Sunday, 17 February 2013

[www.keralites.net] നടുവേദന ഒരു നിസ്സാര രോഗമല്ല

 


നടുവേദന ഒരു നിസ്സാര രോഗമല്ല. അമിത യാത്രയോ, ധൃതിയില്‍ ആയാസ്സകരമായ ജോലി ചെയ്‌തോ പെട്ടെന്നുണ്ടാകുന്ന നടുവേദനയ്ക്ക് കാരണമാകാം. നടുവേദന നീണ്ടുനിന്നാല്‍ ഡിസ്‌ക് തകരാറുണ്ടോയെന്ന് സംശയിക്കണം. എന്നാല്‍ വാഹനമോടിക്കുന്നവരില്‍ നല്ലൊരു വിഭാഗവും നടുവേദന അനുഭവിക്കുന്നവരാണ്.

പതിവായി ബൈക്കില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് നടുവേദനയ്ക്കും ഡിസ്‌കിന്റെ തകരാറിനും കൂടുതല്‍ സാധ്യത ഉള്ളവര്‍. റോഡിലെ കുഴികളില്‍ അപ്രതീക്ഷിതമായി വണ്ടി ചാടുന്നതും, തെറ്റായ രീതിയിലുള്ള ഇരിപ്പും ഇതിനു കാരണമാകുന്നു. ചെറുപ്പക്കാരെക്കാളും നാല്‍പ്പതുകഴിഞ്ഞവര്‍ക്ക് അപായസാധ്യത കൂടുതലാണ്. നട്ടെല്ലു നിവര്‍ത്തി നേരെ ഇരുന്ന് വേണം ബൈക്കോടിക്കാന്‍. ഇങ്ങനെ ഇരിക്കുമ്പോള്‍ നട്ടെല്ലിലെ എല്ലാ കശേരുക്കളും ശരിയായ നിലയിലായിരിക്കും. അപ്പോള്‍ ഡിസ്‌ക്കുകളുടെ സ്ഥാനം കശേരുക്കള്‍ക്കിടയില്‍ കൃത്യമായിരിക്കും. ഡിസ്‌കും കശേരുവും തമ്മില്‍ പരമാവധി സമ്പര്‍ക്കം വരികയും ചെയ്യും. ഗട്ടറിലും മറ്റും വീണുണ്ടാകുന്ന ആഘാതങ്ങളെ പരമാവധി താങ്ങാന്‍ ഈ അവസ്ഥയില്‍ കഴിയും. ദീര്‍ഘയാത്ര ചെയ്യുന്നവര്‍ ഓരോ മണിക്കൂറും ഇടവിട്ട് നടുവിന് വിശ്രമം നല്‍കണം. പുറകിലിരുന്ന് സഞ്ചരിക്കുന്നവര്‍ക്കും ഇതു ബാധകമാണ്.

ഒരു വശത്തേക്ക് ചരിഞ്ഞിരുന്ന് യാത്ര ചെയ്യുന്ന സ്ത്രീകള്‍ നടുനിവര്‍ന്നിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാറോടിക്കുന്നവരും നട്ടെല്ല് നിവര്‍ന്നിരിക്കാനും നടുവും മുതുഭാഗവും മുഴുവനും സീറ്റിന്റെ ചാരുന്ന ഭാഗത്ത് അമര്‍ന്നിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. നടുനിവര്‍ന്നിരിക്കാന്‍ കഴിയുന്ന വിധത്തില്‍ സീറ്റിന്റെ ബാക്ക് റെസ്റ്റിന്റെ ചരിവ് ക്രമീകരിക്കണം. കൈകളിലും കാലുകളിലും അമിതമായി ബലം ചെയ്യാതെ റിലാക്‌സു ചെയ്തു വയ്ക്കാനും ശ്രമിക്കണം. പ്രധാനം നടുഭാഗത്തിന് നല്ല ബാക്ക് സപ്പോര്‍ട്ട് കിട്ടണമെന്നാതാണ്. സീറ്റിനും നടുവിനും ഇടയില്‍ വിടവ് ഉണ്ടാകരുത്. സീറ്റ് ബെല്‍റ്റ് ഉപയോഗിക്കണം. മറ്റു യാത്രക്കാരും ഇതേ രീതിയില്‍ ക്രമീകരിക്കണം. അവരും നടുഭാഗം പുറകില്‍ അമര്‍ന്നിരിക്കത്തക്കവിധം വേണം ഇരിക്കാന്‍. വാഹനങ്ങളില്‍ പുത്തന്‍ ട്രെന്‍ഡുകള്‍ തിരയുന്ന പുതുതലമുറയില്‍ പത്തുചുവടുപോലും നടക്കാന്‍ മനസ്സു വെയ്ക്കുന്നവരില്ല. സുരക്ഷാക്രമീകരണങ്ങള്‍ അനുസരിക്കാന്‍ തയ്യാറായില്ലെങ്കില്‍ നട്ടെല്ലിന് ക്ഷതമേറ്റ തലമുറയെ ചുമക്കേണ്ടിവരും.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment