ഭക്തിയുടെ പൂങ്കാവനമാണ് ശബരിമല. പത്തനംതിട്ട ജില്ലയിലെ പമ്പാതീരത്ത് കാടിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഈ അയ്യപ്പക്ഷേത്രത്തിലേക്ക് ഇന്ത്യയില്‍ എല്ലായിടത്തും നിന്നും വര്‍ഷാവര്‍ഷം ലക്ഷോപലക്ഷം ഭക്തജനങ്ങളാണ് ദര്‍ശനത്തിനായി എത്തുന്നത്.
മതസൗഹാര്‍ദ്ദത്തിന് പേരുകേട്ട പുണ്യസ്ഥലം കൂടിയാണ് ശബരിമല. അയ്യപ്പനും വാവരും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ഐതിഹ്യകഥകള്‍ ഇത് ശരിവെക്കുന്നു. മകരവിളക്ക് ഉത്സവമാണ് ശബരിമലയില്‍ ഏറ്റവും പ്രധാനം. തിരുവാഭരണ ഘോഷയാത്രയും ഇതിന്റെ ഭാഗമായി നടത്തുന്നു.
വിഷുവിന് ദര്‍ശനത്തിനായും മണ്ഡലപൂജ നടക്കുന്ന നവംബര്‍ മാസത്തിലും പതിനെട്ടാംപടി കയറി ഇവിടെ ആയിരക്കണക്കിന് ഭക്തരെത്തുന്നു. പശ്ചിമഘട്ടത്തിന് താഴെ കൊടുംകാടിനുള്ളിലെ അയപ്പക്ഷേത്രം ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു ആരാധനാലയങ്ങളില്‍ ഒന്നാണ്.
പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ക്ഷേത്രസന്നിധിയിലേക്ക് പ്രവേശനമില്ല. എല്ലാ മാസവും ആദ്യത്തെ ആറ് ദിവസങ്ങളില്‍ നട തുറന്ന് പൂജയുണ്ട്. ഈ സമയങ്ങളില്‍ ഭക്തരുടെ സന്ദര്‍ശനത്തിന് നിയന്ത്രണമില്ല.
--
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment