1984ല്‍ നടന്ന ഇന്ദിരാഗാന്ധി വധത്തേയും രാഹുല്‍ അനുസ്മരിച്ചു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ കൊലപ്പെടുത്തിയത് തന്നെ ബാഡ്മിന്റന്‍ പഠിപ്പിച്ച രണ്ട് കൂട്ടുകാരായിരുന്നു. അവരായിരുന്നു മുത്തശ്ശിയുടെ സുരക്ഷ ഭടന്മാര്‍.
ഒരുദിവസം അവര്‍ മുത്തശിയെ വധിച്ചു. അന്നനുഭവിച്ച വേദന മുമ്പൊരിക്കലും അനുഭവിക്കാത്തതായിരുന്നു. അന്നു ബംഗാളിലായിരുന്നു എന്റെ പിതാവ്. ഡല്‍ഹിയിലെ ആശുപത്രിയിലെത്തിയപ്പോള്‍ അദ്ദേഹം കരഞ്ഞു. ഞാന്‍ കണ്ട ഏറ്റവും കരുത്തനായിരുന്നു എന്റെ പിതാവ്. ഒരിക്കലും കരയാറില്ലാത്ത അദ്ദേഹം അന്നാണ് ആദ്യമായി കരയുന്നതു കണ്ടത്.
അക്കാലത്ത് ഇന്ത്യയെ ആര്‍ക്കും വേണ്ടായിരുന്നു. പണമില്ല, കാറുകളില്ല. ദരിദ്രരാജ്യമെന്നാണ് എല്ലാവരും പറഞ്ഞത്. അന്നു വൈകുന്നേരം എന്റെ പിതാവ് ടെലിവിഷനില്‍ രാഷ്ട്രത്തോടു സംസാരിക്കുന്നതു കേട്ടു. എന്നെപ്പോലെ അദ്ദേഹവും തകര്‍ന്നിരുന്നുവെന്ന് അറിയാമായിരുന്നു. പക്ഷേ, പ്രസംഗം കേട്ടപ്പോള്‍ ഇരുളിലെ പ്രതീക്ഷയുടെ പ്രകാശരേഖ കാണാന്‍ കഴിഞ്ഞു.
ഇനി അധികാരത്തെപ്പറ്റി. ശനിയാഴ്ച രാത്രി എല്ലാവരും എന്നെ അഭിനന്ദിച്ചു. പലരും കെട്ടിപ്പിടിച്ചു. എന്നാല്‍, എന്റെ അമ്മ രാത്രിയില്‍ മുറിയിലെത്തി കരഞ്ഞു. എന്തിനാണ് അവര്‍ കരഞ്ഞത്? പലരും ആഗ്രഹിക്കുന്ന അധികാരം വിഷമുള്ളതാണെന്ന് അവര്‍ക്കറിയാവുന്നതുകൊണ്ടാണത്. പോസിറ്റീവും നെഗറ്റീവും കാണാനാകണം. അധികാരത്തിനു വേണ്ടി അധികാരത്തിനു പിന്നാലെ പോകരുത്. ജനങ്ങളെ ശാക്തീകരിക്കാനാകണം അധികാരം. എന്റെ പിതാവ് അതു മനസിലാക്കിയതുകൊണ്ടാണ് 1984ലെ ഇന്ത്യയില്‍നിന്ന് ഇന്നത്തെ ഇന്ത്യ വ്യത്യസ്തമായത്. കോണ്‍ഗ്രസ് പാര്‍ട്ടി പ്രതീക്ഷയുടെ പ്രതീകമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. എന്റെ ജീവിതം ഇനി കോണ്‍ഗ്രസിനും രാജ്യത്തെ ജനങ്ങള്‍ക്കും വേണ്ടിയാണ്‌രാഹുല്‍ പറഞ്ഞു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment