനുവേണ്ടി എയര്‍സ്ട്രിപ്പ് നിര്‍മിക്കാനാണ് ആറന്മുളയില്‍ സ്ഥലം വാങ്ങിയത്. എയര്‍സ്ട്രിപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവച്ചിരുന്നു. പിന്നീടാണ് സ്ഥലം ചെന്നൈ ആസ്ഥാനമായ കെജിഎസ് കമ്പനിയ്ക്കു വില്പന നടത്തിയത്. 52 കോടി രൂപയ്ക്കായിരുന്നു കരാര്‍. ഇതില്‍ 22 കോടി രൂപ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും ബാക്കിതുകയ്ക്കുവേണ്ടി കേസ് നിലനില്‍ക്കുകയാണെന്നും ഏബ്രഹാം കലമണ്ണില്‍ പറയുന്നു.
 
ഇതിനിടെയിലാണ് ഭൂപരിഷ്കരണ നിയമം ലംഘിച്ചു സ്ഥലം സ്വന്തമാക്കിയതിന്റെ പേരില്‍ റവന്യൂവകുപ്പ് കേസെടുത്തത്. K G S വാങ്ങിയ സ്ഥലത്തും നിയമലംഘനമുണ്െടന്നു കണ്െടത്തിയിട്ടുണ്ട്.
 
പദ്ധതി പ്രദേശം ഉള്‍ക്കൊള്ളുന്ന കിടങ്ങന്നൂര്‍, മല്ലപ്പുഴശേരി, മെഴുവേലി, ആറന്മുള വില്ലേജുകളിലെ 24.37 ഹെക്ടര്‍ ഭൂമി പുറമ്പോക്കാണെന്നു വ്യക്തമായതിനേ തുടര്‍ന്ന് ഇതേറ്റെടുക്കുന്നതിനുള്ള നിര്‍ദേശവുമുണ്ടായി. പുറമ്പോക്കു സ്ഥലം റവന്യൂ അധികൃതര്‍ അളന്നുതിരിച്ചു ബോര്‍ഡും വച്ചിരുന്നു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

No comments:

Post a Comment