എങ്ങനെയാണ് രക്തസമ്മര്‍ദം ഉണ്ടാകുന്നത്?
ഹൃദയം ചുരുങ്ങി രക്തത്തെ മഹാധമനിയിലേക്കു ശക്തമായി പമ്പു ചെയ്യുന്നതാണ് രക്തസമ്മര്‍ദത്തിനു മുഖ്യകാരണം. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലുമായി കോടാനുകോടി സൂക്ഷ്മരക്തലോമികകളാണുള്ളത്. സൂക്ഷ്മരക്തക്കുഴലുകള്‍ സങ്കോചിച്ചിരുന്നാല്‍ മാത്രമേ രക്തക്കുഴലുകളില്‍ ആവശ്യത്തിനു രക്തസമ്മര്‍ദം ഉണ്ടാവുകയുള്ളൂ. സാധാരണഗതിയില്‍ ശരീരത്തിലെ കുറെ ആര്‍ട്ടീരിയോളുകളും അടഞ്ഞ നിലയില്‍ത്തന്നെയാണ് ഉണ്ടാവുക. വികസിച്ചവയും ഉണ്ടാകും. കൂടുതല്‍ ആര്‍ട്ടീരിയോളുകള്‍ അടഞ്ഞിരുന്നാല്‍ രക്തസമ്മര്‍ദം വല്ലാതെ കൂടും . കൂടുതല്‍ ആര്‍ട്ടീരിയോളുകള്‍ വികസിച്ചിരുന്നാല്‍ രക്തസമ്മര്‍ദം കുറയുകയും ചെയ്യും ആര്‍ട്ടീരിയോളുകളുടെ ഈ വികാസത്തോതിനെ പെരിഫെറല്‍ റെസിസ്റ്റന്‍സ് എന്നാണ് പറയുന്നത്. രക്തസമ്മര്‍ദം ന ിയന്ത്രിക്കുന്ന ഏറ്റവും പ്രധാനസംഗതി ഈ പെരിഫെറല്‍ റെസിസ്റ്റന്‍സ് തന്നെ.
?ശരീരത്തിന് ആവശ്യമായ രക്തസമ്മര്‍ദം രോഗമാകുന്നതെങ്ങനെ
രക്തസമ്മര്‍ദം ഒരു പരിധിയിലധികമാകുമ്പോള്‍ മാത്രമാണ് രോഗാവസ്ഥയാകുന്നത്. രക്തസമ്മര്‍ദമല്ല രക്താതിമര്‍ദമാണ് രോഗം. ഇതിനെ ഹൈപ്പര്‍ടെന്‍ഷന്‍ എന്നു പറയുന്നു. രക്തസമ്മര്‍ദം, രക്താതിമര്‍ദം, ബി.പി, പ്രഷര്‍ തുടങ്ങിയവയെല്ലാം ഹെപ്പര്‍ടെന്‍ഷന്‍ എന്ന അര്‍ഥത്തിലാണ് സാധാരണക്കാര്‍ പൊതുവെ ഇന്നു പ്രയോഗിച്ചുവരുന്നത്.
?അമിത രക്തസമ്മര്‍ദം കണ്ടെത്തുന്നതെങ്ങനെ
പലപ്പോഴും യഥാസമയം രക്താതിമര്‍ദം കണ്ടെത്താന്‍ കഴിയാറില്ല. ബി.പി. കൂടുന്നതിന ് സാധാരണയായി പ്രത്യക്ഷ ലക്ഷണങ്ങളൊന്നും ഉണ്ടാവാറുമില്ല. വേദന , ദേഹാസ്വാസ്ഥ്യം, ക്ഷീണം തുടങ്ങി ഏതെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിലാണല്ലോ രോഗാവസ്ഥകള്‍ നാം തിരിച്ചറിയുന്നത്. ശതമാന ത്തിലധികം പേരിലും ഇത്തരം ലക്ഷണങ്ങളൊന്നും ഉണ്ടാവാറില്ല. അതുകൊണ്ടുതന്നെ സാധാരണ ഗതിയില്‍ ബി.പി. നേ രത്തേ കണ്ടെത്താറുമില്ല. രക്തസമ്മര്‍ദം വല്ലാതെ കൂടി ഏതെങ്കിലും അവയവങ്ങളെ ബാധിക്കുകയോ മറ്റു ഗുരുതരാവസ്ഥകളിലേക്ക് എത്തുകയോ ചെയ്യുമ്പോള്‍ മാത്രമാണ് പലരും ബി.പി. കണ്ടെത്തുക. അപ്പോഴേക്ക് ഇത് ഭേദമാക്കാന ാവാത്ത അവസ്ഥയിലെത്തിയിട്ടുണ്ടാവും. അതുകൊണ്ടാണ് രക്തസമ്മര്‍ദത്തെ ന ിശ്ശബ്ദ കൊലയാളി എന്നു വിളിക്കുന്നത്.
രോഗം ഗുരുതരാവസ്ഥയിലേക്ക് എത്തുമ്പോള്‍ മാത്രമാണ് പ്രകടമായ ചില ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. തലയ്ക്കു പിന്നില്‍ വേദന , തലകറക്കം, ക്ഷീണം തുടങ്ങിയവയാണ് ഇവയില്‍ പ്രധാനം.
Mathrubhumi
No comments:
Post a Comment