Sunday, 5 May 2013

[www.keralites.net] കായത്തിന്റെ ചെടി

 

കായം - കായത്തിന്റെ ചെടിയാണ് ചിത്രത്തില്‍

ചെടിയുടെ വേരില്‍ നിന്ന് ഊറി വരുന്ന കറ ഉണക്കിയാണ് കായം നിര്‍മ്മിക്കുന്നത് . അതുപോലെ വേരും തണ്ടും കൂടിചെരുന്നിടത്തു നിന്നും കറയെടുക്കാരുണ്ട് .

ചെടി പൂക്കുന്ന സമയമായ മാര്‍ച്ച്‌ -ഏപ്രില്‍ സമയത്താണ് വേരുയ്ക്ളുടെ അറ്റം മുറിച്ചെടുത്ത് മണ്ണും ചുള്ളി കമ്പുകളും കൊണ്ട് പുതയിടും .
നാലോ അഞ്ചോ വര്ഷം പ്രായമായ ചെടിയില്‍ നിന്നാണ് കറ എടുക്കുന്നത് .

മുറിച്ചെടുത്ത വേരിന്റെ അഗ്രഭാഗത്ത്‌ നിന്നും വെളുത്ത നിറമുള്ള കറ ഊറി വരും ..പുറത്തു വരുന്ന ഈ കറ ചുരണ്ടിയെടുത്ത് വീണ്ടും അഗ്രഭാഗം മുറിച്ചു മറ്റൊരു മുറിവുണ്ടാക്കുക .ഇങ്ങനെ മൂന്നു മാസം വരെ കറയെടുക്കാം .
കറയൊലിപ്പ് നില്‍ക്കുന്നത് വരെ കായം ചുരണ്ടിയെടുക്കാം .
ഭക്ഷണത്തില്‍ രുചിക്കും മണത്തിനും വേണ്ടി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്‌ കായം. ഇംഗ്ലീഷ്:Asafoetida. ലോകത്തില്‍ പലയിടങ്ങളിലും കായം ഉപയോഗിക്കുന്നുണ്ട്. അനാകര്‍ഷകമായ നിറം ചവര്‍പ്പുരുചി, ഗന്ധകമിശ്രിതം മൂലമുള്ള രൂക്ഷമായ ഗന്ധം എന്നിവമൂലമായിരിക്കാം കായത്തിന്‌ ചെകുത്താന്റെ കാഷ്ഠം എന്നൊരു ഇരട്ടപ്പേര്‌ ലഭിച്ചത് ഭാരതത്തില്‍ പണ്ടുകാലം മുതല്‍ കായം രോഗചികിത്സയിലും ആഹാരത്തിലും ഉപയോഗിച്ചിരുന്നു. അറേബ്യന്‍ ഡോക്ടര്‍മാരാണ്‌ കായത്തിനെ ലോകത്തില്‍ പ്രസിദ്ധരാക്കിയത് കായം ഒരു സസ്യത്തിന്റെ കറയാണ്‌. ഈ സസ്യം ഒരു ബഹുവര്‍ഷ ഔഷധിയാണ്‌. ചെടി പുഷ്പിക്കുന്നതിനു മുമ്പായി ഈ സസ്യത്തിന്റെ വേരിനോട് ചേര്‍ന്നുള്ള കാണ്ഡത്തില്‍ മുറിവുകള്‍ ഉണ്ടാക്കുന്നു. ആ മുറിവിലൂടെ ഊറിവരുന്ന വെള്ളനിറമുള്ള കറ മണ്‍പാത്രങ്ങളില്‍ ശേഖരിക്കുന്നു. അവയ്ക്ക് കറുപ്പുനിറം ലഭിക്കുന്നത് കാറ്റുതട്ടുന്നതുമൂലമാണ്‌
Courtesy : http://www.zubaidaidrees.blogspot.com
Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

No comments:

Post a Comment