Thursday, 29 November 2012

[www.keralites.net] ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം

 

ലോകത്ത ് ഏറ്റവും സന്തോഷമുള്ള രാജ്യം ഫിലിപ്പീന്‍സ്‌

വാഷിങ്ടണ്‍: ലോകത്ത് ഏറ്റവും കുറച്ചുമാത്രം സന്തോഷിക്കുന്ന ജനങ്ങളുള്ള രാജ്യം സിംഗപ്പുരാണെങ്കില്‍, ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ജനത ഫിലിപ്പീന്‍സിലേത്. സര്‍വേകളും അഭിപ്രായ വോട്ടെടുപ്പുകളും നടത്തുന്ന യു.എസ്സിലെ 'ഗ്യാലപ്പ്' എന്ന സ്ഥാപനം മൂന്നുവര്‍ഷങ്ങളായി 150 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

തലേദിവസത്തെ തോന്നലുകളെക്കുറിച്ച് മുന്‍കൂട്ടി തയ്യാറാക്കിയ അഞ്ച് ചോദ്യങ്ങളിലൂടെയാണ് ജനങ്ങളുടെ സന്തോഷം അളന്നത്. 'ഇന്നലെ നിങ്ങള്‍ കുറേ സമയം പുഞ്ചിരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയേ്താ' തുടങ്ങിയ സാധാരണ ചോദ്യങ്ങളാണ് ചോദിച്ചത്. കൂടുതല്‍ തവണ 'ഉവ്വ്' എന്ന് ഉത്തരം നല്‍കിയ ജനങ്ങളുള്ള രാജ്യം സന്തോഷമുള്ളവരുടേതെന്ന് കണക്കാക്കി.

സന്തോഷമില്ലാത്ത ജനങ്ങളുള്ള രാജ്യങ്ങളുടെ കൂട്ടത്തില്‍ സിംഗപ്പുരിന് പിന്നാലെ പഴയ സോവിയറ്റ് രാജ്യങ്ങളും മഡഗാസ്‌കറും നേപ്പാളുമൊക്കെയുണ്ട്.

സന്തുഷ്ടരുടെ രാജ്യങ്ങളുടെ പട്ടികയില്‍ ഫിലിപ്പീന്‍സിനു പിന്നാലെ യഥാക്രമം എല്‍സാല്‍വദോര്‍, ബഹ്‌റൈന്‍, ഒമാന്‍, കൊളംബിയ എന്നിവയുമുണ്ട്. യു.എസ്സും കാനഡയും ഒട്ടേറെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും സന്തോഷമുള്ളവരുടെ പട്ടികയില്‍ മുന്‍നിരയിലാണ്.

ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ളവര്‍ക്കു സന്തോഷം താരതമ്യേന കുറവാണ്. അറബ് രാജ്യങ്ങളിലുള്ളവരും പൊതുവെ സന്തോഷമില്ലാത്തവരെന്നാണ് 'ഗ്യാലപ്പി'ന്റെ കണ്ടെത്തല്‍


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment