ഗോഹട്ടി: പ്രതിവര്‍ഷ വരുമാനം 40 ലക്ഷം രൂപയില്‍ അധികമാണെങ്കിലും മന്‍മോഹന്‍ സിംഗിന്റെ കയ്യില്‍ ഒരു രൂപ പോലും എടുക്കാനില്ല. ആസാമില്‍ നിന്ന് രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കുന്നതിന്റെ ഭാഗമായി സമര്‍പ്പിച്ച സത്യവാങ്്മൂലത്തിലാണ് മന്‍മോഹന്‍ സിംഗ് തന്റെ 'ദാരിദ്യ്രം' വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയുടെ പക്കല്‍ പണമില്ലെങ്കിലും ഭാര്യ ഗുര്‍ചരണ്‍ കൌറിന്റെ പക്കല്‍ 20,000 രൂപയുണ്ട്. ബുധനാഴ്ച അസംബ്ളി സെക്രട്ടറി ഗൌരംഗ ദാസിനു സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പ്രതിവര്‍ഷം 40,51,964 രൂപയാണ് വരുമാനമെന്ന് സിംഗ് വ്യക്തമാക്കുന്നുണ്ട്. കാശിന്റെ കാര്യത്തിലെ ദാരിദ്യ്രം കാറിന്റെ കാര്യത്തിലും സിംഗ് നേരിടുന്നു. 21,033 രൂപ മാത്രമാണ് അദ്ദേഹത്തിന്റെ കാറിന്റെ വില. 1996 മോഡലല്‍ മാരുതി 800 കാറാണ് സിംഗിന്റേതായുള്ളത്. അഞ്ചു സ്ഥിരനിക്ഷേപവും മൂന്നു സേവിംഗ്സ് അക്കൌണ്ടുകളുമുള്ള സിംഗിന്റെ മൊത്തം ജംഗമ വസ്തുക്കളുടെ മൂല്യം 38,763,188 ആണ്. മന്‍മോഹനെ അപേക്ഷിച്ച് ഭാര്യയുടെ നില മെച്ചമാണ്. 2,031,385 രൂപയുടെ ജംഗമ വസ്തുവകകളാണ് ഗുര്‍ചരണിന്റെ പക്കലുള്ളത്. ഇതില്‍ 150.8 ഗ്രാം സ്വര്‍ണമാണ്. കയ്യിലുള്ള 20,000 രൂപയ്ക്കു പുറമേ സേവിംഗ് അക്കൌണ്ടില്‍ 16,62,570 രൂപയുമുണ്ട്. പ്രധാനമന്ത്രിയുടെ പേരില്‍ ചണ്ഡീഗഡില്‍ രണ്ട് ഇരുനില വീടുകളും ഡല്‍ഹിയില്‍ ഡിഡിഎ ഫ്ളാറ്റുമുണ്ട്. 24,08,800 രൂപയ്ക്കു വാങ്ങിയ വീടുകളുടെ ഇപ്പോഴത്തെ വില 7,,52,50000 രൂപയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഗോഹട്ടിയിലെ സരുമൊട്ടോറിയയിലെ താമസക്കാരനാണ് താനെന്നും അദ്ദേഹം സത്യവാങ്്മൂലത്തില്‍ അവകാശപ്പെടുന്നു. ആസാം മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഹിതേശ്വര്‍ സൈക്കിയയുടെ വീട്ടില്‍ വാടകയ്ക്കാണ് താമസം. 1991ല്‍ ആസാമില്‍നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ ഇവിടെയാണ് മന്‍മോഹന്റെ താമസം. പ്രതിമാസം വാടകയായി 700 രൂപ സൈക്കിയയുടെ വിധവയും മുന്‍ മന്ത്രിയുമായ ഹെമോപ്രോവ സൈക്കിയയ്ക്ക് നല്‍കുന്നതായും സത്യവാങ്മൂലത്തില്‍ പറയുന്നു.
No comments:
Post a Comment