കൊച്ചി: നടി ശ്വേതാമേനോന്‍െറ പ്രസവം ചിത്രീകരിച്ച സിനിമ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് തിയറ്റര്‍ ഉടമാ സംഘം. ഇക്കാര്യത്തില്‍ നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍െറ നിലപാടിനൊപ്പമാണ് തങ്ങളെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍ 'മാധ്യമ'ത്തോട് പറഞ്ഞു.
ഒരു സ്ത്രീ പണത്തിനുവേണ്ടി എന്തും ചെയ്യാന്‍ തയാറാകുമ്പോള്‍ അതിന് കൂട്ടുനില്‍ക്കാന്‍ തങ്ങളെക്കിട്ടില്ല. കേരളത്തിലെ തിയറ്ററുകള്‍ പ്രസവമുറിയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബഷീര്‍ പറഞ്ഞു.
പ്രസവസമയത്തെ മുഖത്തെ ഭാവാഭിനയം മാത്രമാണ് സിനിമയില്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിരവധി സിനിമകളില്‍ അത്തരം രംഗങ്ങള്‍ വന്നിട്ടുണ്ട്. മെഡിക്കല്‍ സിനിമകളാണെങ്കില്‍ അത് മനസ്സിലാക്കാം. അത്തരം മെഡിക്കല്‍ സിനിമകള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്.
ഈ സിനിമയെ അത്തരത്തില്‍ കാണാനാവില്ലെന്നും ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി. ബ്ളെസി സംവിധാനം ചെയ്യുന്ന ചിത്രത്തിനുവേണ്ടിയാണ് നടി ശ്വേതാമേനോന്‍െറ പ്രസവം ചിത്രീകരിച്ചത്. നടിയുടെ പ്രസവം ചിത്രീകരിച്ചതും അത് വാര്‍ത്തയാക്കിയ മാധ്യമങ്ങളേയും വിമര്‍ശിച്ച് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ രംഗത്തുവന്നതോടെയാണ് സംഭവം വിവാദമായത്.
നടി ഉര്‍വശി അടക്കം പ്രസവ ചിത്രീകരണത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. അതേസമയം, പ്രമുഖ സംവിധായകരായ സിദ്ദീഖ്, ബി. ഉണ്ണികൃഷ്ണന്‍, നടന്‍ മുകേഷ് എന്നിവര്‍ സിനിമ പുറത്തിറങ്ങുംവരെ കാത്തിരിക്കാനും അതുവരെ വിവാദം ഉണ്ടാക്കരുതെന്നും ആവശ്യപ്പെടുകയായിരുന്നു. പ്രസവം കാണിച്ച് സിനിമ വിജയിപ്പിക്കേണ്ട ഗതികേട് തനിക്കില്ലെന്ന് സംവിധായകന്‍ ബ്ളെസിയും വ്യക്തമാക്കി.
ഇനിയും പൂര്‍ത്തിയാകാത്ത സിനിമയുടെ ഒരു ഫ്രെയിം പോലും കാണാതെ വിവാദം സൃഷ്ടിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറയുന്നു. സെബാസ്റ്റ്യന്‍ പോള്‍, ജി. സുധാകരന്‍ എം.എല്‍.എ എന്നിവര്‍ ചിത്രത്തെ വിമര്‍ശിച്ചിരുന്നു.
No comments:
Post a Comment