Friday, 5 April 2013

Re: [www.keralites.net] നമുക്കെന്നും പ്രവാസികള്‍ ഉണ്ടായാല്‍ മതിയോ?

 

Sir,
a really good article. iam touching reg the mechanisation.I belong to a paddy cultivating family in Palghat dt. When my dad used Tractor to plough in 1960 to 70 there was big hue and cry and the marxist party made our life miserable. To day I saw in Palghat that there is no one to do agricultural work and almost everything  is mechanised. Area of 1,65,000 hectors of paddy lands till 1970s has been reduced to about 70,000/ hectors or so.
In 1980s I was in cochin in a Logistics company/. the entire port workers and the local goons threatned the shipping industry for using Contaniers for sending export cargo. Slowly contanier movement went up and arrival of bulk loading vessals decreased. To day no body can think about a shipping biz without contaniers.
P.L.Bala Chennai 75   

From: Jinto P Cherian <jinto512170@yahoo.com>
To:
Sent: Friday, 5 April 2013 2:46 PM
Subject: [www.keralites.net] നമുക്കെന്നും പ്രവാസികള്‍ ഉണ്ടായാല്‍ മതിയോ?
 
നമുക്കെന്നും പ്രവാസികള്‍ ഉണ്ടായാല്‍ മതിയോ?
പ്രയാസങ്ങളാണ് ഒരാളെ പ്രവാസി ആക്കുന്നതെന്ന് എവിടെയോ എഴുതി കണ്ടു. പ്രവാസി ആയിക്കഴിഞ്ഞാലും പ്രയാസങ്ങള്‍ തീരുമോ എന്നറിയില്ല. ഇല്ല എന്നാണ് ഇപ്പോള്‍ നാം കേള്‍ക്കുന്ന വാര്‍ത്തകള്‍ പറയുന്നത്. 

പ്രവാസികളുടെ എണ്ണം കൂടിയതുകൊണ്ട് സ്വന്തം ജനങ്ങള്‍ക്കുണ്ടായ പ്രയാസം കുറയ്ക്കാനാണ് സൗദി സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ പാസ്സാക്കിയത്. ഇത് പ്രകാരം വിസയില്‍ പറഞ്ഞിട്ടുള്ള ജോലിയല്ലാതെ മറ്റു ജോലികള്‍ ചെയ്യുന്ന വിദേശികളെ തിരഞ്ഞു പിടിച്ചു പറഞ്ഞു വിടുന്നു. നാട്ടില്‍ നിന്നും എല്ലാവരും തന്നെ ഏതെങ്കിലും സ്‌പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യാനാണ് അവിടെ എത്തുന്നത്. എന്നാല്‍ െ്രെഡവര്‍ എന്നും ടെകനിഷ്യന്‍ എന്ന് മോഹിപ്പിച്ചു സൌദിയില്‍ എത്തുമ്പോള്‍ പറഞ്ഞ ജോലി കിട്ടാത്തതിനാല്‍ മറ്റു പല ജോലികള്‍ ചെയ്യേണ്ടി വരുന്നു. അതായതു വിസയില്‍ നിര്‍ദേശിക്കപ്പെടാത്ത ജോലികള്‍. ഇങ്ങനെ ഉള്ളവരത്രേ ഫ്രീ വിസക്കാര്‍ എന്നറിയപ്പെടുന്നത്. ഇങ്ങനെ ജോലി ചെയ്യാന്‍ പാവം പ്രവാസികള്‍ സ്‌പോണ്‍സര്‍ക്ക് പണവും കൊടുക്കണമത്രേ. പണ്ട് 2000 മുതല്‍ 3000 വരെ റിയാല്‍ ആയിരുന്നു എങ്കില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയതോടെ അത് 10000 റിയാല്‍ വരെ ആയി എന്നാണ് സൌദിയില്‍ ഉള്ള ഒരാള്‍ പറഞ്ഞത്. പോലീസ് പിടിക്കുമ്പോള്‍, സ്‌പോണ്‍സര്‍ കയ്യൊഴിയും. പിന്നെ തിരിച്ചു നാട്ടിലേക്ക്.

ഗള്‍ഫ്‌മേഖലയില്‍ ഏകദേശം 16 ലക്ഷത്തിനു മുകളില്‍ മലയാളികള്‍ ഉണ്ടത്രേ. സൗദി അറേബ്യയില്‍ മാത്രം വരും നാല് ലക്ഷത്തിനു മുകളില്‍. ഈ മലയാളികള്‍ നാട്ടിലേക്കു അയക്കുന്ന തുക അത്ര ചെറുതല്ല. 2008 ലെ കണക്കനുസരിച്ച് 30,000 കോടി രൂപയോളം വരും ഇത് (1,2). സ്വന്തം നാട്ടിലെ മൂലധനം ഉപയോഗിക്കാതെ ആണ് എത്രയും വലിയ തുക കേരളത്തിലേക്ക് ഒഴുകിയെത്തുന്നത്. ഈ തുക കേരളത്തിന്റെ മൊത്തം വരുമാനത്തിന്റെ വലിയ ഒരു പങ്കു ആയി. 5.5 ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ മേഖലയിലെ ജോലിക്കാര്‍ക്ക് ശമ്പളം കൊടുത്തു കഴിഞ്ഞാല്‍ പിന്നെ വികസനത്തിനായുള്ള പണം കണ്ടെത്തണമെങ്കില്‍ ഈ വിദേശ മലയാളികളെ കൂടിയേ തീരു. 

ഇത് പറയുമ്പോള്‍ എനിക്കൊര്‍മ വരുന്നത്, നാട്ടില്‍ കണ്ടുമുട്ടിയ ഒരു പരിചയക്കാരനെയാണ്. കക്ഷി പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണ്. അദ്ദേഹം എന്നെ ഉപദേശിച്ചു, 'മതിയായില്ലേ പുറത്തുള്ള ജീവിതം? ഇനി തിരിച്ചു വന്നു ഒരല്‍പം നാടിനെയും സേവിക്ക്.' മുകളില്‍ ഞാന്‍ എഴുതിയത് വായിച്ചാല്‍ പ്രവാസികള്‍ നാടിനു വേണ്ടി എത്ര വലിയ സേവനം ആണ് ചെയ്യുന്നത് എന്ന് മനസിലാക്കാന്‍ കഴിയും. 

സത്യത്തില്‍ കേരളം എന്നത് മറ്റു സംസ്ഥാനങ്ങളെ പോലെയോ പല രാജ്യങ്ങളെ പോലെയോ അല്ല. പ്രകൃതി ശരിക്കും നമ്മളെ അനുഗ്രഹിച്ചിട്ടുണ്ട്. ഇത് പ്രകൃതിയുടെ സ്വന്തം നാടാണ് (ഇപ്പോഴത്തെ ഒരവസ്ഥ വച്ച് ദൈവം കേരളത്തെ ഏറ്റെടുക്കാന്‍ വഴിയില്ല). നമുക്ക് നദിയുണ്ട് വെള്ളമുണ്ട് ,കാടുണ്ട്, പോന്നു വിളയുന്ന കൃഷി ഭൂമിയുണ്ട്. വിളകള്‍ ആണെങ്കില്‍ തേങ്ങ, കശുവണ്ടി , റബ്ബര്‍, കുരുമുളക് എന്ന് തുടങ്ങി സുഗന്ധ വ്യഞ്ജനങ്ങള്‍ എല്ലാം ഉണ്ട്. നീളത്തില്‍ കിടക്കുന്നു, മത്സ്യ സമ്പത്തുമായി, അറബിക്കടല്‍. ഇനി ഖനനം ചെയ്യണമെങ്കില്‍ വിലകൂടിയ തോറിയം ലോകത്തില ഏറ്റവും കൂടുതല്‍ ഉള്ളത് നമുക്കാണ്. ഇങ്ങനെ അനുഗ്രഹീതമായ എത്ര സ്ഥലങ്ങള ഭുമിയില്‍ ഉണ്ട്? ഇത് കൂടാതെ 93% കൂടുതല്‍ ആളുകളും വായിക്കാനും എഴുതാനും, അറിവുള്ളവരും മികച്ച രാഷ്ട്രീയ ബോധം (ഈ ബോധം ഒരല്പം കൂടുതല്‍ ആണോ എന്ന് സംശയം) ഉള്ളവരുമാണ്. നമ്മുടെ ഹ്യുമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡെക്‌സ് പല യുറോപ്യന്‍ രാജ്യങ്ങളോടും അടുത്ത് വരും (0.79). 

ലോകത്തിലെ മിക്ക സമ്പന്ന രാഷ്ട്രങ്ങള്‍ക്കും ഇത്രയേറെ വിഭവങ്ങള്‍ ഇല്ല എന്നതാണ് സത്യം. പിന്നെ അവര്‍ എങ്ങനെ സമ്പന്ന രാഷ്ട്രങ്ങളായി? ഒരു ഉദാഹരണം പറഞ്ഞാല്‍, ഇന്ത്യയുടെ ഒരു സംസ്ഥാനത്തിന്റെ വലിപ്പം മാത്രമുള്ള ജര്‍മ്മനിയുടെ ജി.ഡി.പി. (മൊത്തം ആഭ്യന്തര ഉത്പാദനം) ഇന്ത്യയുടെ ഇരട്ടിയാണ് . ഈ രാജ്യങ്ങള്‍ക്ക് ഇതെങ്ങനെ സാധിച്ചു? സ്വന്തം രാജ്യത്തുള്ള വിഭവങ്ങള്‍ ഉപയോഗിച്ച് ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞതും, വ്യവസായ വത്്ക്കരണവും ആണ് ഇതിനു കാരണം. ശാസ്ത്രത്തിന്റെ വികസനവും അതുമൂലം സാങ്കേതിക വിദ്യകളില്‍ ഉണ്ടായ മുന്നേറ്റവും മുകളില്‍ പറഞ്ഞ രണ്ടു കാര്യങ്ങളെയും സഹായിച്ചിട്ടുണ്ട്. ഇതുമൂലം വികസിത രാജ്യങ്ങള്‍ക്ക് ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. സര്‍ക്കാരിന്റെ വരുമാനം വര്‍ ധിക്കുകയും അതുമൂലം, പാവപ്പെട്ടവനെയും ആരോഗ്യപരമായി ദുരിതങ്ങള്‍ അനുഭവിക്കുന്നവരെയും സഹായിക്കുവാന്‍ കഴിയുകയും ചെയ്യുന്നു. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയവും അഴിമതിയുടെ കുറവും അത്തരം സമ്പത്ത് വ്യവസ്ഥകള്‍ ഉണ്ടാക്കിയെടുക്കാന്‍ സഹായിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

കേരളത്തിന് ഇന്ന് വേണ്ടതും ഈ വികസിത രാജ്യങ്ങളുടെ മാതൃകയാണ്. മറ്റു രാജ്യങ്ങളെയും സംസ്‌കാരങ്ങളെയും അതേപടി പകര്ത്തുക എന്നല്ല അതിനര്ത്ഥം. അവര്‍ പിന്തുടരുന്ന നയങ്ങള നമുക്ക് പറ്റിയ രീതിയില്‍ നമ്മുടെ നാട്ടിലും നടപ്പിലാക്കുക എന്നതാണ് . ഉദാഹരണത്തിന് നാം ഇന്ന് വ്യവസായ വത്്ക്കരണത്തെ വലിയ തോതില്‍ സ്വാഗതം ചെയ്യണ്ട കാലം കഴിഞ്ഞു. സാമ്പത്തികമായ വളര്‍ച്ചയ്ക്ക് വന്‍കിട നിക്ഷേപകര്‍ വളരെ അത്യാവശ്യം ആണ്. നേരിട്ടും അല്ലാതെയും ഉള്ള വളരെ അധികം തൊഴിലവസരങ്ങള്‍ അവര്‍ സൃഷ്ടിക്കുന്നു. എന്നാല്‍ സുസ്ഥിരമായ വളര്‍ച്ചയ്ക്ക് ചെറുകിട നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്. ഇക്കാര്യങ്ങള്‍ കേരളത്തില്‍ പണ്ടേ ചെയ്തിരുന്നെങ്കില്‍ ഇന്ന് പ്രവാസികളുടെ വരുമാനത്തെ ഇത്രയധികം ആശ്രയിച്ചു നില്‍ക്കുന്ന സാമ്പത്തിക രംഗം നമുക്കുണ്ടാവില്ലായിരുന്നു. 

ഹര്‍ത്താല്‍, സമരം, കൈക്കൂലി എന്ന് വേണ്ട നോക്ക്കൂലി പോലെയുള്ള പ്രാകൃത മുറകള്‍ ഉള്ള ഒരു ദേശത്തേക്ക് നിക്ഷേപകര്‍ കടന്നു വരാന്‍ ഒരല്പം മടിക്കും. മാതൃഭുമിയില്‍ 17 മാര്‍ച്ച്2013 ല്‍ വി ശാന്തകുമാര്‍ എഴുതിയ 'കേരളം ഗുജറാത്തായി മാറണോ ?' എന്ന ലേഖനത്തില്‍ അദ്ദേഹം ഇത്തരം പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട് (3). ഈ ലേഖനം ഇതിനോട് ചേര്‍ത്ത് വായിക്കുന്നത് നന്നായിരിക്കും. 

പുതിയ വ്യവസായങ്ങള്‍ വരുമ്പോള്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നു എന്നുള്ള വാദങ്ങള്‍ തീര്‍ത്തും ബാലിശമാണ്. ഈ അടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞ ഒരു സമരവുമായി ബന്ധപ്പെടുത്തി പറഞ്ഞാല്‍: ഒരാള്‍ താന്‍ ചെയ്യുന്ന ജോലി സിമന്റു ചുമക്കല്‍ ആണെന്നും, താന്‍ ജീവിതം മുഴുവന്‍ സിമന്റെ ചുമക്കൂ എന്നും, അതിനാല്‍ സിമന്റു കണ്‍വെയര്‍ ബെല്‍റ്റ്‌വഴി കയറ്റാന്‍ ഒരു കമ്പനിയെ അനുവദിച്ചു തൊഴില്‍ നഷ്ടപ്പെടുത്താന്‍ പറ്റില്ല എന്ന് പറയുന്നതില്‍ ഒരു ന്യായീകരണവും ഇല്ല. കാരണം ഈ കമ്പനി സിമന്റു ചുമക്കുന്ന ജോലി നഷ്ടപ്പെടുത്തി എങ്കിലും മറ്റു ധാരാളം പുതിയ അവസരങ്ങള്‍ സ്രിഷ്ടിചിരിക്കാം. ആ അവസരങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുകയല്ലേ വേണ്ടത്? യന്ത്രവല്ക്കരണവും വ്യവസായവല്ക്കരണവും ചില തൊഴിലുകള്‍ നഷ്ടപ്പെടുത്തുന്നു. എന്നാല്‍ അതില്‍ കൂടുതല്‍ മറ്റു തൊഴിലുകള്‍ ഉണ്ടാക്കുന്നു. ആ അവസരങ്ങള്‍ ഉപയോഗിക്കാന്‍ ഒരു മാറ്റത്തിനാണ് നാം തയ്യറാകേണ്ടത്. 

വ്യവസായ വിപ്‌ളവത്തിന്റെ ആരംഭത്തില്‍, അതിന്റെ ഈറ്റില്ലമായ ബ്രിട്ടനില്‍ പലപ്പോളും വലിയ ജനരോഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1820 കളില്‍ ബ്രിട്ടനില്‍, പരുത്തി ഇറക്കുമതി കേന്ദ്രമായ മാന്‍ചെസ്‌റെറിനും തുണിവ്യവസായത്തിന്റെ കേന്ദ്രമായ ലിവര്‍പുളിനും ഇടയില്‍ ആദ്യ റെയില്‍വേ ലൈന്‍ നിര്‍മ്മിക്കാന്‍ ജോര്‍ജ് സ്റ്റീവെന്‍സന്‍ എന്ന എന്‍ജിനീയര്‍ നിയമിതനായി. പക്ഷെ അദ്ദേഹത്തിന് സ്ഥലം സര്‍വേ ചെയ്യാന്‍ തന്നെ വളരെ വിഷമിക്കേണ്ടി വന്നു. പ്രധാന കാരണം ജനരോഷം തന്നെ. ജനങ്ങളുടെ പ്രശ്‌നം അത്ര ചെറുതോന്നും അല്ലായിരുന്നു : റെയില്‍വേ വന്നാല്‍, പശുക്കള്‍ പുല്ലു തിന്നാതെ ആകും, കോഴി മുട്ട ഇടാതെ ആകും മാത്രമല്ല, സമീപ വാസികള്‍ ആയ സ്ത്രീകളുടെ ഗര്‍ഭം അലസി പോകും. ഇതൊന്നും കൂടാതെ ആവി എഞ്ചിന്റെ ടാങ്ക് പൊട്ടിത്തെറിക്കാന്‍ സധ്യതയും ഉണ്ട് . എന്തായാലും സ്റ്റീവെന്‍സന്‍ അവസാനം റെയില്‍വേ ലൈന്‍ നിര്മ്മിക്കുകയും ട്രെയിന്‍ ഓടുകയും ചെയ്തു (4). ട്രെയിന്‍ ഓടിയത് കാരണം ആരുടേയും ഗര്‍ഭം അലസിയതായി കേട്ടിട്ടില്ല. ഇവിടെ ജനങ്ങളുടെ അറിവില്ലായ്മ ആണ് എതിര്‍പ്പിനു കാരണം ആയതു. ദോഷം ഇല്ല എന്നുറപ്പുള്ള ഒരു കാര്യത്തിന് എല്ലാ ആളുകളെയും പിന്തുണ ലഭിക്കാന്‍ കാത്തിരുന്നെങ്കില്‍ ഒരു പക്ഷെ ഒരു നുറ്റാണ്ട് കാത്തിരിക്കേണ്ടി വന്നേനെ. 

വ്യവസായവല്‍ക്കരണത്തോടും സ്വകാര്യ സംരംഭാകരോടും ഉള്ള കേരളത്തിന്റെ സമീപനം അറിവിന്റെ കുറവാണു എന്ന് പറയാന്‍ പറ്റില്ല. പ്രകൃതിയെ ചൂഷണം ചെയ്യാത്ത രീതിയില്‍ ഉള്ള, തൊഴിലാളിയുടെയും തൊഴില്‍ദാതാവിന്റെയും ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്ന, വ്യവസായവല്‍ക്കരണം നമുക്കത്യാവശ്യമാണ്. അതിനൊടുകൂടെ, അന്യായമായ പ്രക്ഷോഭങ്ങളെ പിടിച്ചു നിര്‍ത്തുന്ന ഒരു രാഷ്ട്രീയ നേതൃത്വവും.

നമുക്കെന്നും കൂടും കൂട്ടും കുടുംബവും വെടിഞ്ഞ ഈ പാവം പ്രവാസികളെ ആശ്രയിച്ചു നില്‍ക്കുന്ന ഒരു സമ്പത്ത് വ്യവസ്ഥ ഉണ്ടായാല്‍ മതിയോ? ഈ അവസ്ഥ തന്നെ ആണ് ഇപ്പോള്‍ ജോലി നഷ്ടപ്പെടുന്ന വിദേശ മലയാളികളുടെ പേടി സ്വപ്നവും. നാട്ടില്‍ വന്നാല്‍ എന്ത് ചെയ്യും? പുറത്തുപോയി ഏതു സ്വകാര്യ കമ്പനിയിലും ഒരു അടിസ്ഥാന മാനുഷിക പരിഗണന പോലും ലഭിക്കാതെ, സ്വന്തം അവകാശങ്ങളെ കുറിച്ച് ബോധവാനാണെങ്കിലും അടിച്ചമര്‍ത്തപ്പെട്ട വികാര ക്ഷൊഭങ്ങളുമായി നീറി ജീവിക്കാന്‍ തയ്യാറുള്ള മലയാളി സ്വന്തം നാട്ടില്‍ തൊഴില്‍ ദാതാവിനെ കുത്തക മുതലാളി ആയി മുദ്രകുത്തി അവര്‍ക്കെതിരെ തെരുവിലിറങ്ങുന്നു. സ്വകാര്യ സംരംഭകര്‍ നമുക്കെന്നും അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നവര്‍ ആണല്ലോ. 

ഗള്‍ഫ് രാജ്യങ്ങളുടെ നിയമങ്ങളും താത്പര്യങ്ങളും സ്വന്തം പൌരന്മാര്ക്ക് അനുകൂലമായി മാറിയേക്കാം. നാമും നമുക്കനുകൂലമായി മാറേണ്ട കാലം കടന്നുകഴിഞ്ഞു. 

ഒരിക്കല്‍ക്കൂടി ചോദിക്കട്ടെ, നമുക്കെന്നും പ്രവാസികള്‍ ഉണ്ടായാല്‍ മതിയോ? 


ദിലീപ് മമ്പള്ളില്‍,mathrubhumi.
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment