Sunday, 5 May 2013

[www.keralites.net] മമ്മൂട്ടി ഫാന്‍സ്‌ അസോസിയേഷനില്‍ തമ്മിലടി

 

മമ്മൂട്ടി ഫാന്‍സ്‌ അസോസിയേഷനില്‍ തമ്മിലടി; 'മമ്മൂട്ടി ടൈംസ്‌' പ്രസിദ്ധീകരണം നിര്‍ത്തി

 

തൊടുപുഴ: ഫാന്‍സ്‌ അസോസിയേഷനിലെ നേതാക്കള്‍ തമ്മിലുള്ള ചേരിപ്പോര്‌ രൂക്ഷമായതോടെ തന്റെ പേരിലുള്ള െദെ്വവാരികയുടെ പ്രസിദ്ധീകരണം നിര്‍ത്താന്‍ മെഗാസ്‌റ്റാര്‍ മമ്മൂട്ടി നിര്‍ദേശം നല്‍കി. ഇതേതുടര്‍ന്ന്‌ മാഗസിന്റെ അടുത്തലക്കം പ്രിന്റ്‌ ചെയ്യാന്‍ പ്രസിലേക്ക്‌ നല്‍കിയെങ്കിലും പിന്‍വലിച്ചു. മമ്മൂട്ടിയുടെ സിനിമാ വിശേഷങ്ങള്‍ പങ്കുവയ്‌ക്കുന്ന മമ്മൂട്ടി െടെംസ്‌ എന്ന െദെ്വവാരികയ്‌ക്കാണ്‌ ഫാന്‍സ്‌ അസോസിയേഷന്റെ ചേരിതിരിവ്‌ കാരണം പൂട്ട്‌ വീണത്‌.

പത്ത്‌ വര്‍ഷമായി മമ്മൂട്ടി െടെംസ്‌ പ്രസിദ്ധീകരിക്കുന്നുണ്ട്‌. മലയാളസിനിമയില്‍ ആദ്യമായി ഒരു താരത്തിന്റെ പേരില്‍ മാഗസില്‍ ഇറങ്ങിയത്‌ മമ്മൂട്ടി െടെംസിലൂടെയാണ്‌. ആദ്യം മാസികയായി പുറത്തിറക്കിയ മമ്മൂട്ടി െടെംസ്‌ പിന്നീട്‌ െദെ്വവാരികയായി മാറ്റി. മമ്മൂട്ടി സിനിമകളുടെ വിശേഷങ്ങള്‍ പങ്കുവച്ച്‌ അവയുടെ പ്രമോഷനായിരുന്നു മാഗസിനിലൂടെ ലക്ഷ്യം വച്ചത്‌. മമ്മൂട്ടിയുടെ സര്‍വവിധ സഹകരണവും മമ്മൂട്ടി െടെംസിനു ഉണ്ടായിരുന്നു. മാറ്ററുകള്‍ മമ്മൂട്ടി പരിശോധിച്ചശേഷമായിരുന്നു മാഗസിനില്‍ നല്‍കിയിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ സിനിമയുടെ പേരില്‍ ഫാന്‍സ്‌ അസോസിയേഷനും മമ്മൂട്ടിയുടെ അടുപ്പക്കാരും തമ്മില്‍ ചേരിതിരിയുകയും ഇതുമായി ബന്ധപെട്ട ചില കത്തുകള്‍ മമ്മൂട്ടി െടെംസില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തതോടെയാണ്‌ മാഗസിന്‍ വിവാദമായത്‌.

മമ്മൂട്ടിയുടെ നിര്‍മാണരംഗത്തെ മുഖമായ ആന്റോ ജോസഫിനെ കൂടാതെ തന്റെ മേയ്‌ക്കപ്പ്‌മാനും സന്തതസഹചാരിയുമായ ജോര്‍ജിനും മമ്മൂട്ടി ഡേറ്റ്‌ നല്‍കി സിനിമ പുറത്തിറക്കിയിരുന്നു. ജോര്‍ജ്‌ നിര്‍മിച്ച ഇമ്മാനുവല്‍ എന്ന സിനിമ തിയറ്ററുകളില്‍ നല്ല സിനിമയെന്ന അഭിപ്രായം നേടി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ്‌ ആന്റോ ജോസഫ്‌ നിര്‍മിച്ച ജയറാം സിനിമയായ ഭാര്യ അത്ര പോര പ്രദര്‍ശനത്തിനെത്തിയത്‌.

നിര്‍മാണ രംഗത്തെ പ്രമുഖനായ ആന്റോ ജോസഫ്‌ തന്റെ സ്വാധീനത്തിലൂടെ തിയറ്ററുകളില്‍ നിന്ന്‌ ഇമാനുവല്‍ മാറ്റി ഭാര്യ അത്ര പോര എന്ന സിനിമയ്‌ക്ക്‌ ഇടം കണ്ടെത്തിയെന്നാണ്‌ ആരോപണം. അതേപോലെ ഇമ്മാനുവലിന്റെ പോസ്‌റ്ററുകളും പലയിടങ്ങളില്‍ നിന്നും നീക്കം ചെയ്‌തതായും പരാതി ഉയര്‍ന്നു.

ഇതുസംബന്ധിച്ച്‌ ഫാന്‍സ്‌ അസോസിയേഷന്‍ ഇരുചേരിയായി തിരിയുകയും ഒരുപക്ഷം ആന്റോ ജോസഫിനൊപ്പവും മറുപക്ഷം ജോര്‍ജിനൊപ്പവും നിലയുറപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട കത്ത്‌ കഴിഞ്ഞ ലക്കത്തിലെ മമ്മൂട്ടി െടെംസില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. ഇത്‌ വിവാദമായതോടെയാണ്‌ മമ്മൂട്ടി നേരിട്ട്‌ ഇടപെട്ട്‌ മാഗസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദേശം നല്‍കിയത്‌.

പൊടുന്നനെ മാഗസിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്‌ക്കേണ്ടി വന്നതിനാല്‍ ലക്ഷങ്ങളുടെ നഷ്‌ടമാണ്‌ ഉണ്ടാക്കിയിട്ടുള്ളത്‌. എന്നാലും മമ്മൂട്ടിയുടെ നിര്‍ദേശം പാലിച്ച്‌ അടുത്ത ലക്കം മുതല്‍ പ്രസിദ്ധീകരിക്കില്ല. കഴിഞ്ഞ ലക്കം വിപണിയില്‍ എത്തിച്ചശേഷമാണ്‌ മമ്മൂട്ടി ഇത്തരത്തില്‍ നിര്‍ദേശം തന്നത്‌. അതുകൊണ്ട്‌തന്നെ അറിയിപ്പ്‌ കൊടുക്കാനും സാധിച്ചിട്ടില്ല.... മമ്മൂട്ടി െടെംസ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ റഫീക്ക്‌ മംഗളത്തോട്‌ പറഞ്ഞു.

മോഹന്‍ലാലിന്റെ സിനിമകള്‍ ആന്റണി പെരുമ്പാവൂരും മമ്മൂട്ടിയുടേത്‌ ആന്റോ ജോസഫും നിര്‍മിക്കുന്ന രീതിയാണ്‌ സിനിമാ മേഖലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാണുന്നത്‌. സംവിധായകര്‍ ആരായാലും സൂപ്പര്‍സ്‌റ്റാര്‍ സിനിമയുടെ നിര്‍മാണം ഇവര്‍ രണ്ട്‌ പേരില്‍ ഒരാളാകും. ഇതില്‍ മറ്റ്‌ നിര്‍മാതാക്കള്‍ക്ക്‌ അനിഷ്‌ടമുണ്ട്‌. ഈ പ്രവണതയ്‌ക്ക്‌ മാറ്റം വരുത്തി മോഹന്‍ലാല്‍ തന്റെ ഫാന്‍സ്‌ അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡന്റിന്‌ ഡേറ്റ്‌ നല്‍കി ലോക്‌പാല്‍ എന്ന സിനിമ നിര്‍മിച്ചു.

ഈ പാത പിന്തുടര്‍ന്നാണ്‌ മമ്മൂട്ടി തന്റെ മെയ്‌ക്കപ്പ്‌മാനും സന്തതസഹചാരിയുമായ ജോര്‍ജിന്‌ ഡേറ്റ്‌ നല്‍കി ഇമ്മാനുവല്‍ എന്ന സിനിമയില്‍ അഭിനയിച്ചത്‌. ഫാന്‍സ്‌ അസോസിയേഷന്‍ സംസ്‌ഥാന ഭാരവാഹിക്കും തൃശൂര്‍ ജില്ലാ ഭാരവാഹിക്കും മമ്മൂട്ടി സിനിമ നിര്‍മിക്കാന്‍ ഡേറ്റ്‌ നല്‍കിയിട്ടുമുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ സിനിമാ വിവാദം ഉടലെടുത്തതും മമ്മൂട്ടി െടെംസിന്‌ വിലക്ക്‌ വീണതും.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

No comments:

Post a Comment