Sunday, 17 February 2013

[www.keralites.net] Re: അച്ഛന്‍ പൂസായതും അമ്മയ്ക്ക് മൊബൈല്‍ ഉപയോഗം അറിയാത്തതും എന്റെ ഭാഗ്യം

 

മിസ്റ്റര്‍ സമീര്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വളരെ ശരിയാണ്. എല്ലാ പെണ്‍കുട്ടികളും എല്ലാ സ്ത്രീകളും അങ്ങനെയാണെന്ന് പറയുന്നില്ല . പക്ഷെ ലൈംഗിക കുറ്റങ്ങളില്‍ ആണിനെ മാത്രം തെറ്റുകാരനായി കാണുന്ന പ്രവനത ശരിയല്ല.

സൂര്യനെല്ലി പെണ്‍കുട്ടിയുടെ കാര്യത്തില്‍ ശ്രീ . അച്ചുതാനന്ദന്‍ രോഷം കൊള്ളുന്നത്‌ കാണുമ്പോള്‍ സഹതാപവും പുച്ചവുമാണ് തോന്നുന്നത് . ഭരണത്തില്‍ കയറുന്നതിനുമുമ്പ് കിളിരൂര്‍ പീഡന കേസിലെ വീ ഐ പീ യെ ചൂണ്ടിക്കാണിക്കുമെന്നും പ്രതികളെ കയ്യാമം വച്ച് റോഡില്‍ കൂടെ നടത്തുമെന്നും വീമ്പടിച്ചിരുന്ന ആ മാന്യദേഹം എന്താണ് ചെയ്തത്. മുഖ്യ മന്ത്രി ആയിട്ടുപോലും അഞ്ചു വര്ഷം വായ്‌ തുറക്കുക പോലും ചെയ്തില്ല . പിന്നല്ലേ പ്രതിയെ പിടിക്കുന്നത്‌ ?ഇപ്പോള്‍ എന്താ ഒരു ഉത്സാഹം , എന്തെല്ലാം കേള്‍ക്കണം . കഷ്ടം എല്ലാം രാഷ്ട്രീയ മുതലെടുപ്പുകള്‍ മാത്രം . കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാന്‍ ഉള്ള കാര്യങ്ങള്‍ നോക്കണം . അത് ആണായാലും , പെണ്ണായാലും
ശ്രീ കെ എം റോയ് പറഞ്ഞത് പോലെ ഒരു വേശ്യയും ഒരു പോലീസുകാരനും ചേര്‍ന്നാല്‍ എതു മാന്യനേയും കുടുക്കാം എന്നാ സ്ഥിതി ഉണ്ടാവരുത്.
ചെറിയ പെണ്‍കുട്ടികള്‍ വഴിതെറ്റുന്നത് തൊണ്ണൂറു ശതമാനവും മാതാപിതാക്കളുടെ ശ്രദ്ധക്കുറവ് കൊണ്ടാണെന്ന് പറയാതെ വയ്യാ.
--
Daniel MM

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment