'അര്‍ധനാരി' മൂന്നാം ലിംഗക്കാരുടെ അവകാശങ്ങള്‍ക്കായി -സംവിധായകന്‍
തിരുവനന്തപുരം: അവഗണനകള്‍ മാത്രം ഏറ്റുവാങ്ങുന്ന ഹിജഡകള്‍ക്ക് സമൂഹത്തില്‍ ഒരിടം നേടിക്കൊടുക്കാനുള്ള ശ്രമമാണ് 'അര്‍ധനാരി' എന്ന സിനിമയിലൂടെ നടത്തിയിരിക്കുന്നതെന്ന് സംവിധായകന്‍ സന്തോഷ് സൗപര്‍ണിക. ഏറെ പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് ചിത്രം പൂര്‍ത്തിയാക്കിയത്. സെന്‍സറിങ് സംബന്ധിക്കുന്ന കാര്യങ്ങള്‍ കൊണ്ടുതന്നെ ഹിജഡകളുടെ ജീവിതത്തെ അപ്പാടെ ചിത്രീകരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് തിരുവനന്തപുരം പ്രസ് ക്ളബിന്‍െറ മുഖാമുഖം പരിപാടിയില്‍ സന്തോഷ് സൗപര്‍ണിക പറഞ്ഞു.
ഭൂമി രജിസ്റ്റര്‍ ചെയ്യാനോ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനോ റേഷന്‍ കാര്‍ഡിനോ അവകാശമില്ലാത്ത ഹിജഡകളെ സമൂഹം അംഗീകരിക്കണമെന്ന സന്ദേശമാണ് ചിത്രം ലക്ഷ്യമിടുന്നത്. തിരുവനന്തപുരം നഗരത്തില്‍ മാത്രം 5000ലധികം ഹിജഡകളുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സമൂഹത്തിന്‍െറ മുന്‍നിരയിലേക്ക് അവര്‍ വരാറില്ല.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment