Monday, 6 May 2013

Re: [www.keralites.net] തന്നെ മന്ത്രിയാക്കണമെന്ന് ബാലകൃഷ്ണപിള്ള

So as expected and said by many now the cat is out of the bag. This old JUNK who looted the treasury during his last tenure as minister wanted to become a minister again. He had enough options for that. But not by sacrifising his own son and his family life. Even God wont forgive this Big Bbbbbbbbbbbbbb.the balakrishna Pillai
P.L Bala
 
From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To:
Sent: Monday, 6 May 2013 10:46 AM
Subject: [www.keralites.net] തന്നെ മന്ത്രിയാക്കണമെന്ന് ബാലകൃഷ്ണപിള്ള
 
ആറു മാസത്തേക്ക് തന്നെ മന്ത്രിയാക്കണമെന്ന് ബാലകൃഷ്ണപിള്ള
 
അപ്പൊ ഇതായിരുന്നു ഇങ്ങെരുടെ ഉള്ളിലിരുപ്പ്, ഇതിനു വേണ്ടിയായിരുന്നു കളിയൊക്കെ കളിച്ചത്
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനു മുന്നില്‍ പുതിയ ആവശ്യവുമായി ബാലകൃഷ്ണപിള്ള. കെ.ബി ഗണേഷ്‌കുമാര്‍ മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് പ്രതിനിധിയായി തന്നെ ആറു മാസത്തേക്ക് മന്ത്രിയാക്കണമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു. യുഡിഎഫും കേരള കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇതു മാത്രമാണ് പോംവഴിയെന്ന് പ്രത്യേക ദൂതന്‍ മുഖേന പിള്ള യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. പിള്ളയെ അനുനയിപ്പിക്കാന്‍ ഈ പ്രതിവിധി ഫലം ചെയ്യുമെന്നാണ് അനുയായികള്‍ കരുതുന്നത്. ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കുന്ന യുഡിഎഫ് മന്ത്രിസഭയിലേക്ക് താനില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ ബാലകൃഷ്ണപിള്ള ആവര്‍ത്തിച്ചു പറയുമ്പോഴും മന്ത്രിയാകാന്‍ നീക്കം നടത്തുന്നുവെന്നാണ് യുഡിഎഫില്‍ നിന്നുതന്നെ ലഭിക്കുന്ന സൂചന.
കെ.ബി ഗണേഷ്‌കുമാര്‍ മന്ത്രിസ്ഥാനം രാജിവച്ചശേഷം വേണ്ടിവച്ചാല്‍ എംഎല്‍എ സ്ഥാനം കൂടി തെറിപ്പിക്കുമെന്ന ഭീഷണിയുമായി ബാലകൃഷ്ണപിള്ള രംഗത്തെത്തിയിരുന്നു. മന്ത്രിസ്ഥാനം ഒഴിഞ്ഞെങ്കിലും മകനും അച്ഛനും തമ്മിലുള്ള ബന്ധം ഇപ്പോഴും പഴയപടി തന്നെയാണ്. വിളിക്കാറില്ല, കാണാറില്ല, കണ്ടാല്‍ മിണ്ടാറുമില്ല. ഗണേഷ് മന്ത്രിസ്ഥാനം ഒഴിഞ്ഞയുടന്‍ പിള്ള നേരെ പോയത് ക്ഷേത്രങ്ങളിലേക്കായിരുന്നു. നേര്‍ച്ചകള്‍ തീര്‍ത്തു. തുലാഭാരം ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ ചെയ്തും പിള്ള ദൈവങ്ങള്‍ക്ക് നന്ദി അറിയിച്ചു. ഇടയ്ക്ക് സുഖവാസ കേന്ദ്രത്തില്‍ വിശ്രമിക്കാനും സമയം കണ്ടെത്തി.
ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്ന ആവശ്യമൊന്നും പിള്ളയ്ക്കില്ല. അച്ഛനും മകനും തമ്മിലുള്ള പ്രശ്‌നം പറഞ്ഞുതീര്‍ത്ത് ഗണേഷിനെ വീണ്ടും മന്ത്രിയാക്കുന്നെങ്കില്‍ എതിര്‍പ്പില്ലെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ അഭിപ്രായവും പിള്ളയ്ക്കില്ല. അച്ഛനു കീഴ്‌പ്പെടുന്ന മകനല്ല ഗണേഷ് എന്ന് പിള്ളയ്ക്കറിയാം. ഈ സാഹചര്യത്തിലാണ് ആറുമാസത്തേക്ക് തന്നെ മന്ത്രിയാക്കണമെന്ന ആവശ്യം പിള്ള ഉന്നയിച്ചതെന്ന് യുഡിഎഫിലെ ഒരു പ്രമുഖന്‍ 'മംഗളം ഓണ്‍ലൈനോട്' പറഞ്ഞു
www.keralites.net

No comments:

Post a Comment