നൂറ്റാണ്ടിലൊരിക്കല്‍ ദിവസവും മാസവും വര്‍ഷവും ഒരേ അക്കത്തില്‍വന്ന ബുധനാഴ്ച(12.12.12) ലോകത്ത് നടന്ന വിവാഹങ്ങളുടെയും ജനനങ്ങളുടെയും ആഘോഷങ്ങളുടെയും ചില ദൃശ്യങ്ങള്‍ .
| കോട്ടയം: ഷാനു-നിവ്യ ദമ്പതിമാര്‍ക്ക് 121212 ല്‍ ലഭിച്ചത് ഓമനത്തമുള്ള ആണ്‍കുഞ്ഞിനെ. നൂറ്റാണ്ടിലൊരിക്കല്‍ ദിവസവും മാസവും വര്‍ഷവും ഒരേഅക്കത്തില്‍വന്ന ബുധനാഴ്ചപിറന്ന കുഞ്ഞിന് ഈ ദിനത്തിന്റെ ഓര്‍മ്മയ്ക്കായി 12 കൈവിരലുകള്‍. ഇരുകൈയിലും ആറ് വിരലുകള്‍വീതം. കോട്ടയം പാക്കില്‍ മൂലേപറമ്പില്‍ ഷാനുവിന്റെയും നിവ്യാരവിയുടെയും ആദ്യകുഞ്ഞാണ് 2012 ഡിസംബര്‍ 12 ന് രാവിലെ 9.07 ന് കോട്ടയം ജില്ലാ ആസ്‌പത്രിയില്‍ ജനിച്ചത്. ഡിസംബര്‍ 18 ന് ആണ് പ്രസവദിവസമായി ഡോക്ടര്‍ കണക്കാക്കിയിരുന്നത്. എന്നാല്‍, ചൊവ്വാഴ്ച ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് ജില്ലാ ആസ്‌പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സാധാരണ പ്രസവമായിരുന്നു. ഡോ. റോസമ്മ ജോണിന്റെ പരിചരണത്തിലായിരുന്നു നിവ്യാരവി. അമ്മയും കുഞ്ഞും ജില്ലാ ആസ്‌പത്രിയില്‍ സുഖമായി കഴിയുന്നു. ഓട്ടോ െ്രെഡവറാണ് ഷാനു. 121212 ദിനത്തില്‍ കോട്ടയം ജില്ലാ ആസ്‌പത്രിയില്‍ എട്ട് സിസേറിയനുകളും നാല് സാധാരണ പ്രസവവും നടന്നു. | | കാസര്‍കോട്: ലോകം കാത്തിരുന്ന നാളില്‍ നിര്‍മലിനും സുമലതയ്ക്കും പ്രണയസാഫല്യം. കാസര്‍കോട് സീതാംഗോളി സ്വദേശി വി.പി.നിര്‍മല്‍ റോയിയും ചെര്‍ക്കള ബേവിഞ്ചയിലെ ബി.എസ്.സുമലതയുമാണ് 12.12.12 എന്ന അസുലഭ മുഹൂര്‍ത്തം തങ്ങളുടേതാക്കി മാറ്റിയത്. ഏഴുവര്‍ഷത്തെ പ്രണയകാലത്തിനിടെ അവര്‍തന്നെയാണ് വിവാഹദിനം നിശ്ചയിച്ചത്. കാസര്‍കോട് മുരളീമുകുന്ദ് ഓഡിറ്റോറിയത്തില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ബുധനാഴ്ച ആ സ്വപ്നം പൂവണിഞ്ഞു.
റിപ്പോര്‍ട്ട് - ടി.ജെ.ശ്രീജിത്ത്, ഫോട്ടോ: രാം നാഥ് പൈ | | തിരുവനന്തപുരത്ത് പ്ലാനിങ് ബോര്‍ഡില്‍ റിസര്‍ച്ച് അസിസ്റ്റന്റാണ് നിര്‍മല്‍ റോയ്. കാസര്‍കോട് ഗവ. കോളേജില്‍ റിസര്‍ച്ച് അസിസ്റ്റന്റാണ് സുമലത. അതേ കോളേജില്‍ സാമ്പത്തികശാസ്ത്ര ബിരുദാനന്തര ബിരുദ പഠനകാലത്താണ് ഇവരും പരസ്?പരം പ്രണയം പറഞ്ഞുതുടങ്ങിയത്. പഠനത്തെ ബാധിക്കാതെ പ്രണയം ഒഴുകി. ബിരുദാനന്തര ബിരുദശേഷം സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ (സി.ഡി.എസ്.) ഇരുവരും ഒരുമിച്ച് എം.ഫില്‍. ചെയ്തു. അതിനുശേഷം മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ (എം.ഐ.ഡി.എസ്.) ഇരുവരും പിഎച്ച്.ഡി.ക്കായി പോയി. 2011 ആഗസ്തില്‍ ജര്‍മനിയിലെ ലിന്‍ഡോവില്‍ നടന്ന ലോക സാമ്പത്തികശാസ്ത്രജ്ഞരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട പത്തുപേരില്‍ ഉള്‍പ്പെടാന്‍ ഭാഗ്യം ലഭിച്ചവരാണ് ഇരുവരും. അന്നത്തെ പത്രങ്ങളിലൊക്കെ ഇവരുടെ ചിത്രമടക്കം വാര്‍ത്ത വന്നിരുന്നു. എന്നാല്‍, അന്നൊന്നും മനസ്സിനുള്ളിലെ പ്രണയമഴ ലോകം അറിഞ്ഞിരുന്നില്ല. പ്രണയത്തിനും പഠനത്തിനും പിന്നെ വിവാഹത്തിനും തണലായി കൂടെനിന്നത് കാസര്‍കോട് ഗവ. കോളേജ് ഇക്കണോമിക്‌സ് വിഭാഗം തലവനായ കെ.കെ.ഹരി കുറുപ്പാണ്. പ്രണയമാവാം, പക്ഷേ, പഠനം ഉഴപ്പരുതെന്ന ഗുരുവചനം ഇരുവരും ശിരസാ വഹിക്കുകയും ചെയ്തു.
റിപ്പോര്‍ട്ട് - ടി.ജെ.ശ്രീജിത്ത്, ഫോട്ടോ: രാം നാഥ് പൈ | | സുബ്ബയ്യമൂല വീട്ടില്‍ ബി.എസ്.മുത്തു നായരുടെയും ഇ.കമലാക്ഷിയുടെയും മകളാണ് സുമലത. സീതാംഗോളി 'സിന്ദൂറില്‍' എ.ടി.പുരുഷോത്തമന്റെയും പി.ജി.വിനോദിനിയുടെയും മകനാണ് നിര്‍മല്‍.ഉച്ചയ്ക്ക് 12 മണി കഴിഞ്ഞ് പന്ത്രണ്ടാം മിനുട്ടില്‍ ഫോട്ടോയ്ക്ക് പോസ്‌ചെയ്യുമ്പോള്‍ ഇരുവര്‍ക്കും ചിരിയും ചമ്മലും. 'ഞങ്ങള്‍ കാത്തിരുന്ന മുഹൂര്‍ത്തമാണിത്, ഒരുപാടൊരുപാട് സന്തോഷം' അവര്‍ പറഞ്ഞു. റിപ്പോര്‍ട്ട് ടി.ജെ.ശ്രീജിത്ത്, ഫോട്ടോ: രാം നാഥ് പൈ | | 12ല്‍ മകളെ പെറ്റൊരമ്മ തിരുവനന്തപുരം: നൂറ്റാണ്ടിന്റെ അപൂര്‍വ നിമിഷത്തില്‍ തൈക്കാട് ആസ്‌പത്രിയില്‍ പിറവിയുടെ 'ഇരട്ടിമധുരം'. 12.12.2012 ലെ 12 മണി പന്ത്രണ്ടാം നിമിഷം രണ്ടുകുട്ടികള്‍ക്ക് രണ്ട് അമ്മമാര്‍ ജന്മം നല്‍കി. ഒന്ന് സുഖപ്രസവവും മറ്റൊന്ന് സിസേറിയനിലൂടെയുമായിരുന്നു. നൂറ്റാണ്ടിലെ ദിനത്തിലെ പിറവികള്‍. പൂവച്ചല്‍ മരുതുമൂട് നിഷാദ് മന്‍സിലില്‍ ഷംനാദിന്റെ ഭാര്യ സുറുമിയാണ് നൂറ്റാണ്ടിലെ അപൂര്‍വ നിമിഷത്തില്‍ സുഖപ്രസവത്തിലൂടെ കടിഞ്ഞൂല്‍ കണ്‍മണിക്ക് ജന്മം നല്‍കിയത്. പെണ്‍കുഞ്ഞാണ്. കുട്ടിക്ക് നിയാഫാത്തിമ എന്ന് പേരിടുമെന്ന് അച്ഛന്‍ ഓട്ടോറിക്ഷ ഡ്രൈവറായ ഷംനാദ് പറഞ്ഞു. ഡോ.ഷീബാദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രസവത്തിന് മേല്‍നോട്ടം വഹിച്ചത്.നൂറ്റാണ്ടിന്റെ നിമിഷത്തില്‍ തൈക്കാട് ആസ്‌പത്രിയില്‍ സിസേറിയനിലൂടെയും ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കല്ലിയൂര്‍ കാക്കാമൂല കാഞ്ഞിരംവിള വീട്ടില്‍ സീമ സിസേറിയനിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഡോ.ലേഖയുടെ നേതൃത്വത്തിലായിരുന്നു പ്രസവ ശസ്ത്രക്രിയ. | | 12.12.12 അടയാളപ്പെടുത്തിയ ടീ ഷര്‍ട്ടുകള്‍ . അമേരിക്ക, (എപി ഫോട്ടോ: ജൂലിയോ ജേക്കബ്‌സണ്‍) | | വിവാഹം, ലാസ് വേഗാസ്, അമേരിക്ക. | | വിവാഹം, ലാസ് വേഗാസ്, അമേരിക്ക. | | ലാസ് വേഗാസ്, അമേരിക്ക.
| | വിവാഹം, അമേരിക്ക. | | വിവാഹം, ന്യൂയോര്‍ക്ക്, അമേരിക്ക. | | വിവാഹപ്പാര്‍ട്ടി, അമേരിക്ക | | 12ന് വിവാഹം രജിസ്റ്റര്‍ ചെയ്യാനാവാത്ത വിഷമത്തില്‍ ദമ്പതികള്‍ , ബാങ്കോക്ക്,തായ്‌ലന്റ്. നെറ്റ് വര്‍ക്ക് സിസ്റ്റം തകരാറായതിനെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചത്. | | 12ന് വിവാഹം രജിസ്റ്റര്‍ ചെയ്യാനാവാത്ത വിഷമത്തില്‍ ദമ്പതികള്‍ , ബാങ്കോക്ക്,തായ്‌ലന്റ്. നെറ്റ് വര്‍ക്ക് സിസ്റ്റം തകരാറായതിനെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചത്. | | 12ന് മലേഷ്യയില്‍ നടന്ന സമൂഹവിവാഹം. | | 12ന് മലേഷ്യയില്‍ നടന്ന സമൂഹവിവാഹം. | | 12ന് മലേഷ്യയില്‍ നടന്ന സമൂഹവിവാഹം. | | മഹാരാഷ്ട്രയിലെ കാരാഡില്‍ സ്‌കൂള്‍കുട്ടികള്‍ 12.12.12 ആയി നില്‍ക്കുന്നു. | | 12.12.12 ആയി നില്‍ക്കുന്ന ബിഖാനറിലെ സ്‌കൂള്‍കുട്ടികള്‍ . | | ഹരിയാനയിലെ കുട്ടികള്‍ | | അഗര്‍ത്തലയിലെ ഒരാശുപത്രിയില്‍ 12.12.12-ന് ജനിച്ച കുട്ടികള്‍ | | സൂറത്തിലെ സ്വകാര്യശുപത്രിയില്‍ 12.12.12-ന് ജനിച്ച 12 കുട്ടികള്‍ | | ബംഗ്ലൂരിലെ സ്വകാര്യശുപത്രിയില്‍ 12.12.12-ന് ജനിച്ച കുട്ടികള്‍ | | അഹമ്മാദബാദില്‍ 12.12.12ന് 12.12 മണിക്ക് ജനിച്ച കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറുന്നു. | | ഇതാണ് ആ സമയം... ഭുവനേശ്വറില്‍ നിന്ന്. |
Mathrubhumi |
No comments:
Post a Comment