വന്യമൃഗങ്ങളോടും സ്നേഹമാകാം; പക്ഷേ, അതിരു വിടരുത്
വയനാടിനെ വിറപ്പിച്ച കടുവയെ വെടിവെച്ചു കൊന്നു. ജഡം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പറമ്പിക്കുളത്തെ കടുവാസങ്കതത്തേില്‍ എത്തിച്ചു. മറ്റു ജില്ലകളില്‍ നിന്നും കര്‍ണ്ണാടകത്തില്‍ നിന്നും എത്തിയ കടുവ വേട്ടസംഘം മടങ്ങിപ്പോയി. കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടതും കേട്ടതുമായ ഒരു വാര്‍ത്തയായിരുന്നു ഈ കടുവ വേട്ട. ദേശീയ മൃഗമെന്ന 'തങ്കപ്പതക്കം' ചാര്‍ത്തിക്കോടുത്ത കടുവയെന്ന വന്യമൃഗത്തെ കൊല്ലാന്‍ നിയമമില്ളെന്ന വാദം ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍ ഇത്തരം വിവാദങ്ങളിലൊന്നും യാതൊരു കഴമ്പുമില്ളെന്നും നാടിനെ വിറപ്പിച്ച കടുവയെ കൊല്ലാന്‍ നിയമത്തിന്‍്റെ അംഗീകാരമുണ്ടെന്നും വനംവകുപ്പിന്‍്റെ കുറിമാനം പറയുന്നു. റോയല്‍ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍സ് പ്രതിനിധി അയച്ച പരാതിയത്തെുടര്‍ന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അമ്മയെ തല്ലിയാലും രണ്ടുണ്ട് ചേരി എന്നു പറയുന്നതുപോലെ കടുവയെ കൊന്നത് ന്യായീകരിച്ചുകൊണ്ട് ഒരു കൂട്ടരും മനുഷ്യജീവന് ഭീഷണി പരത്തിയ വന്യമൃഗത്തെ കൊന്നതിനെതിരെ പ്രകൃതിസ്നേഹികളും പരിസ്ഥിതിവാദികളും നിയമയുദ്ധത്തിന് തയാറായിരിക്കുന്നു. വയനാടിന്‍്റെ വനമേഖലയില്‍ വസിക്കുന്ന ദുരിതബാധിതര്‍ക്കാണെങ്കിലോ, വലിയ ആശ്വാസവും. ഇവയൊക്കെ ഒന്നു തരംതിരിച്ചു നോക്കിയാല്‍ മനുഷ്യനും മൃഗവും തമ്മിലെന്തു വ്യത്യാസം എന്നുവരെ തോന്നിപ്പോവുക സ്വാഭാവികം.
സംസ്കാരം സിദ്ധിച്ച് സാമൂഹ്യജീവിതം പുലര്‍ത്തുന്ന മനുഷ്യന്‍ അവന്‍്റെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കിയെടുക്കുന്നതിനാണ് നിയമങ്ങള്‍ ചമച്ചിരിക്കുന്നത്. തെരുവുനായ്ക്കളെ കൊല്ലരുതെന്ന് നിയമമുണ്ടാക്കിയ മൃഗസ്നേഹിയായ ഒരു മന്ത്രിയെ നമുക്കറിയാം. മാരകമായ പേ വിഷബാധയുമായി അലഞ്ഞുനടന്ന് ഭീതിതമായ അന്തരീക്ഷം സൃഷ്ടിക്കുന്ന തെരുവു നായ്ക്കളെ കൊല്ലാനുള്ള തദ്ദശേ സ്വയംഭരണസ്ഥാപനങ്ങളുടെ അധികാരം റദ്ദാക്കിയശേഷമുള്ള അനുഭവം നമുക്കിന്നും പേക്കിനാവായി തുടരുന്നു. വന്‍വനഗരങ്ങളിലും ഗ്രാമീണമേഖലയില്‍പ്പോലും സ്കൂള്‍കുട്ടി
കള്‍ക്കും രാത്രിയിലെ ടൂവീലര്‍ സഞ്ചാരികള്‍ക്കും ഇപ്പോഴും അതൊരു ഭീഷണിയായി നിലനില്‍ക്കുന്നു. പലപ്പോഴും അപ്രായോഗികമായ നിയമവ്യവസ്ഥിതി മനുഷ്യജീവിതത്തിനു ദുരിതങ്ങളാണ് സമ്മാനിക്കുക എന്ന യാഥാര്‍ഥ്യം നാം വിസ്മരിച്ചുകൂടാ. മനുഷ്യന്‍്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് നിയമസംഹിതയുടെ അടിസ്ഥാന പ്രമാണം.
ഇവിടെ മനുഷ്യനും മൃഗവും എന്ന ആവാസവ്യവസ്ഥക്ക് രുപഭേദങ്ങളുണ്ട്: വളര്‍ത്തുമൃഗങ്ങളും വന്യമൃഗങ്ങളും. ശാന്തസ്വഭാവമുള്ള വളര്‍ത്തുമൃഗങ്ങള്‍ മനുഷ്യരോടൊപ്പം കഴിയുമ്പോള്‍ ക്രൂരസ്വഭാവമുള്ള മൃഗങ്ങള്‍ മനുഷ്യരില്‍ നിന്നും വളരെ അകന്ന് കാട്ടില്‍ കഴിയുന്നു. ഭൂമിയിലെ ഏറ്റവും ഉല്‍കൃഷ്ട ജീവി മനുഷ്യനാണെന്നാണ് നമ്മുടെ അറിവ്. മറ്റു ജീവികളെ കൊല്ലാനും തിന്നാനും അവനധികാരമുണ്ടെന്നാണ് നമ്മുടെ വിശ്വാസം. കാട്ടിലെ മൃഗങ്ങള്‍ക്കും അത്തരമൊരു പ്രകൃതി നിയമമുണ്ടെന്ന കാര്യം സൗകര്യപൂര്‍വം നാം വിസ്മരിക്കുന്നു. വനാന്തരങ്ങളില്‍ സൈ്വര്യവിഹാരം നടത്തുന്ന ഹൃംസജന്തുക്കള്‍ വിശക്കുമ്പോള്‍ മാത്രമെ മറ്റൊരു ജീവിയെ കൊന്നു ഭക്ഷിക്കാറുള്ളു. കൊന്നാല്‍ പാപം തിന്നാല്‍ തീരും എന്നു പറയാന്‍ മനുഷ്യന്‍ പഠിച്ചത് അതില്‍ നിന്നാകാം. എന്നാല്‍ മനുഷ്യനോ, വിനോദത്തിനുവേണ്ടിയും ശല്യം ഒഴിവാക്കാനായും കാട്ടില്‍ കയറി മൃഗങ്ങളെ വേട്ടയാടി നശിപ്പിക്കുന്നു. പണ്ടുകാലത്തെ രാജാക്കന്മാരുടെ മൃഗയാവിനോദത്തിനും ആധുനികകാലത്തെ രാജകുമാരന്മാരും ഇത്തരം ക്രൂരവിനോദം കൊണ്ടാടുന്നത് നമുക്കറിയാം. ഇത് മനുഷ്യനും പ്രകൃതിയും എന്ന ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നു.
വനം കയ്യേറുന്ന മനുഷ്യര്‍ പ്രകൃതിയുടെ അന്തകരായി മാറുന്നതറിയുന്നില്ല. അഥവാ, അറിഞ്ഞാലും അതിനെ മാനിക്കാനുള്ള സാമാന്യബോധം നമുക്കില്ല. കാടിന്‍്റെയും നാടിന്‍്റെയും സ്വഛതയെ കാത്തുരക്ഷിക്കേണ്ടത് സൃഷ്ടിയുടെ സുമനസ്സറിയാവുന്ന മനുഷ്യന്‍്റെ മാത്രം ഉത്തരവാദിത്തമാണ്. പ്രകൃതിയില്‍ സംഭവിക്കുന്ന മാറ്റത്തിനനുസരണം മനുഷ്യന്‍്റെ ചിന്താധാരയിലും മാറ്റമുണ്ടാകണം. കാലത്തിനൊത്ത ധര്‍മം പുലര്‍ത്തണമെന്നു ജ്ഞാനികള്‍ ഉദ്ഘോഷിച്ചിരിക്കുന്നത് അതുകൊണ്ടാണ്. പണ്ട് മനുഷ്യനും എല്ലാത്തരം മൃഗങ്ങളും സ്വച്ഛതയോടെ കാട്ടില്‍ ഒരുമിച്ചു കഴിഞ്ഞിരുന്ന ദൃഷ്ടാന്തങ്ങള്‍ നമുക്കറിയാം. ഭാരതത്തിലെ ഋഷിമാരും മുനികളും വനാന്തരങ്ങളില്‍ ജീവിച്ച കഥകള്‍ എത്രയോ ഉണ്ട്. ശ്രീബുദ്ധനും സ്വാമി അയ്യപ്പനും ശ്രീനാരായണഗുരുവും ചട്ടമ്പിസ്വമികളും വന്യമൃഗങ്ങളോടൊപ്പം കഴിഞ്ഞിരുന്നു. ഇന്നും പല രാജ്യങ്ങളില്‍ നിന്നും അത്തരം വാര്‍ത്തകള്‍ അപൂര്‍വ്വമെങ്കിലും നാം കേള്‍ക്കാറുണ്ട്.
പ്രകൃതിയെപ്പറ്റിയും അവിടെ വസിക്കുന്ന ജീവികളെ പ്പറ്റിയും കൂടുതല്‍ അറിയാനും ഓരോന്നിന്‍്റേയും ജീവിതരീതിയും സ്വഭാവരീതിയും കണ്ടുപഠിക്കാനും ശാസ്ത്രീയമായിത്തന്നെ നമുക്കു സംവിധാനങ്ങളുണ്ട്. അനിമല്‍ പ്ളാനെറ്റ്, ഡിസ്കവറി ചാനല്‍, നാഷനല്‍ ജ്യോഗ്രഫി തുടങ്ങിയ ദൃശ്യമാധ്യമങ്ങളൊക്കെ അതിനു പ്രത്യക്ഷ തെളിവുകളായും നമുക്കുണ്ട്. എന്നാല്‍, ഇത്രയൊക്കെ സാങ്കേതിക പുരോഗതി കൈവരിച്ചിട്ടും മനുഷ്യന് മൃഗങ്ങളോടുള്ള ക്രൂരതക്കോട്ടും കുറവുവന്നിട്ടില്ല എന്നതാണ് ഏറ്റവും ഖേദകരം.
സൃഷ്ടിയുടെ മാഹാത്മ്യം അറിയുമ്പോള്‍ ഓരോ ജീവിക്കും അതതിന്‍്റെ മാഹാത്മ്യത്തിനൊത്തു ജീവിക്കാനുള്ള അര്‍ഹതയാണ് മനുഷ്യന്‍ നിര്‍മിക്കുന്ന നിയമങ്ങള്‍ക്കാധാരമാകേണ്ടത്. അത്തരത്തിലൊരു സമാന്തരമായ ഉത്തരവാദിത്തം സകലജീവികളോടും കാണിക്കേണ്ട ഒരു പ്രതിബദ്ധത മനുഷ്യന്‍ക്കുമാത്രമേ ചെയ്യന്‍ സാധിക്കുകയുള്ളു. നമുക്ക് നമ്മുടെ സമൂഹത്തെ സ്വസ്ഥതയോടെ നിലനിര്‍ത്താനുള്ള ആവേശംപോലെ നമ്മോടൊപ്പം ഈ ഭൂമിയില്‍ വസിക്കുന്ന സകലതിന്‍്റെയും സ്വച്ഛന്തമായ ജീവിതപാത ക്രമീകരിക്കേണ്ട ചുമതലകൂടിയുണ്ടെന്ന കാര്യം വിസ്മരിക്കുത്. കാട്ടിലെ മിണ്ടാപ്രാണികളെ കൊന്നൊടുക്കിയും അവയുടെ ജീവിതസാഹചര്യങ്ങള്‍ തകര്‍ത്തെറിഞ്ഞും നാം മുന്നേറുമ്പോള്‍ അവ മനുഷ്യനെ ആക്രമിച്ചാല്‍ നമുക്കെന്തു ചെയ്യന്‍ സാധിക്കും? മനുഷ്യന്‍ സാമൂഹ്യസാഹചര്യങ്ങളെ നീതിബോധമില്ലാതെ ഉല്ലംഘിച്ചാല്‍ അവ നിലനില്‍പ്പിനായി സൃഷ്ടിക്കുന്ന പ്രത്യാക്രമണങ്ങളെ നേരിടാന്‍ എന്തു ചെയ്യാന്‍ സാധിക്കും? അവയെ നിയമം പഠിപ്പിക്കാനോ അനുസരിപ്പിക്കാനോ ശിക്ഷിക്കാനോ കഴിയുമോ?
പുരോഗമനാശയങ്ങളില്‍ മുന്നേറുന്ന നമുക്ക് ആകെ ചെയ്യാന്‍ പറ്റുന്നത് ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാവുന്ന പാവപ്പെട്ട കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും നഷ്ടപരിഹാരം നല്‍കി ആശ്വസിപ്പിക്കാം എന്നതു മാത്രമാണ്. ഇന്ത്യയില്‍ മഹാരാഷ്ട്ര സര്‍ക്കാരാണ് 10 ലക്ഷം രൂപയുടെ ധനസഹായത്തിനു നിയമനിര്‍മാണം നടത്തിയ ആദ്യത്തെ സംസ്ഥാനം. അത്തരം സഹായധനംകൊണ്ടു മാത്രം ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കാം എന്നു കരുതുന്നതും മൌഢ്യമാണ്. എന്താണ് സംഭവിക്കുന്നതെന്ന് അനുഭവംകാണ്ടു മനസ്സിലാക്കി കാലാനുസൃതമായി പ്രകൃതിക്കനുയോജ്യമായ ഒരു പരിഹാരമാണുണ്ടാവേണ്ടത്.
ഇതൊരു വലിയ വിഷയമാണ്. മനുഷ്യരാശിയോളം പഴക്കവും ഇതിനുണ്ട്. ഇതിനെ കാലത്തിനനുയോജ്യമായ വിധത്തില്‍ വിവേകപൂര്‍വം കൈകാര്യം ചെയ്യല്‍ അതീവ പ്രധാന്യമര്‍ഹിക്കുന്ന ഒരു സംഗതിയാണെന്ന കാര്യവും വിസ്മരിക്കരുത്. വിദേശരാജ്യങ്ങളിലാണെങ്കില്‍ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അനിമല്‍ സ്ക്വാഡുകള്‍ തന്നെയുണ്ട്. മനുഷ്യനെ ശുശ്രൂഷിക്കുന്നതുപോലെ ആത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രികളും വനാന്തരങ്ങളില്‍ അവയെ നീരിക്ഷിക്കാന്‍ പരിചയസമ്പന്നരായ ശാസ്ത്രലോകവും ജാഗരൂകരാണ്. നമ്മുടെ സ്ഥിതിയോ? പരിതാപകരം എന്നല്ലാതെ എന്തുപറയാന്‍. വേണ്ടത്ര പ്രതിഭാശാലികളായ ശാസ്ത്രജ്ഞരോ ഡോക്ടര്‍മാരോ അത്യാധുനിക ഉപരണങ്ങളോ നമുക്കില്ല. പകരം കാക്കിധാരികളായ, കാടിനെപ്പറ്റിയോ കാട്ടുമൃഗങ്ങളെപ്പറ്റിയോ ഒരു ചുക്കുമറിയാത്ത കുറെ കാവല്‍ക്കാര്‍ മാത്രം. ഇവരും നാട്ടുകാരും ഒത്തുകളിച്ച് കാട്ടിലെ ആവാസവ്യവസ്ഥ തകര്‍ത്തെറിയുമ്പോള്‍ പരിഭ്രാന്തിയോടെ വെള്ളത്തിനും ആഹാരത്തിനും വലഞ്ഞ് നാട്ടിലത്തെുന്ന വന്യമൃങ്ങള്‍ക്ക് ഭീതിയിലാകുന്ന ജനക്കൂട്ടം എങ്ങനെയവറ്റകളെ കൊന്നു കളയാം എന്നു മാത്രമേ ചിന്തിക്കാന്‍ സാധിക്കുന്നുള്ളു എന്നതാണ് പരിതാപകരം. കാടിനെ സംരക്ഷിക്കുന്നതുപോലെ അതിന്‍്റെ പ്രകൃതിജന്യമായ അവകാശികളായ മൃഗങ്ങളുടെ പരിപാലനവും എങ്ങനെ നിര്‍വഹിക്കാമെന്നു നിരന്തരം ഗവേഷണപഠനങ്ങള്‍ നടത്തുകയും അതിനനുസരിച്ചുള്ള
സംരക്ഷണോപാധികള്‍ സൃഷ്ടിക്കുകയും ചെയ്യന്ന നൂതനവ്യവസ്ഥിതിയാണ് ഇനി നമുക്കുണ്ടാകേണ്ടത്.

'ഗോവിനു ഗോവത്വം പോലെ മനുഷ്യനു മനുഷത്വം' എന്നു ശ്രീനാരായണഗുരു ചൊല്ലിത്തന്നതെത്ര സത്യം. മൃഗങ്ങള്‍ക്ക് മൃഗസ്വഭാവം മാത്രമേ കാണിക്കാന്‍ പറ്റൂ. അങ്ങനെയാണെങ്കില്‍ മനുഷ്യനു മനുഷത്വമാണുണരേണ്ടത്. അതെങ്ങനെ അറിയും? ആരില്‍ നിന്നറിയും? ഇവിടെയാണ് ആത്മജ്ഞാനികളുടെ പ്രസക്തി. മനുഷ്യന്‍്റെ കര്‍മ-ധര്‍മങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിച്ചു വരുമ്പോള്‍ വന്യത സ്വഭാവമായിരിക്കുന്ന ക്രൂരജന്തുക്കളോട് അകാരണവും അനാവശ്യവുമായ ലാളന കാണിക്കേണ്ടതുണ്ടാകും. എന്നാല്‍ അവയുടെ ജീവിതാന്തരീക്ഷം മലിനീകരിക്കാനും പാടില്ല. ഓരോ ജീവിയേയും കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. വനങ്ങളുടെ പ്രാന്തപ്രദേശങ്ങളില്‍ വല്ലപ്പോഴും സംഭവിക്കുന്ന ഇത്തരം ആക്രമണങ്ങളെ ഒറ്റപ്പെട്ടതായിത്തന്നെ കാണുകയും ജനങ്ങളുടെ ജീവനും അവന്‍്റെ ജീവനോപാധികള്‍ക്കും ശല്യമായിത്തീരുമ്പോള്‍ അതിനെ മറികടക്കാനുള്ള ഉപായങ്ങള്‍ വിവേകപൂര്‍വം സംവിധാനം ചെയ്ത് ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്യുന്ന ഇച്ഛാശക്തിയുള്ള ഭരണകൂടവും അതിനൊത്ത നയവുമാണ് നമുക്കിന്നാവശ്യം.
ചുരുക്കിപ്പറഞ്ഞാല്‍, ആത്മീയബോധമില്ലായ്മയാണ് ഇതിന്‍്റെയൊക്കെ മൂലകാരണമെന്നു പറയാതെ വയ്യ. നമുക്കു നമ്മോടും നാം വസിക്കുന്ന പ്രകൃതിയോടും പ്രകൃതിയില്‍ നിലനില്‍ക്കുന്ന സകലമാന സൃഷ്ടിജാലങ്ങളോടും പ്രതിബന്ധതയില്ലാതാകുന്നത് അതുകൊണ്ടാണ്. ആത്മബോധം അഥവാ അറിവ് കുറയുമ്പോള്‍ അപരിഷ്കൃതമായ കാര്യങ്ങളിലേക്ക് നാം സ്വയം വലിച്ചറെിയപ്പടുകയാണ്. കാലം നമ്മളില്‍ പരിവര്‍ത്തനം ചെയ്യുന്നതുപോലെ താനും തന്‍്റെ വീടും നാടും ലോകവുമെന്ന ബോധം കൂടുകയാണ് വേണ്ടത്. പക്ഷേ, ഇന്നത്തെ ലോകത്ത് ഭൗതികബോധം അധികരിച്ചു നില്‍ക്കുന്നതിനാല്‍ അത്മബോധം പാടെ അപ്രത്യക്ഷമായിരിക്കുന്നു എന്നതാണ് ഏറെ ഖേദകരമായ വസ്തുത. ഇത് വിവേകത്തോടെയുള്ള പെരുമാറ്റത്തെ ഇല്ലായ്മ ചെയ്യന്നു. കാലത്തിന്‍്റെ വൈഭവം മനസ്സിലാക്കി അറിവിന്‍്റെ പാതയില്‍ എത്തിയാല്‍ മാത്രമേ ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും സ്വസ്തി എന്ന ജ്ഞാന പൈതൃകം ഉരുത്തിരിയുകയുള്ളു. നമുക്ക് നമ്മുടെ സമൂഹത്തോടുപോലും കാണിക്കാന്‍ പറ്റാത്ത സ്നേഹം മൃഗങ്ങളോടു കാണിക്കുന്നതെങ്ങനെ. അറിവിന്‍്റെ കുറവുതന്നെയാണിതിനു കാരണം.
ഇതിനേറ്റവും വലിയൊരുദാഹരണമാണ് രണ്ടു പതിറ്റാണ്ടു മുമ്പ് നെയ്യാര്‍ ഡാമില്‍ കാട്ടിക്കുട്ടിയ വന്യ ജീവിസ്നേഹം. കൊടുംവനത്തിലെ ജലാശയത്തില്‍ സ്വഛന്തവിഹാരം ചെയ്തു കഴിഞ്ഞുപോയ മുതലകളെ നെയ്യാര്‍ ഡാമില്‍ നിര്‍മിച്ച ഹാച്ചറികളിലത്തെിച്ച് പ്രജജനത്തിനവസരമുണ്ടാക്കി നൂറു കണക്കിനു മുതലക്കുഞ്ഞുങ്ങളെ സൃഷ്ടിച്ച് വളര്‍ത്തി വലുതാക്കി നെയ്യാര്‍ ഡാമില്‍ തുറന്നുവിട്ടതിന്‍്റെ പരിണിത ഫലം നാമിന്നനുഭവിക്കുന്നു. വന്യമൃഗസ്നേഹികള്‍ സൃഷ്ടിച്ച സാമൂഹ്യവിപത്തിന്‍്റെ വ്യാപ്തി അറിയണമെങ്കില്‍ നെയ്യാറിന്‍്റെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ക്കും അവരുടെ വളര്‍ത്തുമൃങ്ങള്‍ക്കുമുണ്ടായിക്കൊണ്ടിരിക്കുന്ന ദുരിതങ്ങള്‍ ഒന്നു നേരില്‍ കണ്ടന്വേഷിച്ചാല്‍ മാത്രം മതി.

എല്ലാ ജീവജാലങ്ങള്‍ക്കും ഈ ഭൂമിയില്‍ വസിക്കാന്‍ അവകാശമുണ്ട്. എന്നിരുന്നാലും ഓരോന്നിന്‍്റെയും വര്‍ഗ ഗുണവും സ്വഭാവവും അറിഞ്ഞ് അതതിന്‍്റെ ആവാസവ്യവസ്ഥക്കനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതു മാത്രമാണ് കരണീയം. അനാവശ്യമായ വന്യമൃഗസ്നേഹം നന്മയെക്കാള്‍ അപകടങ്ങളാണ് സൃഷ്ടിക്കുന്നത്. മനുഷ്യന്‍ എന്ന ഉത്കൃഷ്ടജീവിയാണ് അതിനു വേമാര്‍ഗ്ഗനിര്‍ദ്ദശേം സൃഷ്ടിച്ചടെുക്കേണ്ടത്. അല്ലാതെ ക്രൂരജന്തുക്കളെ സ്നേഹിക്കുന്നു എന്നു പട്ടണത്തിലെ ശീതികരിച്ച മുറിയിലിരുന്നു മുതലക്കണ്ണീരൊഴുക്കിയിട്ടു കാര്യമില്ല.
(ലേഖകന്‍ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറിയാണ്)
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___
No comments:
Post a Comment