Saturday, 30 March 2013

[www.keralites.net] സൗദിയില്‍നിന്ന്‌ മടങ്ങുന്നവര്‍ക്ക്‌ തൊഴില്‍

 

സൗദിയില്‍നിന്ന്‌ മടങ്ങുന്നവര്‍ക്ക്‌ തൊഴില്‍ സംരംഭ പദ്ധതി

Story Dated: Sunday, March 31, 2013 01:03

കോട്ടയം: സൗദി അറേബ്യയില്‍ നിന്ന്‌ തൊഴില്‍ നഷ്‌ടപ്പെട്ട്‌ വരുന്ന മലയാളികള്‍ക്ക്‌ സംസ്‌ഥാന സര്‍ക്കാര്‍ സ്വയംതൊഴില്‍ സംരംഭ പദ്ധതിക്ക്‌ രൂപം നല്‍കും. ഏതെങ്കിലും ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും ലളിതമായ മാര്‍ഗത്തിലൂടെ ഇവര്‍ക്ക്‌ വായ്‌പ ലഭ്യമാക്കിയായിരിക്കും ഈ പദ്ധതി നടപ്പാക്കുകയെന്ന്‌ മന്ത്രി കെ.സി. ജോസഫ്‌ മംഗളത്തോട്‌ പറഞ്ഞു.

മടങ്ങിവരുന്ന മലയാളികളുടെ പുനരധിവാസം സംബന്ധിച്ച്‌ വിശദമായ പഠനം നടത്തി പദ്ധതി ആസൂത്രണം ചെയ്യാന്‍ സംസ്‌ഥാന ആസൂത്രണ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. ഇതില്‍ പ്രധാനം പുതിയ തൊഴില്‍ സംരംഭം ആരംഭിക്കുന്നതിനുളള സഹായം ലഭ്യമാക്കുകയാണ്‌. വായ്‌പ എത്ര തുകയാണ്‌, കാലാവധി എത്ര, പലിശ ഏത്‌ രീതിയില്‍വേണം തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ച നടത്തും. ഈ പദ്ധതിക്ക്‌ കേന്ദ്ര സര്‍ക്കാരിന്റെ സഹകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു.

ലഭ്യമായ കണക്കുകള്‍ പ്രകാരം ആകെ പത്ത്‌ ലക്ഷം മലയാളികളാണ്‌ സൗദിയിലുളളത്‌.ഇതില്‍ സ്‌പോണ്‍സര്‍മാരുടെ കീഴിലല്ലാതെ ജോലി ചെയ്യുന്നവരെ കണ്ടുപിടിച്ച്‌ നാടുകടത്താനാണ്‌ സൗദി മന്ത്രിസഭയുടെ തീരുമാനം.

ഇതനുസരിച്ച്‌ ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷത്തോളം മലയാളികളെ പുതിയ നിയമം സാരമായി ബാധിക്കും. ഇവരെ പുനരധിവസിപ്പിക്കുന്നതിനുളള പദ്ധതികളാണ്‌ സര്‍ക്കാര്‍ നടപ്പാക്കുന്നത്‌.ഇത്‌ സംബന്ധിച്ചുളള വിശദമായ ചര്‍ച്ച നാളെ തിരുവന്തപുരത്ത്‌ നടക്കുമെന്ന്‌ മന്ത്രി പറഞ്ഞു.മലയാളികളെ ഗുരതരമായി ബാധിക്കുന്ന ഈ പ്രശ്‌നത്തില്‍ കേന്ദ്രം ഇടപെട്ടിട്ടുണ്ടെങ്കിലും സൗദിയുടെ നിയമവ്യവസ്‌ഥ അനുസരിച്ച്‌ പരിഹാര സാദ്ധ്യത കുറവാണ്‌.

ഇത്‌ മനസിലാക്കിയാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ പുനരധിവാസ പക്കേജ്‌ തയാറാക്കുന്നത്‌. ആരെയൊക്കെ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം എന്നത്‌ സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ പ്രത്യേക കമ്മറ്റിയെ ചുമതലപ്പെടുത്തും.

മലപ്പുറം,കോഴിക്കോട്‌ ജില്ലകളില്‍ നിന്നുളളവരാണ്‌ തൊഴില്‍ രഹിതരായവരില്‍ ഭൂരിഭാഗവും. അതിനാല്‍ ഈ ജില്ലകളിലേക്ക്‌ മാത്രമായി പ്രത്യേക പക്കേജും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്‌. ഇതോടൊപ്പം കൃത്യമായ രേഖകളുളളവര്‍ക്ക്‌ ജോലി നല്‍കാമെന്ന്‌ സൗദി സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്‌. ഇതനുസരിച്ച്‌ രേഖകള്‍ ഏളുപ്പം ലഭ്യമാക്കാന്‍ സൗദി സര്‍ക്കാരിന്റെ സഹകരണം കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ സംസ്‌ഥാനം തേടും.

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment