Thursday, 29 November 2012

[www.keralites.net] ഏകയായ് ഞാന്‍ നടന്നിടുമ്പോള്‍....

 


Fun & Info @ Keralites.net
വെയില്‍ മാറി ഇരുള്‍ വീഴുമീ പാതയില്‍
ഏകയായ് ഞാന്‍ നടന്നിടുമ്പോള്‍
ഒരു കുഞ്ഞു തെന്നലായ് കാതില്‍ കിന്നാരമോതുവാന്‍
അറിയാതെ നീയരികിലെത്തിയോ
പിടഞ്ഞൊന്നു ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍
കാറ്റിലുലയും മുളങ്കാടിന്‍ മര്‍മരമെന്നരിയുന്നു..
പിന്തുടരും കാല്‍ പദത്തിനായ് കാതോര്‍ ക്കവേ
ചെറുകാറ്റിലുലയും കരിയിലയെന്നറിഞ്ഞിടുന്നു
എന്നും നിന്‍ നിഴലായ് അലിഞ്ഞിട്ടും
ഒരു നിഴലായ് പോലും നീ വരാത്തതെന്തേ
നെഞ്ചിലിറ്റുവീണൊരു മഞ്ഞുതുള്ളിയെന്നു നിനക്കവേ..
അറിയുന്നു ഞാനെന്‍ മിഴിനീരിറ്റു വീഴുന്നതായ്
തേങ്ങലടക്കാനാകാതെ പിടഞ്ഞിടുമ്പോള്‍
സ്വാന്തനമായ് നീ അരുകിലെത്തി.....
അകലെയാണെങ്കിലും അറിയുന്നു ഞാന്‍
നിന്‍ ചുടു നെടുവീര്‍പ്പുകള്‍.......



www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment