Friday, 5 April 2013

[www.keralites.net] വൈകി വന്ന വസന്തം

 

വൈകി വന്ന വസന്തം

Fun & Info @ Keralites.net

കാറ്റേ കാറ്റേ നീ പൂക്കാമരത്തില്‍... കേരളം ഏറ്റുപാടുന്ന ഈ പാട്ടിനു പിന്നില്‍ അനുഗ്രഹീതനായൊരു പിന്നണിഗായകന്റെ സംഭാവനയുണ്ട്‌. അനശ്വരനായ ശാസ്‌ത്രീയ സംഗീതജ്‌ഞന്‍ ചേര്‍ത്തല ഗോപാലന്‍നായരുടെ മകന്‍ ശ്രീറാമിന്റെ അധികമാരുമറിയാത്ത
ഈ അംഗീകാരങ്ങള്‍ വൈകി വന്ന വസന്തം മാത്രം.

അനന്തപുരിയിലെ 'സംഗീതത്തിന്റെ തറവാട്‌' വളരെ വൈകിയെത്തിയ ഒരു അംഗീകാരത്തിന്റെ നിറവിലാണ്‌. അംഗീകാരത്തിനുടമയായ ശ്രീറാമിന്‌ ഇത്‌ ഉത്സവ നാളുകള്‍! സംഗീതത്തിനായി സര്‍വ്വവും ഉപേക്ഷിച്ചു നഗരത്തിലേക്ക്‌ കുടിയേറിയ ഒരു വലിയ കലാകാരന്റെ മകന്‍ അംഗീകരിക്കപ്പെടുമ്പോള്‍ ആദരിക്കപ്പെടുന്നത്‌ ആ അച്‌ഛന്‍ തന്നെയാണ്‌. മലയാള സിനിമയ്‌ക്ക് ജന്മം നല്‌കിയ ജെ.സി. ഡാനിയലിനെ ഓര്‍ത്തെടുക്കുന്ന ചിത്രത്തില്‍ത്തന്നെ അതു സംഭവിച്ചത്‌ ഒരുപക്ഷേ കാലത്തിന്റെ നിയോഗമാവാം. ശാന്ത പി. നായര്‍, കെ.എസ്‌.ചിത്ര, എം.ജി.ശ്രീകുമാര്‍, വിധുപ്രതാപ്‌ എന്നിവരുടെയൊക്കെ ഗുരുവായിരുന്ന ചേര്‍ ത്തല ഗോപാലന്‍നായര്‍ എന്ന വലിയ സംഗീതജ്‌ഞന്റെ മകനാണു ജി.ശ്രീറാം.ശ്രീറാമിനെ തലസ്‌ഥാനം ഓര്‍ക്കുന്നത്‌, ഒരുപക്ഷേ, പഴയ ക്യാമ്പസ്‌ മിമിക്‌സ്‌ കൂട്ടായ്‌മയായ സൂപ്പര്‍ മിമിക്‌സിലെ അംഗമെന്ന നിലയ്‌ക്കായിരിക്കും. കേരളമറിയുക ഒരുപക്ഷേ, കുറച്ചുകാലം മുമ്പ്‌ സൂര്യ ടിവിയില്‍ അരങ്ങേറിയ സംഗീതമഹായുദ്ധത്തിലെ ഒരു ടീമിന്റെ ഗ്രൂമറും മേധാവിയും എന്നനിലയ്‌ക്കും.


ജീവിതത്തിന്റെ പൂര്‍വാര്‍ദ്ധം പിന്നിടുമ്പോള്‍, നിനച്ചിരിക്കാതെ സിനിമയില്‍ പാടാനവസരം കിട്ടുക, ആ കന്നി സംരംഭത്തിന്‌ ത ന്നെ ആസ്വാദകരുടെ മനസ്സില്‍ ഇടം നേടാനാവുക, വിധികര്‍ത്താക്കളുടെ പ്രശംസയ്‌ക്ക് പാത്രമാവുക ഇതെല്ലാം പൂര്‍വ്വസൂരികളുടെ പുണ്യമെന്നേ വിവക്ഷിക്കാനാവൂ. പിന്നണി പാടിയതോ, പാട്ട്‌ വമ്പ ന്‍ വിജയമായതോ, ആ പാട്ടിന്‌ സംസ്‌ഥാനതല അംഗീകാരം കിട്ടിയതോ ഒന്നുമല്ല, പക്ഷേ ശ്രീറാമിനെ ഏറെ സന്തോഷിപ്പിച്ചത്‌. ഈ അംഗീകാരം തൊട്ടുണര്‍ത്തിയ ഗതകാല ക്യാമ്പസ്‌ സ്‌മരണകളാ ണ്‌. സജീവമായ ക്യാമ്പസ്‌ ജീവിതവും. അതിന്റെ കുസൃതിത്തരങ്ങ ളും ഓര്‍ത്തെടുക്കാനും പഴയ സൗഹൃദങ്ങള്‍ കൂട്ടിയിണക്കാനും ഈ അംഗീകാരത്തിനു കഴിഞ്ഞു. യാതൊരു വിധത്തിലും തിരിച്ചു കിട്ടാന്‍ സാധ്യതയില്ലാത്ത ആ നല്ല നാളുകള്‍ക്ക്‌ നവജീവന്‍ നല്‍ കി ഈ ഗാനം. ശ്രീറാം തന്റെ ജീവിതം പറയുന്നു. "കാറ്റേ കാറ്റേ നീ പൂക്കാമരത്തില്‍ പാട്ടും മൂളി വന്നു..." എന്ന പാട്ടിന്‌ സംസ്‌ഥാന ചലച്ചിത്ര അവാ ര്‍ഡ്‌ ജൂറി പരാമര്‍ശം അറിഞ്ഞപ്പോള്‍ പലരും, ഓര്‍മ്മയുള്ളവരും, ഇല്ലാത്തവരും, കൂടെ പഠിച്ചവരും ഒക്കെയായി അനവധിപേര്‍ വിളിച്ചു. മധുര സ്‌മരണകളിലേയ്‌ക്ക് മധുരമായൊരു ഊളിയിടല്‍- സത്യത്തില്‍ ഈ അംഗീകാരം നേടിത്തന്നത്‌ അതൊക്കെയാണ്‌. എം. ജയചന്ദ്രന്‍ ഈ പാട്ട്‌ പാടാനായി ക്ഷണിച്ചപ്പോള്‍, ഞാന്‍ എ ന്നെത്തന്നെയാണോ വിളിക്കുന്നത്‌ എന്ന്‌ സംശയം പ്രകടിപ്പിച്ചു. അദ്ദേഹം ആവര്‍ത്തിച്ച്‌ പറഞ്ഞപ്പോള്‍ മാത്രമാണ്‌ വിശ്വാസം വന്നത്‌."സദാ സംഗീതം അലയടിച്ചിരുന്ന കുടുംബമായിരുന്നിട്ടും, അവസരങ്ങള്‍ക്ക്‌ പിറകേ പോകാത്തതുകൊണ്ടും, അതിനായി പ്രയത്നിക്കാഞ്ഞിട്ടുമാണ്‌ അംഗീകാരങ്ങള്‍ തേടി എത്താത്തത്‌ എന്ന്‌ ശ്രീറാം വിശ്വസിക്കുന്നു. കിട്ടാത്തതില്‍ പരിഭവം വെച്ചുപുലര്‍ത്താതെ കിട്ടിയതെല്ലാം നേട്ടങ്ങളാണെന്ന അഭിപ്രായമാണ്‌ ശ്രീറാമിന്‌.


ഒന്നിനോടും ഭീകരമായ മമതയില്ലാതെ, എല്ലാത്തിനോടും മിതത്വം പാലിക്കുന്ന ശീലമാണ്‌ എന്റേത്‌. അതിനാല്‍ അവസരങ്ങള്‍ ക്ക്‌ പിന്നാലെ പോയില്ല. ഉയരങ്ങളില്‍ എ ത്തിയവര്‍ എല്ലാം തന്നെ അതിനു വേണ്ടി കഠിനാദ്ധ്വാനം ചെയ്‌തവരാണ്‌. പിന്നെ ഏ തൊരു കാര്യവും, ആഗ്രഹിച്ചിട്ട്‌, ഇനി അതുവേണ്ട, പോട്ടെ എന്ന്‌ ചിന്തിക്കുമ്പോള്‍ മാ ത്രമേ കിട്ടാറുള്ളൂ. ജീവിതത്തില്‍ എല്ലാ നല്ല കാര്യവും എനിക്കു താമസിച്ചാണ്‌ കൈവന്നിട്ടുള്ളത്‌. ജോലി, വിവാഹം എല്ലാം വള രെ താമസിച്ചായിരുന്നു. മുമ്പ്‌ പ്രിയദര്‍ശന്റെ തമിഴ്‌ പടത്തിന്‌ അ സിസ്‌റ്റ് ചെയ്യാന്‍ അവസരം വന്നിരുന്നു. അ ന്ന്‌ സര്‍ക്കാര്‍ ഉദ്യോഗം ലഭിച്ചതുകൊണ്ട്‌ ആ സിനിമാ അരങ്ങേറ്റം ഉപേക്ഷിക്കേണ്ടി വന്നു. ത്യാഗരാജന്റെയൊക്കെ തമിഴ്‌ ഗാനങ്ങള്‍ നന്നായി ശ്രവിച്ചത്‌ ഈ ഗാനം പാടാ ന്‍ ഏറെ സഹായിച്ചു. മിമിക്രി അവതരിപ്പിച്ചപ്പോള്‍ എ.എം.രാജ, സൗന്ദര്‍രാജന്‍, പി. ബി.ശ്രീനിവാസ്‌...അങ്ങനെ പല ഗായകരെ യും അനുകരിച്ച്‌ പാടിയിട്ടുണ്ട്‌. അതൊ ക്കെ ഈ ഗാനത്തിന്‌ വളരെയധികം പ്ര യോജനപ്പെട്ടു. എന്നു കരുതി മുഴുവന്‍ അനുകരണമെന്നല്ല. മലയാള സിനിമയുടെ ആദ്യകാല ഗാനങ്ങള്‍ കൂടുതലും തമിഴിന്റെ ചുവടു പിടിച്ചു പാടുന്ന രീതിയായിരുന്നു. അത്തരം ഗാനങ്ങള്‍ക്ക്‌ ജീവന്‍ നല്‍കേണ്ടി വന്നപ്പോള്‍ പണ്ടു ചെയ്‌ത അനുകരണകല ഉപയുക്‌തമായി എന്നു മാത്രം.

"എടുത്തു പറയേണ്ട കാര്യം ജയചന്ദ്രന്‍ എന്ന സംഗീത സംവിധായകന്റെ വിശാലതയാണ്‌. സ്വാഭാവികമായ രീതി അവലംബിയ്‌ക്കാന്‍ അദ്ദേഹം അനുവദിച്ചു. കൂടെ പാടിയ വിജയലക്ഷ്‌മിയും മികച്ച ഗായികയാണ്‌. അന്ധയായിട്ടു കൂടി ഗായത്രിവീണയുടെ ഒറ്റക്കമ്പിയില്‍ അവര്‍ വിസ്‌മയങ്ങള്‍ തീര്‍ക്കുന്നു. ശുദ്ധ സംഗീതം മാത്രമേ അച്‌ഛന്‌ പഥ്യമായിരുന്നുള്ളൂ. എന്നാല്‍ നാടന്‍ പാട്ടുകള്‍ തനിയ്‌ക്കു വലിയ ഇഷ്‌ടമായിരുന്നു. നാട ന്‍ പാട്ടു കേള്‍ക്കുമ്പോള്‍ അച്‌ഛന്‍ ചെവിപൊത്തുമായിരുന്നു. ശ്രുതിയൊക്കെ തെറ്റുന്നത്‌ അദ്ദേഹത്തിന്‌ അസഹനീയമായിരുന്നു.
എന്റെ താല്‌പര്യങ്ങള്‍ക്കെല്ലാം അനുസൃതമായൊരു ഗാനമായിരുന്നു കാറ്റേ കാ റ്റേ....എന്നുള്ളത്‌. അതുകൊണ്ടു തന്നെ ആ ത്മാര്‍ത്ഥമായി ആലപിക്കാനും കഴിഞ്ഞു. എങ്കിലും പാട്ട്‌ ഇത്രയും ഹിറ്റാവുമെന്നു വി ചാരിച്ചില്ല. സിനിമ ഇറങ്ങുന്നതിനു മുമ്പേ ഈ പാട്ട്‌ ഹിറ്റാവുകയും ചെയ്‌തു. ജയചന്ദ്രന്‍ പറഞ്ഞു:"ആ പാട്ട്‌ നമ്മുടെ കൈവിട്ടു പോയി." (ജയചന്ദ്രനോടൊപ്പം തിരുവനന്തപുരത്ത്‌ എം.ബി.എസ്‌.യൂത്ത്‌ ക്വയര്‍ അംഗമായിരുന്നു ശ്രീറാം.)

സംഗീതവഴിയില്‍ ഒത്തുതീര്‍പ്പില്ലാതെ

സംഗീതജ്‌ഞന്റെ മകനായിട്ടും അദ്ദേഹം ത ന്റെ സ്വാധീനം ഉപയോഗിച്ച്‌ മകനെ എവിടെയും കയറ്റാന്‍ ശ്രമിച്ചിട്ടില്ല. ആകാശവാണി ഓഡിഷന്‌ എന്നെ പരിഗണിക്കേണ്ട എ ന്നാണ്‌ അച്‌ഛന്‍ എഴുതിക്കൊടുത്തത്‌. സുഹൃത്തുക്കള്‍ ചോദിച്ചപ്പോള്‍:"അവന്‍ അതിനു പാകമായിട്ടില്ല." എന്നു പറഞ്ഞു:. സംഗീതത്തില്‍ യാതൊരു വിട്ടുവീഴ്‌ച യ്‌ക്കും അദ്ദേഹം തയ്യാറായിരുന്നില്ല. തിയറിയ്‌ക്കു ക്ഷമിക്കുമെങ്കിലും, പ്രാക്‌ടിക്കലിന്‌ യാതൊരു പരിഗണനയും അനുവദിയ്‌ക്കുമായിരുന്നില്ല അച്‌ഛന്‍. ശ്രുതി തെറ്റാ തെ സംഗതികള്‍ ഒക്കെ ചേര്‍ന്ന്‌ തന്നെ പാടണമെന്ന്‌ അദ്ദേഹം ശാഠ്യം പിടിച്ചു.
കൃത്യസമയത്ത്‌ ഉണര്‍ന്ന്‌ ചിട്ടയായി പാട്ടു പഠിച്ചിട്ടില്ല. കേട്ടു പഠിച്ചതാണ്‌ കൂടുതലും, കോളജില്‍ പഠിക്കുന്നകാലത്ത്‌ മിമിക്രിയോടായിരുന്നു കമ്പം. പാട്ടിന്‌ സര്‍വ്വകലാശാലാ മത്സരങ്ങളില്‍ പോയാലും വേണുഗോ പാലും, ശ്രീനിവാസും ഇല്ലെങ്കില്‍ മാത്രമേ എനിക്കു സമ്മാനം കിട്ടുമായിരുന്നുള്ളു. ഒരിയ്‌ക്കല്‍ കാലിക്കറ്റ്‌ ആര്‍.ഇ.സി.യിലെ രാഗം ഫെസ്‌റ്റിവലിന്‌ പങ്കെടുത്തപ്പോള്‍ ഞാന്‍ ഡ്യുറ്റ്‌ പാടാന്‍ പേരുകൊടുത്തു. കൂടെ പാടുന്നത്‌ ആരാണെന്ന്‌ ചോദിച്ചു.ഞാന്‍ പറഞ്ഞു:"രണ്ടും ഞാന്‍ തന്നെ." പരിപാടി അലങ്കോലമാക്കാനാണെന്ന്‌ കരുതി അവര്‍ ആദ്യം സമ്മതിച്ചില്ല. പി ന്നെ ലളിതഗാനത്തിനും ശാസ്‌ത്രീയ സംഗീതത്തിനും ഒന്നാമതെത്തിയപ്പോള്‍ എന്നെക്കൊണ്ട്‌ ഡ്യൂറ്റ്‌ പാടിയ്‌ക്കണമെന്ന്‌ അവര്‍ക്ക്‌ നിര്‍ബന്ധമായി. അതും വലിയ വിജയമായിരുന്നു.

അക്കാലത്ത്‌ യൂണിവേഴ്‌സിറ്റി കോളജില്‍ ഒരേ ബാച്ചുകാരായിരുന്ന ഇന്ന ത്തെ പ്രശസ്‌ത സംവിധായകന്‍ ടി. കെ. രാജീവ്‌ കുമാര്‍, പ്രമുഖ ഫോട്ടോഗ്രാഫര്‍ എം. ബാ ലന്‍, ഗോപാലകൃഷ്‌ണന്‍, നന്ദു, ഞാന്‍ എന്നിങ്ങനെ അഞ്ചു പേരാണ്‌ സൂപ്പര്‍ മിമി ക്‌സ് ട്രൂപ്പുണ്ടാക്കുന്നത്‌. കൊച്ചിന്‍ കലാഭവനെ ആദ്യമായി തിരുവനന്തപുരത്ത്‌ കൊ ണ്ടുവരുന്നത്‌ ഞങ്ങളാണ്‌. ഒഴിവു സമയങ്ങളില്‍ ആനുകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കി സ്‌കിറ്റുണ്ടാക്കുക ഞങ്ങളുടെ പതിവായിരുന്നു. അതില്‍ 'സംഗീത കച്ചേരി' ഞങ്ങളുടെ തുറുപ്പുചീട്ടായിരുന്നു. എല്ലാ ഉപകരണങ്ങളും ഞങ്ങള്‍ വായ്‌ കൊണ്ടവതരിപ്പിച്ചു. യഥാര്‍ത്ഥ ഉപകരണങ്ങള്‍ അല്ല ഞങ്ങള്‍ ഉപയോഗിക്കുന്നതെന്ന്‌ ആര്‍ക്കും മനസ്സിലാവില്ല. ശ്രുതി തെറ്റാതെ തന്നെയാണവതരണം. ആംഗ്യങ്ങളിലൂടെയും അം ഗവിക്ഷേപങ്ങളിലൂടെയും സന്ദര്‍ഭോചിതമായി അടവുകള്‍ പ്രയോഗിച്ചാണ്‌ ഹാസ്യം അവതരിപ്പിച്ചിരുന്നത്‌.ഞങ്ങളുടെ മിമിക്രി അനുഭവങ്ങളില്‍ ചിലതൊക്കെ രാജീവ്‌കുമാര്‍ ആദ്യസിനിമയായ ചാണക്യനില്‍ ഉപയോഗിച്ചിട്ടുണ്ട്‌. അതില്‍ സൂപ്പര്‍മിമിക്‌സിലെ എല്ലാവരും അഭിനയിച്ചിരുന്നു. ജയറാമായിരുന്നു ഞങ്ങളുടെ സംഘത്തില്‍ രാജീവിനു പകരം വന്നത്‌, കഥാപാത്രമായിത്തന്നെ.

ചിത്രയ്‌ക്കു വാങ്ങിക്കൊടുത്ത കൂവല്‍

ഈ ലോകത്ത്‌ ചിത്രയ്‌ക്ക് കൂവല്‍ വാങ്ങി കൊടുത്ത ഏക വ്യക്‌തി ഞാനായിരിക്കും. ഒരിക്കല്‍ വി.ജെ.റ്റി. ഹാളില്‍ കലാവേദിയുടെ ഒരു പ്രത്യേക പരിപാടിക്ക്‌ പാടാന്‍ വന്നതായിരുന്ന ചിത്ര. ''ശരദിന്ദു മലര്‍ ദീപം... "എന്ന പാട്ട്‌ ഞാന്‍ പാടി അതിന്റെ ബി.ജി.എം കഴിഞ്ഞ്‌ ചിത്ര പാടേണ്ട ഊഴം വന്നപ്പോള്‍ ഡ്യുവറ്റ്‌ ഒറ്റയ്‌ക്ക് പാടി ശീലമുള്ള ഞാന്‍ ചിത്രയുടെ ഭാഗം കൂടെ പാടി. അപസ്വരം കേട്ട്‌ ചിത്ര ഞെട്ടി. അബദ്ധം മനസ്സിലാക്കിയ ജനം കൂവി ശരിയാക്കി. ചിത്ര പിന്നെ കാണുമ്പോള്‍ ഒക്കെ പറയും എന്നെ പാടിക്കാത്ത ആളാണെന്ന്‌

കമല്‍ പഠിപ്പിച്ച പാഠം

അതുപോലെ തന്നെ നവോദയയുടെ ചാണക്യന്‍ സിനിമയുടെ ഷൂട്ടിംഗ്‌ സമയത്ത്‌, ഗോപാലകൃഷ്‌ണനായിരുന്നു ചിത്രത്തിന്റെ 'കണ്ടിന്യൂറ്റി' നോക്കാന്‍ നിയോഗിക്കപ്പെട്ടത്‌. ഒരു ഷോട്ട്‌ കഴിഞ്ഞ്‌ കമല്‍ഹാസന്‍ ചോദിച്ചു:"മിസറ്റര്‍ ഗോപാലകൃഷ്‌ണ ന്‍, ഞാന്‍ സിഗരറ്റ്‌ ഇടത്തു കൈയിലാ ണോ വലത്തു കൈയിലാണോ പിടിച്ചിരുന്നത്‌?" "അഭിനയിച്ച നിങ്ങള്‍ക്കറിയില്ലെങ്കില്‍ ഞാനെങ്ങനെയറിയാനാണെ"ന്നായിരുന്നു ഗോപാലകൃഷ്‌ണന്റെ മറുപടി. സെറ്റില്‍ ഉണ്ടായിരുന്നവര്‍ എല്ലാം ഞെട്ടി. പക്ഷേ കമല്‍ഹാസന്‍ ഒട്ടും കല്‌മഷമില്ലാതെ "ശരിയാണ്‌ താന്‍ ആയിരുന്നു അതു ശ്രദ്ധിക്കേണ്ടത്‌" എന്ന്‌ പറഞ്ഞു. ഇന്നും അദ്ദേഹം ഇടയ്‌ക്ക് വരുമ്പോള്‍ ഗോപാലകൃഷ്‌ണനെ അന്വേഷിക്കും. ഒരു വലിയ പാഠം പഠിപ്പിച്ചയാളായി ആണ്‌ കമലാഹാസന്‍ ഗോപാലകൃഷ്‌ണനെ കണ്ടത്‌. ഇന്നും മുടി ചൂടാമന്നനായി തമിഴകത്തു അദ്ദേഹം വാഴുന്നത്‌ ഈ സവിശേഷതകള്‍ കൊണ്ടാവാം.അംഗീകാരങ്ങള്‍ എപ്പോഴും ഉത്തരവാദിത്തങ്ങള്‍ കൂട്ടുന്നു. പ്രാക്‌ടീസ്‌ മെച്ചപ്പെടുത്തണം. ബാലഭാസ്‌കറിന്റെ അമ്മാവനായ ബി ശശികുമാര്‍സര്‍ ആണ്‌ എന്റെ ഗുരു. പാട്ടിന്‌ പുറമേ വയലിനും പഠിച്ചിട്ടുണ്ട്‌. അതും പരിശീലിക്കണം. പരിശീലനം കൊണ്ട്‌ തെളിയിച്ച്‌ എടുക്കാമെങ്കിലും, ഓരോരുത്തര്‍ക്കുള്ള സിദ്ധിയുടെ തിളക്കം മാത്രമേ ഗാനത്തിനുണ്ടാവുകയുള്ളൂ. ഇ പ്പോള്‍ ഗാനങ്ങള്‍ റെക്കോഡ്‌ ചെയ്യുന്ന തൊക്കെ വളരെ എളുപ്പമായിട്ടുണ്ട്‌.
രാവിലെ ചെന്നാല്‍ അഞ്ചാറു തവണ പാടിയാല്‍ റെക്കോഡ്‌ ചെയ്യാം. അമ്മയുടെ കാലത്തൊക്കെ ഒരാഴ്‌ച കൊണ്ടാണ്‌. ഒരു ഗാനം ചിട്ടപ്പെടുത്തിയിരുന്നത്‌. ഒരു ഉപകരണം പാളിയാല്‍, എല്ലാം ഒന്നുകൂടി ചെയ്യണമായിരുന്നു. ഇത്തരം കഷ്‌ടപ്പാടുകള്‍ കൊണ്ടാവണം പിന്നണി പാടിയിരുന്ന അമ്മ ലളിതാ തമ്പി വിവാഹത്തിനുശേഷം പാടാതിരുന്നത്‌.


ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട്‌ 12 ദിവസം ഭജനമിരുന്നതു മാത്രമാണ്‌ വാഗ്‌ദേവതയുടെ കരുണാ കടാക്ഷത്തിനായി ആകെ ചെയ്‌തത്‌. ആരെയും അധികകാലം ഭജനമിരിയ്‌ക്കാന്‍ അനുവദിയ്‌ക്കാത്ത അവിടുത്തെ യക്ഷിയമ്മ പക്ഷേ തന്നെ 12 ദിവസം ദേവിയുടെ മടിത്തട്ടില്‍ ഭജനമിരിയ്‌ക്കാന്‍ അനുവദിച്ചു എന്ന്‌ ശ്രീറാം. ഒരു രുദ്രാക്ഷം അണിഞ്ഞാണ്‌ ആ സംരംഭത്തിന്‌ താന്‍ തുടക്കമിടുന്നത്‌. കൃ ത്യം പന്ത്രണ്ടാം ദിവസം ആ രുദ്രാക്ഷം ന ഷ്‌ടപ്പെട്ടു. "ഇത്രയും മതിയാവും" എന്ന്‌ ദേ വി അരുളിച്ചെയ്യുന്നതു പോലെ തോന്നി. ഭാര്യ രജനിയോടും, പതിനൊന്നാംക്ല ാസ്സുകാരി മകള്‍ കാഞ്ചനയോടുമൊപ്പം, തിരുവനന്തപുരംപൂജപ്പുരയില്‍ താമസിക്കുന്ന ശ്രീറാം, ആകാശവാണിയില്‍ പ്രോഗ്രാം അസിസ്‌റ്റന്റാണ്‌. സംഗീതത്തിനായി ചേര്‍ത്തല എന്ന സ്വന്തം ഗ്രാമം ഉപേക്ഷിച്ച്‌ തിരുവനന്തപുരത്ത്‌ ചേക്കേറിയ 'ഗോപാലന്‍ നായര്‍' എന്ന പതിനഞ്ചുകാരന്‍, വളര്‍ന്ന്‌ വലിയ സംഗീതജ്‌ഞനായി, ഒരുപാട്‌ ഗായകരെ വാര്‍ത്തെടുക്കുകയും ചെയ്‌തെങ്കിലും, അര്‍ഹമായ ആദരവ്‌ അദ്ദേഹത്തിനു ലഭിച്ചോ എന്നു സംശയമാണ്‌. ഇപ്പോള്‍ തന്റെ ഉപാസന സാഫല്യമടയുന്നത്‌ മറ്റൊരു ലോകത്തിരുന്ന്‌ ആ മഹാനായ കലാകാരന്‍ അറിയുന്നുണ്ടാവും. തന്റെ പൈതൃകത്തിന്റെ പിന്തുടര്‍ച്ചക്കാരനെ നോക്കി ആ ഹൃദയം മന്ത്രിച്ചിട്ടുണ്ടാവും.

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment