Monday 1 April 2013

[www.keralites.net] ഗണേഷും യാമിനിയും അന്ന്‌ പറഞ്ഞത്‌

 

ഗണേഷും യാമിനിയും അന്ന്‌ പറഞ്ഞത്‌...

കെ.സി മധു

 

നേട്ടങ്ങള്‍.... അപവാദങ്ങള്‍....ഗണേഷ്‌കുമാറിന്റെ ജീവിതം അങ്ങനെയാണ്‌. ഇപ്പോള്‍ പരസ്‌ത്രീബന്ധത്തിന്റെയും ഗാര്‍ഹിക പീഡനത്തിന്റേയും പേരില്‍ കടുത്ത ആരോപണം നേരിടുന്ന ഗണേഷിന്റെ ജീവിതം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഇതുപോലൊരു പ്രതിസന്ധിയെ തരണംചെയ്‌തിരുന്നു. അന്ന്‌ ഗണേഷും യാമിനിയും 'കന്യക'യ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്‌....

ഗണേശന്‍ പ്രേമിച്ചിട്ടുണ്ടോ... .?

എന്റെ ജീവിതത്തില്‍ ഒന്നും ഒളിക്കാനില്ല. ഞാന്‍ കോളജില്‍ പഠിക്കുന്ന കാലത്ത്‌ ഒരു പെണ്‍കുട്ടിയെ സ്‌നേഹിച്ചിരുന്നു. അത്‌ പരാജയപ്പെട്ടു. അതിനു ശേഷം സിനിമയില്‍ ഞാനൊരു നായികയെ സ്‌നേഹിച്ചു. വീട്ടുകാരുടെ എതിര്‍പ്പുമൂലം വിവാഹത്തില്‍ അവസാനിച്ചില്ല. ആരെയും അറിയിക്കാതെ അന്തസായിട്ട്‌ അതവസാനിക്കുകയും ചെയ്‌തു. പിന്നീട്‌ ഒരുപാട്‌ സ്‌ത്രീകളുമായി എനിക്ക്‌ നല്ല നിലയില്‍ സ്‌നേഹസൗഹൃദങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അതില്ല എന്ന്‌ ഞാന്‍ നിഷേധിക്കുന്നില്ല. അവരുടെ വിഷമങ്ങള്‍ എന്നോട്‌ പങ്കുവയ്‌ക്കാറുണ്ട്‌. അവരെ സഹായിക്കാറുണ്ട്‌. ആരോടും പറയാന്‍ പറ്റാത്ത വേദനകള്‍പോലും പല സ്‌ത്രീകളും ഞാനുമായി പങ്കുവച്ചിട്ടുണ്ട്‌. അതിലൊക്കെ തെറ്റായ ബന്ധങ്ങള്‍ ആരോപിക്കാറുണ്ട്‌. പക്ഷേ ഞാനതു കാര്യമായെടുത്തിട്ടില്ല. ഞാന്‍ ആരെയും തിരുത്താറുമില്ല. എന്നെയും പല സ്‌ത്രീകളെയും ചേര്‍ത്ത്‌ അപഖ്യാതികള്‍ പരന്നിട്ടുണ്ട്‌. സമൂഹം എപ്പോഴും ഒരു വില്ലനും കൂടിയാണ്‌. ആളുകള്‍ക്ക്‌ ഇക്കഥകള്‍ രസം പകരുന്നു. പരസ്‌ത്രീബന്ധം അല്ലെങ്കില്‍ പരപരുഷബന്ധം ആരോപിക്കുന്നത്‌ സ മൂഹത്തിന്‌ ഏറ്റവും പ്രിയപ്പെട്ട കാര്യമാണ്‌. പത്രമെടുത്താല്‍ ആദ്യം വായിക്കുന്നത്‌ ആണവക്കരാറിനെക്കുറിച്ചല്ലലേ്ലാ. ശബരീനാഥിന്റെയും സന്തോഷ്‌മാധവന്റേയും പൊടിപ്പും തൊങ്ങലുംവച്ച കഥകളായിരിക്കും. പരസ്‌ത്രീബന്ധത്തചെ്ൊല്ലി തൊണ്ണൂറുവയസ്സിലും ഞാന്‍ പേരുദോഷം കേള്‍പ്പിക്കുമെന്ന്‌ എന്റെ ജാതകത്തിലുമെഴുതിയിട്ടുണ്ട്‌.

ആരോപണങ്ങളുടെ പേരിലായിരുന്നോ ദാമ്പത്യം ഉലയാന്‍ ഇടയായത്‌?

തീര്‍ച്ചയായും. ഇത്തരം കഥകള്‍ പെരുപ്പിക്കാവുന്നതിന്റെ പരമാവധിയായിട്ടാണലേ്ലാ ചെവിയിലെത്തിക്കുന്നത്‌. വിശ്വസിച്ചുപോകും. എന്റെ പേരുമായി ചേര്‍ത്ത്‌ ആരോപണമുന്നയിച്ച സ്‌ത്രീകളെ ആരെയും ഞാന്‍ തള്ളിപ്പറഞ്ഞില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത്‌ അനേകം സ്‌ത്രീകളുമായി ചേര്‍ത്ത്‌ എന്റെ പേര്‌ പ്രസിദ്ധീകരിച്ച മഞ്ഞ പത്രങ്ങളുണ്ട്‌. അവരില്‍ പല സ്‌ത്രീകളും എന്നോട്‌ കാരുണ്യം കാട്ടിയവരാണ്‌. അവരെ തള്ളിപ്പറഞ്ഞു തെരഞ്ഞെടുപ്പില്‍ ഒരു വിജയം വേണ്ട എന്നു ഞാന്‍ തീരുമാനിച്ചു. അതാണ്‌ ഞാന്‍ വിജയിച്ചത്‌. എന്നോട്‌ അനുകമ്പ കാട്ടിയവരാണ്‌ അവരില്‍ പലരും.എനിക്ക്‌ സ്‌നേഹവും ഭക്ഷണവും പണവും തന്ന്‌ സഹായം ചെയ്‌തവരുണ്ട്‌. അവരെ ഞാനെങ്ങനെ തള്ളിപ്പറയും. എന്റെ അച്‌ഛന്‍ ഇത്രയും വലിയ പണക്കാരനായിട്ട്‌, എന്റെ അപ്പൂപ്പന്‍ അതിലും വലിയ പണക്കാരനായിട്ടും ഞാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിച്ചിട്ടുണ്ട്‌. ആഹാരത്തിനുള്ള ദാരിദ്ര്യമൊഴിച്ച്‌ മറ്റെല്ലാ ദാരിദ്ര്യവും അനുഭവിച്ചവനാണ്‌ . മരിക്കണമെന്നുപോലും പലവട്ടം തോന്നിയിട്ടുണ്ട്‌. പക്ഷേ ഞാന്‍ ഭീരുവല്ല. ദൈവവിശ്വാസമാണ്‌ പല ഘട്ടത്തിലും രക്ഷിച്ചത്‌.

ഭാര്യയുമായി ഒത്തുതീര്‍പ്പിന്‌ കഴിഞ്ഞത്‌?

പലരും പലതും പറഞ്ഞ്‌ അവരെ തെറ്റിദ്ധരിപ്പിച്ചു. അതൊക്കെ സത്യമെന്ന്‌ കരുതി അവര്‍ എനിക്കെതിരെ പരാതികൊടുത്തു. എന്റെ മകന്‍ എനിക്ക്‌ വളരെ പ്രധാനമായിരുന്നു. അവന്‍ മറ്റൊരാളെ അച്‌ഛാന്നോ അങ്കിളെന്നോ വിളിക്കുന്നത്‌ എനിക്ക്‌ സഹിക്കുമായിരുന്നില്ല. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പിണക്കം, വാശി, അഭിമാനവും ദുരഭിമാനവും മാത്രമല്ല അത്തരം ഘട്ടങ്ങളില്‍ വിലയിരുത്തേണ്ടത്‌, കുട്ടികളുടെ ഭാവിയെക്കൂടി കണക്കിലെടുക്കണം. മന്ത്രിയായതിനുശേഷം ആദ്യം നടന്ന വലിയ സംഭവവും ഞങ്ങളുടെ കോംപ്രമൈസായിരുന്നു.

അകന്നുനിന്ന കാലത്തെ മാനസികാവസ്‌ഥ ?

വഴുതക്കാട്ടെ വീട്ടില്‍ ഞാന്‍ ഒറ്റയ്‌ക്കായിരുന്നു. അന്നാണ്‌ വായനിയിലേക്ക്‌ തിരിഞ്ഞത്‌. പലതും ആത്മീയഗ്രന്ഥങ്ങള്‍, അവ എനിക്കു പകര്‍ന്നു തന്ന ശക്‌തി ചെറുതല്ല. ഷൂട്ടിംഗിനല്ലാതെ ഞാന്‍ വീട്ടില്‍നിന്ന്‌ പുറത്തിറങ്ങില്ല. അത്ര അന്തര്‍മുഖനായി കഴിഞ്ഞ കാലമായിരുന്നു .ഏറ്റവും രസകരമായ സംഭവം ഞങ്ങളുടെ ബന്ധം തകര്‍ക്കാന്‍ മുന്‍കൈയെടുത്ത യാമിനിയുടെ അഡ്വക്കേറ്റായ സ്‌ത്രീയുടെ ഭര്‍ത്താവിന്റെ പ്രമോഷന്‌ മാണിസാറിനെക്കൊണ്ട്‌ ശുപാര്‍ശ ചെയ്യിച്ചത്‌ ഞാനാണ്‌. പണവും പ്രശസ്‌തിയും മാത്രമായിരുന്നു അവരുടെ ലക്ഷ്യം.

യാമിനിക്ക്‌ പറയാനുള്ളതെന്താണ്‌?

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം തീര്‍ത്തും സത്യസന്ധമായിരിക്കണം. ഏതെങ്കിലുമൊരാള്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നതോടെ പ്രശ്‌നങ്ങള്‍ ആരംഭിക്കും. സത്യസന്ധതയും ആത്മാര്‍ത്ഥയുമാണ്‌ പ്രധാനം. എന്തു പ്രശ്‌നമായാലും തുറന്നു ചര്‍ച്ചചെയ്യാമലേ്ലാ. ഇടയില്‍ മറ്റൊരാള്‍ വരുമ്പോഴാണ്‌ പ്രശ്‌നം രൂക്ഷമാകുന്നത്‌. ഞങ്ങളുടെ പ്രശ്‌നത്തിനിടയിലും അതാണ്‌ സംഭവിച്ചത്‌. പല കാര്യങ്ങളും പരസ്‌പരം സംസാരിക്കാന്‍ കഴിഞ്ഞില്ല. എന്റെ ആദ്യത്തെ വക്കീല്‍കൂടി അത്‌ മുതലെടുക്കുകയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ വളരെ ഓപ്പണ്‍ മൈന്‍ഡഡാണ്‌. ഗണേശേട്ടനില്‍നിന്ന്‌ ഞാന്‍ പ്രതീക്ഷിക്കുന്നതും അതാണ്‌. ഒളിച്ചുവയ്‌ക്കുമ്പോഴാണ്‌ പ്രശ്‌നങ്ങളുണ്ടാകുന്നത്‌. ഇതുവരെയുള്ളത്‌ അട ഞ്ഞ അദ്ധ്യായമെന്ന്‌ ചുരുക്കം. പുതിയൊരു ജീവിതം ആരംഭിക്കുകയായിരുന്നു ഞങ്ങള്‍.

ഉര്‍വശിയും മനോജും വിവാഹമോചന വക്കിലാണ്‌. എന്താണ്‌ പറയാനുള്ളത്‌?

വിവാഹമോചനം ആവശ്യമില്ല എന്ന പക്ഷക്കാരനല്ല ഞാന്‍. ഒരിക്കലും യോജിക്കാനാവില്ലെങ്കില്‍ ആകാം. മോശപ്പെട്ട ഭര്‍ത്താവിനെയോ ഭാര്യയെയോ ജീവിതകാലം മുഴുവന്‍ സഹിക്കേണ്ട ബാധ്യതയില്ലലേ്ലാ. പക്ഷേ കുഞ്ഞുങ്ങള്‍ ഉള്ള ദമ്പതികള്‍ രണ്ടാമതൊന്ന്‌ ചിന്തിക്കണം.ഉര്‍വശിയോടും മനോജിനോടും അതാണ്‌ പറയാനുള്ളത്‌. ഇവരില്‍ ഒരാള്‍ കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയാല്‍ അതിന്റെ ഭാവിയെ ബാധിക്കും. അച്‌ഛനും അമ്മയ്‌ക്കും എല്ലാം മറന്ന്‌ മറ്റൊരു വിവാഹം കഴിക്കാം. പക്ഷേ കുഞ്ഞ്‌ അതിന്റെ പേരില്‍ എന്തെല്ലാം വേദന സഹിക്കണം. ഒരു തെറ്റും ചെയ്യാത്ത കുഞ്ഞെന്തിന്‌ ഇതൊക്കെ സഹിക്കണം. ഞങ്ങളുടെ കാര്യത്തിലും അതാണ്‌ സംഭവിച്ചത്‌.

സീമ, ഉഷ, കെ.പി.ഏ.സി. ലളിത എന്നിവര്‍ ഗണേശന്‍ നല്‍കിയ സഹായങ്ങളെക്കുറിച്ച്‌ അടുത്തയിടെ നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. എന്താണത്‌?
ഞാന്‍ ചെയ്‌ത സഹായങ്ങളെക്കുറിച്ച്‌ ഞാന്‍ പറയുന്നതില്‍ അപാകതയുണ്ട്‌. അവരത്‌ പറഞ്ഞതില്‍ സന്തോഷം. മൂന്നുപേരുടെയും ജീവിതത്തിലെ വളരെ നിര്‍ണായകമായ പ്രതിസന്ധയില്‍ സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌.

ശ്രീവിദ്യയുമായി നല്ലൊരു ബന്ധമുണ്ടായിരുന്നലേ്ലാ?

അതിലും കുറ്റം കണ്ടുപിടിച്ചവരുണ്ട്‌. ആരും തുണയില്ലാത്ത ഒരു സ്‌ത്രീയെ സഹായിച്ചതിന്റെ പേരിലാണ്‌ ഞാനതു കേള്‍ക്കേണ്ടി വന്നത്‌. പരസ്യമായി ആളുകളെ അറിയിച്ചുകൊണ്ടല്ല ഞാനവര്‍ക്കു തുണയായത്‌. അവര്‍ മരിച്ചതിനുശേഷം മാത്രമാണ്‌ ആ ബന്ധം പുറത്തറിയുന്നത്‌. ഒരു പക്ഷേ അവര്‍ മരിക്കുന്നതിനുമുന്‍പ്‌ ആ ബന്ധത്തെക്കുറിച്ചറിഞ്ഞിരുന്നുവെങ്കില്‍ വൃത്തികേടുകള്‍ പറഞ്ഞ്‌ എന്റെ മനസിനെ തളര്‍ത്താന്‍ ശ്രമിക്കുമായിരുന്നു. ആര്‌ എന്ത്‌ വൃത്തികേടുകള്‍ പറഞ്ഞാലും ആ ഘട്ടത്തില്‍ ഞാനവരെ ഉപേക്ഷിക്കില്ലായിരുന്നുന്റേയും

ശ്രീവിദ്യ സ്വന്തംപോലെയാണ്‌ കണ്ടിരുന്നതെന്ന്‌ വായിച്ചിട്ടുണ്ട്‌?

ഇരകളുടെ സെറ്റില്‍വച്ചാണ്‌ ഞങ്ങളാദ്യം കാണുന്നത്‌. കൂടുതല്‍ അടുക്കുന്നത്‌ തിരുവനന്തപുരത്ത്‌ ശ്രീവിദ്യ താമസിക്കാന്‍ എത്തിയനാള്‍ മുതലും. വിദ്യാമ്മയുൂുെട ചിതയ്‌ക്ക് ഞാന്‍ തീകൊളുത്തണമെന്ന്‌ വിദ്യാമ്മയ്‌ക്ക് നിര്‍ബന്ധമായിരുന്നു. പക്ഷേ മതം മാറി മിശ്രവിവാഹം കഴിച്ച രീതിയില്‍ അടക്കം ചെയ്യണമെന്നും മോഹമുണ്ടായിരുന്നു. ബ്രാഹ്‌ണരീതിയില്‍ ചിത ഒരുക്കിയതിനാല്‍ വിദ്യാമ്മയുടെ അവസാന ആഗ്രഹം സാധിച്ചുകൊടുക്കാന്‍ കഴിഞ്ഞില്ല. അതിലെനിക്ക്‌ സങ്കടമുണ്ട്‌.

സ്വന്തം അച്‌ഛന്‍ കര്‍ക്കശക്കാരന്‍. ഗണേശെന്ന അച്‌ഛനോ?

എന്റെ അച്‌ഛന്‍ എല്ലാം ആഗ്രഹവും സാധിച്ചു തന്നിരുന്നു. പക്ഷേ എന്നെ ഒരിക്കലും 'മോനേ'യെന്ന്‌ വിളിച്ചിരുന്നില, ചേച്ചിമാരെ മോളെയെന്ന്‌ വിളിച്ചിട്ടും. എന്നാല്‍ ഉള്ളില്‍ സ്‌നേഹമുണ്ട്‌ താനും. സ്‌നേഹം പ്രകടിപ്പിക്കാനുള്ളതാണെന്ന പക്ഷക്കാരനാണ്‌ ഞാന്‍. ഞാനെന്ന അച്‌ഛന്‍ അങ്ങനെയാണ്‌. സമയം തികയാതെ വരുന്ന പ്രശ്‌നമേയുള്ളൂ.

ഭാര്യ ഡോക്‌ടറായതിന്റെ ഗുണമെന്ത്‌?

കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നൂവെന്നതാണ്‌ എന്റെ പരാതി. അഞ്ചുമണിക്കൂര്‍ ജോലി ചെയ്‌തശേഷം രണ്ടു മണിക്കൂര്‍ മക്കളുടെയൊപ്പം ചെലവഴിക്കണമെന്ന്‌ ഞാന്‍ നിര്‍ബന്ധം പറഞ്ഞിരിക്കുക

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment