Tuesday, 21 May 2013

[www.keralites.net] നാരിയൽ കാ പാനി

 

രാഹുൽ ഗാന്ധി പങ്കെടുത്ത ചെന്നിത്തലയുടെ കേരള യാത്ര സമാപന ചടങ്ങിൽ വളരെ രസകര മായ രംഗങ്ങളായിരുന്നു നടന്നത് - കോണ്ഗ്രസ് നേതാവായി ഇന്നസെന്റ്‌ ഡൽഹിയിൽ നിന്നും വരുന്ന ജയറാമിന്റെ ഒരു സിനിമയിൽ പറയുന്ന നാരിയൽ കാ പാനി എന്ന കോമഡി അതിനേക്കാൾ ഭംഗിയായി കേരളത്തിലെ കൊണ്ഗ്രസ്സുകാർ ആ ചടങ്ങിൽ അവതരിപ്പിച്ചു . രാഹുൽ ഗാന്ധി കുവൈറ്റ് സന്ദർശിച്ചപ്പോൾ അവിടത്തെ ഒരാശു പത്രിയിൽ അദ്ദേഹം പോയി അവിടെ വച്ച് ആ ആശുപത്രിയുടെ ജീവാത്മാവും പരമാത്മാവും ആയ മുപ്പതോളം മലയാളി നെഴ്സുമാരെ അദേഹത്തിന് പരിചയപ്പെടുത്തി ക്കൊടുത്തു , ആ മലയാളി നേഴ്സുമാരാണ് ആ ആശുപത്രിയിൽ മുഘ്യ സേവനം നല്കുന്നത് എന്ന് പറഞ്ഞ് മലയാളികളെ പറ്റി രണ്ടുവാക്ക്‌ നല്ലത് പറയുക എന്നതാണ് രാഹുൽ ഗാന്ധി ഉധ്യെഷിച്ചത് -പുള്ളി ഇന്ഗ്ലീഷിലാണ് സംസാരിക്കുന്നത് - പക്ഷെ പോന്നു മോനെ - മലയാളത്തിൽ തര്ജ്ജുമ ചെയ്യുന്നത് മൈക്കിലൂടെ കേട്ടാൽ തലതല്ലി ചിരിച്ചു ചാകും - തര്ജുമ ക്കാരാൻ പറയുന്നത് രാഹുൽ ഗാന്ധിയെ ആ ആശുപത്രിയിലെ എന്തോ വലിയ യന്ത്രങ്ങൾ കാണിക്കാൻ കൊണ്ട് പോയി എന്നും ആ യന്ത്രങ്ങൾ ആണ് ആ ആശുപത്രിയുടെ ഹൃദയം എന്നും ,ആ യന്ത്രം പ്രവർത്തിപ്പിക്കുന്നത് ഈ മുപ്പതു മലയാളി നേഴ്സുമാരാണ് എന്നുമാണ് , എങ്ങനുണ്ട് ... ഏഷ്യാനെറ്റിലെ പരിപാടിയിൽ കാണിച്ചതാണ് താമസിയാതെ അതിന്റെ വീഡിയോ വന്നു തുടങ്ങും .

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment