ബേപ്പൂരിലെ സ്വകാര്യ ബസ് ജീവനക്കാര്‍ തീരുമാനമെടുത്തു; ഇനി മത്സരിച്ച് ഓടില്ല
ബേപ്പൂര്‍: കളക്ഷന്‍ വര്‍ധിപ്പിക്കാനായി ബസ്സുകള്‍ നടത്തിവരുന്ന മത്സരിച്ചോട്ടം നിര്‍ത്താന്‍ ബസ്ജീവനക്കാര്‍ തന്നെ തീരുമാനിച്ചു. മത്സരിച്ചോട്ടം മൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ചുവരുന്നത് ഒഴിവാക്കാന്‍ ബസ്സുകളിലെ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും യോജിച്ച് തീരുമാനമെടുത്തു. ജീവനക്കാരുടെ സംഘടന രൂപവത്കരിക്കുകയും ചെയ്തു.
ബേപ്പൂര്‍ റൂട്ടിലെ ബസ് ജീവനക്കാരാണ് മത്സരിച്ചോട്ടത്തിനെതിരെ കൂട്ടായ്മ രൂപവത്കരിച്ചത്. ദിനം പ്രതി എണ്‍പതോളം ബസ്സുകള്‍ സര്‍വീസ് നടത്തുന്ന ബേപ്പൂര്‍ റൂട്ടില്‍ മത്സരിച്ചോട്ടത്തെ തുടര്‍ന്ന് അപകടം പെരുകിവരികയായിരുന്നു.
ബസ്സ് ചാര്‍ജ് വര്‍ധിപ്പിച്ചിട്ടും ജീവനക്കാര്‍ക്ക് യാതൊരു പ്രയോജനവുമുണ്ടായില്ല. മത്സരിച്ചോട്ടം അവസാനിപ്പിക്കാന്‍ ജീവനക്കാരെ പ്രേരിപ്പിക്കാന്‍ ഇതും കാരണമായിട്ടുണ്ട്. യോഗത്തില്‍ ഷൈജു അധ്യക്ഷതവഹിച്ചു. ജഗത്കുമാര്‍ ടി.പി, ഹബീബ്, സത്യകുമാര്‍, ദിലീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ബേപ്പൂര്‍ ബസ് എംപ്ലോയീസ് ഫെഡറേഷന്‍ എന്നപേരിലാണ് ജീവനക്കാരുടെ കൂട്ടായ്മ രൂപവത്കരിച്ചത്
.
മാതൃഭൂമി
വാല്‍കഷ്ണം
സംഗതി കേള്‍ക്കുമ്പോള്‍ കൊള്ളാം . പക്ഷെ , കുടിയന്മാര്‍ കുടി നിര്തുന്നപോലെയും വലിയന്മാര്‍ വലി നിര്തുന്നപോലെയും ആകാതിരുന്നാല്‍ നന്ന് . ഇന്നത്തേക്ക് നിര്‍ത്തി, നാളെ തുടങ്ങാമല്ലോ എന്ന പ്രതീക്ഷയോടെ ..
നന്ദകുമാര്‍
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment