Friday, 15 March 2013

[www.keralites.net] പ്രതീക്ഷ തെറ്റിക്കാതെ ഗാലക്‌സി എസ്4 എത്തി; ഇനി കണ്ണുകൊണ്ടും നിയന്ത്രിക്കാം

 

പ്രതീക്ഷ തെറ്റിക്കാതെ ഗാലക്‌സി എസ്4 എത്തി; ഇനി കണ്ണുകൊണ്ടും നിയന്ത്രിക്കാം

Fun & Info @ Keralites.net

ടെക്‌നോളജി ലോകം കുറച്ച് നാളുകളായി സാംസങ്ങ് ഗാലക്‌സി എസ്4 ന്റെ വരവും കാത്തിരിക്കുകയായിരുന്നു. സാംസങ്ങ് ഇന്നലെ വെളിവാക്കിയ ഗാലക്‌സി എസ്4 ലൂടെ ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ എന്ന സ്ഥാനം സാംസങ്ങ് തിരിച്ച് പിടിച്ചിരിക്കുന്നു.

തങ്ങളുടെ മുന്‍ ഫ്‌ലാഗ് ഷിപ്പ് മോഡല്‍ എസ്3 നേക്കാള്‍ അല്പം ചെറിയ ബോഡിയില്‍ 5 ഇഞ്ച് വലിയ സ്‌ക്രീനും, മികച്ച പ്രോസസ്സറും, റാമും, ക്യാമറയും, ബാറ്ററിയും ഉള്‍കൊള്ളിച്ചാണ് എസ്4 പുറത്തിറക്കിയിരിക്കുന്നത്. ഇതുവഴി തങ്ങളുടെ പ്രധാന എതിരാളി ഐഫോണിനെ ബഹുദൂരം പിന്നിലാക്കാനും സാംസങ്ങിനു കഴിഞ്ഞിട്ടുണ്ട്. സ്‌ക്രീനില്‍ തൊടാതെ തന്നെ ഫോണ്‍ നിയന്ത്രണം സാധ്യമാകുന്ന ജെസ്റ്റര്‍ കണ്‍ട്രോള്‍ സവിശേഷതയുമായാണ് എസ്4 വരുന്നത്. ആദ്യമായാണ് ഒരു സ്മാര്‍ട്ട്‌ഫോണില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്.

സോണി എസ്‌ക്പീരിയZ, എച്ച്ടിസി ബട്ടര്‍ഫ്ളൈ എന്നിവയില്‍ ഉള്ളതുപോലെ 1920×1080 പിക്‌സല്‍ റെസലൂഷ്യന്‍ ഉള്ള 5 ഇഞ്ച് സൂപ്പര്‍ AMLOED സ്‌ക്രീന്‍ ആണ് ഇതില്‍ ഉള്ളത്. ഇത് 441 ppi പിക്‌സല്‍ ഡെന്‍സിറ്റി നല്‍കുന്നു. 1.9 Ghz ന്റെ ക്വാഡ് കോര്‍പ്രോസസ്സറും, 1.6 Ghz ന്റെ ഒക്ടാകോര്‍ പ്രോസസ്സറും സാംസങ്ങ് അവതരിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത രാജ്യങ്ങളില്‍ വ്യത്യസ്ത പ്രോസസ്സറുകളുമായി ആണ് ഇത് വിപണിയില്‍ എത്തുക. ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് വെര്‍ഷനായ ജെല്ലിബീന്‍ 4.2.2 യിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 16.32, 64 ജിബി ഇന്റേണല്‍ മെമ്മറി വെര്‍ഷനുകള്‍ കൂടാതെ 64ജിബി വരെ മൈക്രോ എസ്ഡി മെമ്മറി കാര്‍ഡ് പിന്തുണയും ഇതിനുണ്ട്.

LED ഫ്ളാഷോട് കൂടിയ 13 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയും 2 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും ഇതിലുണ്ട്. ഒരേ സമയം ഈ രണ്ട് ക്യാമറയിലും ഫോട്ടോ എടുക്കുന്നതിനുള്ള സംവിധാനവും സാംസങ്ങ് അവതരിപ്പിച്ചിട്ടുണ്ട്. മുന്‍ ക്യാമറയിലെ ചിത്രം പ്രധാന ചിത്രത്തിന്റെ കൂടെ ചേര്‍ക്കുന്നതിനായി 5 വ്യത്യസ്ത ഡിസൈനുകളും ഉണ്ട്. ഷട്ടര്‍ ലാഗ് പൂര്‍ണ്ണമായും ഒഴിവാക്കിയ ഇതില്‍ ഒപ്റ്റിക്കല്‍ റീഡര്‍ ഇന്റഗ്രേഷനും ഉണ്ട്.

2600 mAh ആണ് ഇതിലെ ബാറ്ററി. ഇത് എസ്3 യെക്കാളും മികച്ച ബാക്കപ്പ് നല്‍കും. കണ്ണുകള്‍ വഴി ഫോണിനെ കണ്‍ട്രോള്‍ ചെയ്യാനുള്ള 'സാംസങ്ങ് സ്മാര്‍ട്ട് പൗസ്' ഇതിലുണ്ട്. അതായത് നിങ്ങളുടെ നോട്ടം സ്‌ക്രീനില്‍ നിന്ന് മാറിയാല്‍ വീഡിയോ പൗസ് ആകുകയും, തിരിച്ച് സ്‌ക്രീനിലേക്ക് നോക്കുമ്പോള്‍ പ്ലേ ചെയ്യുകയും ചെയ്യുന്നതാണ് ഈ വിദ്യ. സ്‌ക്രീനില്‍ ടച്ച് ചെയ്യാതെ തന്നെ സ്‌ക്രോളിങ്ങ് സാധ്യമാകുന്ന സ്മാര്‍ട്ട് സ്‌ക്രോള്‍, ഇമെയില്‍, ഇമേജ് ഗ്യാലറി, വീഡിയോ എന്നിവയുടെ മുകളില്‍ വിരല്‍ കൊണ്ടുവരുമ്പോള്‍ പ്രിവ്യൂ ലഭ്യമാകുന്ന 'എയര്‍ വ്യൂ', പ്രത്യേക ചലനം വഴി മ്യൂസിക്ക് ട്രാക്ക് മാറ്റല്‍, വെബ് പേജ് നാവിഗേഷന്‍, കാള്‍ റിസീവിങ്ങ് എന്നിവ സാധ്യമാക്കുന്ന എയര്‍ ജെസ്റ്റര്‍ എന്നിവ കൂട്ടത്തിലെ ചില അത്ഭുതങ്ങള്‍ മാത്രം.

സാംസങ്ങിന്റെ അഡാപ്റ്റീവ് ഡിസ്‌പ്ലേ ചുറ്റുപാടുകള്‍ക്കനുസരിച്ച് ബ്രൈറ്റ്‌നസ്സ്, കോണ്‍ട്രാസ്റ്റ്, സാച്ചുറേഷന്‍ എന്നിവ തനിയേ ക്രമീകരിക്കും. ഇതിലെ ഇന്‍ഫ്രാറെഡ് കണക്ടിവിറ്റി വഴി ഏത് ടിവിയെയും നിയന്ത്രിക്കാനുള്ള കഴിവും, സാംസങ്ങ് സ്വാപ്പ് ഓണ്‍ വഴി ഫോണിലെ ഫയലുകള്‍ ടിവിയില്‍ പ്ലേ ചെയ്യാനുള്ള കഴിവും ഉണ്ട്. ഗ്രൂപ്പ് പ്ലേ എന്ന ഫങ്ങ്ഷന്‍ വഴി മറ്റ് ഫോണുകളുമായി കണക്ട് ചെയ്ത് എല്ലാത്തിലും ഒരേ സമയം ഒരേ പാട്ട് പ്ലേ ചെയ്യാന്‍ സാധിക്കും. ഇതുപോലെ ഗെയിമുകള്‍ കളിക്കുന്നതിനായി ഗ്രൂപ്പ് പ്ലേ ഓപ്ഷനും ഉണ്ട്.

ഡ്യുവല്‍ വീഡിയോ കാള്‍ വഴി മുന്‍ ക്യാമറയിലെയും, പിന്‍ ക്യാമറയിലെയും വിവരങ്ങള്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കും. സ്‌ക്രീന്‍ ഷെയറിങ്ങും ഇതില്‍ സാധ്യമാണ്. നിങ്ങളുടെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുമ്പോള്‍ ഭാഷ ഒരു പ്രശ്‌നമാകാതിരിക്കാനായി റിയല്‍ ടൈം എസ് ട്രാന്‍സ്‌ലേറ്റര്‍ ഫങ്ങ്ഷനും ഉണ്ട്.

ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്താന്‍ പര്യാപ്തമായ ഒരുപിടി സ്വിശേഷതകള്‍ ഗാലക്‌സി എസ്4 ല്‍ ഉള്‍പ്പെടുത്താന്‍ സാംസങ്ങിന് സാധിച്ചിട്ടുണ്ട്. കറുപ്പും വെളുപ്പും നിറങ്ങളില്‍ അവതരിപ്പിച്ച ഇതിന്റെ മറ്റ് കളര്‍ വേരിയന്റുകളും ഭാവിയില്‍ സാംസങ്ങ് അവതരിപ്പിച്ചേക്കും. ഏപ്രില്‍ മുതല്‍ ലഭ്യമാകുമെന്ന് കരുതുന്ന ഇതിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ ഒന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല.

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment