Sunday 20 January 2013

[www.keralites.net] ആര്‍.എസ്.എസ്. സ്‌ഫോടനം നടത്തി ന്യൂനപക്ഷങ്ങളുടെ മേല്‍ കെട്ടിവെക്കുന്നു: ഷിന്‍ഡെ

 



Shinde







ജയ്പ്പൂര്‍:
ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. രാജ്യത്ത് ഹൈന്ദവ തീവ്രവാദ കേന്ദ്രങ്ങള്‍ വളര്‍ത്തുന്ന ആര്‍.എസ്.എസ് സ്‌ഫോടനങ്ങള്‍ നടത്തി അതിന്റെ ഉത്തരവാദിത്വം ന്യൂനപക്ഷങ്ങളുടെ മേല്‍ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്നും ഷിന്‍ഡെ പറഞ്ഞു.

എ.ഐ.സി.സി. യോഗത്തിലാണ് ഷിന്‍ഡെ വിമര്‍ശനവുമായി രംഗത്തെത്തിയത്. സംഝോത എക്‌സ്പ്രസ് സ്‌ഫോടനം, മാലേഗാവ്, മെക്കാ മസ്ജിദ് സ്‌ഫോടനങ്ങള്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടായിരുന്നു നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സ്‌ഫോടനങ്ങള്‍ക്കു പിന്നിലെല്ലാം ആര്‍എസ്എസാണ് എന്ന് അന്വേഷണ റിപോര്‍ട്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഷിന്‍ഡെയുടെ പ്രസ്താവന രാജ്യത്തെ ക്രമസമാധാനം തകര്‍ക്കാനാണെന്ന് ബി.ജെ.പി. നേതാവ് മുക്താര്‍ അബ്ബാസ് നക്‌വി പ്രതികരിച്ചു.



www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment