ഉന്നതതല അന്വേഷണം വേണം: ഗണേഷ്
തിരുവനന്തപുരം: താനും യാമിനി തങ്കച്ചിയുമായുള്ള പ്രശ്‌നത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നു മന്ത്രി ഗണേഷ് കുമാര്‍. താന്‍ ഒരുതെറ്റും ചെയ്‌തിട്ടില്ല, പിന്നെന്തിനു മന്ത്രിസ്‌ഥാനം രാജിവയ്‌ക്കണം. വകുപ്പിനെ അഴിമതി വിമുക്‌തമാക്കാന്‍ ശ്രമിച്ചുവെന്നതാണ് തെറ്റ്. തന്നെ മന്ത്രി സ്‌ഥാനത്തു നിന്നും ഇറക്കാന്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്കൊപ്പം നിന്നുകൊണ്ട് യാമിനി തങ്കച്ചി ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നും ഔദ്യോഗിക വസതിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഗണേഷ് പറഞ്ഞു.
കഴിഞ്ഞ ഒരുമാസവും പത്തു ദിവസവുമായി താന്‍ അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല. യാമിനിയാണ് തന്നെ ആക്രമിച്ചത്. അല്ലാതെ മറ്റാരും ഉപദ്രവിച്ചിട്ടില്ല. 2001 ലെ തെരഞ്ഞെടുപ്പു കാലഘട്ടത്തിലും യാമിനി തനിക്കെതിരെ ദുഷ്‌പ്രചാരം നടത്തിയിട്ടുണ്ട്. യാമിനി തങ്കച്ചിയുമായുള്ള പ്രശ്‌നത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തയടക്കം അന്വേഷണ വിധേയമാക്കണം.
മുഖ്യമന്ത്രി പിതൃതുല്യനായി നിന്നുകൊണ്ടാണ് വിഷയത്തില്‍ ഇടപെട്ടത്. അതിനു ശേഷമാണ് തന്റെ വീടും സ്വത്തുക്കളും ഏകദേശം പൂര്‍ണമായി തന്റെ കുട്ടികള്‍ക്കു കൊടുക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ എഗ്രിമെന്റു പേപ്പറുകള്‍ ശരിയാക്കിയിട്ടുമുണ്ട്. എന്നാല്‍ യാമിനി തങ്കച്ചി എഗ്രിമെന്റ് ഒപ്പിടാന്‍ തയ്യാറായില്ല. 75 ലക്ഷം രൂപ കൊടുക്കാനും ധാരണയായിരുന്നതാണ്. യാമിനി പരാതിയുമായി മുഖ്യമന്ത്രിയെ കണ്ടിട്ടില്ല. അവര്‍ കള്ളംപറയുകയാണ്. ഈ പ്രശ്‌നം മാധ്യമങ്ങളില്‍ വന്നപ്പോള്‍ തന്നെ താന്‍ രാജിസന്നദ്ധത മുഖ്യമന്ത്രിയെ അറിയിച്ചതാണ്. എന്നാല്‍ അദ്ദേഹം ഇതിനെക്കുറിച്ച് അന്വേഷിച്ചു സത്യം മനസ്സിലാക്കി. ഇപ്പോള്‍ നടത്തുന്ന ഒത്തുതീര്‍പ്പ് കുഞ്ഞുങ്ങള്‍ക്കു വേണ്ടി മാത്രമാണ്. പി.സി. ജോര്‍ജിനെ യാമിനി തങ്കച്ചി വീട്ടിലെ ലാന്റ് ഫോണില്‍ നിന്നും നിരവധി തവണ വിളിച്ചിട്ടുണ്ട്. യാമിനിയുടെ െകെ ഒടിഞ്ഞിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നും ഗണേഷ് ആവശ്യപ്പെട്ടു.
തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയില്‍ വീടിനു പുറത്തു നിന്നുള്ളവര്‍ക്കും പങ്കുണ്ട്. താന്‍ ഈശ്വരവിശ്വാസിയാണ്. നീതിന്യായ വ്യവസ്‌ഥയെയും പോലീസ് സംവിധാനത്തെയും വിശ്വാസമുണ്ട്. ഉന്നതതല അന്വേഷണമോ, വിശ്വസനീയമായ ഏതെങ്കിലും ഏജന്‍സിയെക്കൊണ്ടോ അന്വേഷിപ്പിക്കണം. പൊതുപ്രവര്‍ത്തനം തൊഴിലല്ല. തന്റെ തൊഴില്‍ സിനിമാ അഭിനയമാണ്. അതിനാല്‍ പൊതു പ്രവര്‍ത്തനത്തില്‍ കളങ്കം വരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു
No comments:
Post a Comment