Monday, 6 May 2013

[www.keralites.net] വേണമെങ്കില്‍ ചക്ക അബുദാബിയിലും

 

വേണമെങ്കില്‍ ചക്ക അബുദാബിയിലും...

 
Fun & Info @ Keralites.netഅബുദാബി: വേണ്ടി വന്നാല്‍ ചക്ക വേരിലും കായ്ക്കും എന്ന പഴഞ്ചൊല്ല് വേണ്ടി വന്നാല്‍ ചക്ക മരുഭൂമിയിലും കായ്ക്കും എന്ന് മാറ്റിയാലും ഗള്‍ഫ് മലയാളികള്‍ ഇനി കുറ്റം പറയില്ല. അബുദാബിയിലെ ഷെയ്ഖ് ഖലീഫ എനര്‍ജി കോംപ്ലക്‌സിലെ പ്ലാവില്‍ നിറയെ ചക്കകളാണ്. ബംഗ്ലാദേശ് സ്വദേശിയായ നൂറല്‍ ഇസ്ലാമാണ് എട്ട് വര്‍ഷം മുമ്പ് നാട്ടില്‍നിന്ന് ചക്കക്കുരു കൊണ്ടുവന്ന് മുളപ്പിച്ച് ഇപ്പോഴത്തെ രൂപത്തില്‍ ഇത് വളര്‍ത്തിയത്.
കഴിഞ്ഞവര്‍ഷം ഒരു ചക്ക മാത്രമാണ് ഉണ്ടായത്. വിളയുന്നതിനുമുമ്പ് അത് കൊഴിഞ്ഞുവീണു. എന്നാല്‍ ഇത്തവണ പത്തിലധികം ചക്കകള്‍ ഉണ്ടായി. പത്തും വിളഞ്ഞു തുടങ്ങിയിട്ടുണ്ട്. ബംഗ്ലാദേശിന്റെ ദേശീയ പഴമാണ് ചക്ക. പ്ലാവ് വലുതായപ്പോള്‍ പറിച്ചുകളയാനും ഇടയ്ക്ക് ശ്രമം നടന്നിരുന്നു.
എന്നാല്‍ സ്വന്തം കുഞ്ഞിനെപ്പോലെ നൂറല്‍ പ്ലാവിന് വെള്ളമൊഴിച്ച് വളര്‍ത്തി. നൂറലിന്റെ ചക്കസ്‌നേഹം ഇപ്പോള്‍ സ്വദേശികള്‍ക്കും പകര്‍ന്ന് കിട്ടിയിട്ടുണ്ട്. നിരവധി സ്വദേശികളുടെ വീടുകളിലും നൂറല്‍ പ്ലാവ് നട്ടുവളര്‍ത്തിക്കൊടുത്തിട്ടുണ്ട്.
എന്തായാലും നൂറലിന്റെ പ്ലാവിലെ ചക്ക കണ്ടാല്‍ മലയാളികള്‍ക്കും കൊതിതോന്നും. കാരണം ചൊളയായി ഗള്‍ഫിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെത്തുന്ന ചക്കപ്പഴത്തിന് തീവിലയാണ്. എന്തായാലും തന്റെ പ്ലാവിലെ ചക്കകള്‍ വില്ക്കാനൊന്നും നൂറല്‍ ഉദ്ദേശിക്കുന്നില്ല. ചക്കപ്രിയര്‍ക്ക് എല്ലാം നല്കാനുള്ള മനസ്സാണ് ഈ ബംഗ്ലാദേശിക്കുള്ളത്.



www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

No comments:

Post a Comment