മംമ്തയും പ്രജിത്തും വേർപിരിയുന്നു
11-11-11, ഈ ദിനത്തിലാണ് നടിയും ഗായികയുമായ മംമ്താ മോഹൻദാസും ബാല്യകാല സുഹൃത്തും ബഹ്റനില്‍ ബിസിനസുകാരനായ പ്രജിത്ത് പദ്മനാഭനും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. ആ വർഷം ഡിസംബർ 28ന് കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ വച്ച് ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇപ്പോഴിതാ ഒരു വർഷത്തെ ദാന്പത്യത്തിന് ശേഷം മംമ്തയും പ്രജിത്തും വേർപിരിയാൻ ഒരുങ്ങുന്നു.
ഒരു ദേശീയ പത്രത്തിന്റെ വിനോദ വിഭാഗത്തിന് നൽകിയ അഭിമുഖത്തിൽ മംമ്ത തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വേർപിരിയാൻ തീരുമാനിച്ചുവെന്നും അതിനുള്ള നിയമനടപടികൾ ഉടൻ ആരംഭിക്കുമെന്നും മംമ്ത പറഞ്ഞു.
വിവാഹമോചനം തേടാനുള്ള തീരുമാനം തിടുക്കത്തിൽ കൈക്കൊണ്ടതല്ല. വളരെ ആലോചിച്ച് എടുത്തതാണ്. ഞങ്ങൾ രണ്ടു പേരും വ്യത്യസ്തരായ വ്യക്തികളാണ്. യോജിച്ച് പോകാൻ പ്രയാസവുമാണ്. അത് മനസിലാക്കി തന്നെയാണ് ഈ തീരുമാനം- മംമ്ത പറഞ്ഞു.
"ദാമ്പത്യജീവിതത്തില്‍ സ്നേഹം മാത്രമല്ല, പരസ്പര ബഹുമാനത്തിനും സുപ്രധാനമായ സ്ഥാനമുണ്ട്. അതൊരിക്കലും ഏകപക്ഷീയമാകരുത്. ബഹുമാനമില്ലെങ്കില്‍ അത് അപകടകരമാണ്. പ്രശ്നങ്ങള്‍ മറ്റാരുമറിയാതെ പരിഹരിക്കാന്‍ ശ്രമിച്ചു. ഒരു സെലിബ്രിറ്റിയെ സംബന്ധിച്ച് അത് ദുഷ്കരമാണെങ്കിലും. എന്നാല്‍ പരിഹരിക്കാനാവാത്ത അകലമാണ് എന്ന് തിരിച്ചറിഞ്ഞതോടെ വിവാഹബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജോലിയിലെങ്കിലും സന്തോഷവതിയായിരിക്കാന്‍ ഇപ്പോള്‍ ഞാന്‍ ശ്രമിക്കുകയാണ്.
പെട്ടെന്നുണ്ടായ തീരുമാനത്തിന്റെ പുറത്ത് വിവാഹിതരായത് തെറ്റായിപ്പോയി. എന്റെ തെറ്റ് ഞാന്‍ സമ്മതിക്കുന്നു. ഞാനും പ്രജിത്തും തമ്മിലുള്ള വിവാഹബന്ധം ഒരു പരാജയമായതിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തില്ല. അത് ഞങ്ങള്‍ ഒന്നിച്ചെടുത്ത തീരുമാനമാണ്. ഞങ്ങള്‍ പിരിയുന്നത് എന്റെ കുടുംബാംഗങ്ങള്‍ക്കും മറ്റും ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരിക്കും എന്നെനിക്കറിയാം. എന്നാല്‍ അവര്‍ എന്റെ നിലപാടില്‍ വിശ്വാസമുള്ളവരാണ്" - മംമ്ത വ്യക്തമാക്കി.
കുറച്ച് മാസങ്ങളായി തങ്ങൾ വേറിട്ടാണ് താമസിക്കുന്നതെന്നും മംമ്ത വെളിപ്പെടുത്തി. ജനുവരിയിൽ വിവാഹമോചനത്തിനുള്ള നിയമനടപടികൾ ആരംഭിക്കുമെന്നും മംമ്ത പറഞ്ഞു. അതേസമയം ഇതു സംബന്ധിച്ച് പ്രജിത്തോ അദ്ദേഹത്തിന്റെ വീട്ടുകാരോ പ്രതികരിച്ചിട്ടില്ല.
വിവാഹമോചനത്തിന് തീരുമാനിച്ചെങ്കിലും സിനിമാ രംഗത്ത് തുടരുമെന്നും മംമ്ത വ്യക്തമാക്കി. ദിലീപിനൊപ്പമുള്ള മൈ ബോസ് എന്ന ചിത്രമാണ് മംമ്തയുടേതായി അവസാനം ഇറങ്ങിയ ചിത്രം. ജെ.സി.ഡാനിയേലിന്റെ ജീവിതം അനാവരണം ചെയ്യുന്ന സെല്ലുലോയിഡ്, ഇന്ദ്രജിത്ത് നായകനാകുന്ന പൈസാ പൈസാ എന്നീ ചിത്രങ്ങളിലാണ് മംമ്ത ഇപ്പോൾ അഭിനയിക്കുന്നത്.
മയൂഖം എന്ന ചിത്രത്തിലൂടെയാണ് മംമ്ത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയ ആയ മംമ്ത ബിഗ് ബി, കഥ തുടരുന്നു, അന്‍വർ, ലങ്ക, പാസഞ്ചർ, റേയ്സ്, നായിക എന്നീ ചിത്രങ്ങളിലും മികച്ച വേഷങ്ങള്‍ ചെയ്തു. തമിഴിലെ ഡാഡി മമ്മി.... എന്ന സൂപ്പര്‍ ഹിറ്റ് ഗാനം മംമ്ത പാടിയതാണ്.
മോഹൻലാൽ നായകനാകുന്ന ലേഡീസ് ആന്റ് ജന്രിൽമാൻ, റെഡ് കാർപ്പെറ്റ് എന്നീ ചിത്രങ്ങളും മംമ്ത കരാർ ചെയ്യപ്പെട്ടിട്ടുണ്ട്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment