Thursday, 29 November 2012

[www.keralites.net] ഇന്ധന സര്‍ച്ചാര്‍ജ് കൂട്ടി; വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരും

 

ഇന്ധന സര്‍ച്ചാര്‍ജ് കൂട്ടി; വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരും

കരിപ്പൂര്‍: അവധിക്കാല യാത്രാതിരക്ക് മുന്‍കൂട്ടി കണ്ട് എയര്‍ഇന്ത്യ ഇന്ധന സര്‍ച്ചാര്‍ജ് ഉയര്‍ത്തിയത് യാത്രക്കാര്‍ക്ക് തിരിച്ചടിയാവുന്നു. ആദ്യഘട്ട വര്‍ധന അമേരിക്ക, യൂറോപ്പ്, സോള്‍, ബാങ്കോക്ക്, സിങ്കപ്പൂര്‍ മേഖലകളിലേക്കാണ്.

ഗള്‍ഫ് മേഖലയിലെ വിമാനങ്ങളില്‍ ഇന്ധന സര്‍ച്ചാര്‍ജ് ഉയര്‍ത്തുന്ന കാര്യം ഉടന്‍ തീരുമാനിക്കും. 25 ശതമാനം മുതല്‍ 50 ശതമാനവരെ നിരക്ക് വര്‍ധനയാണ് ഗള്‍ഫിലേക്ക് എയര്‍ഇന്ത്യ ശുപാര്‍ശചെയ്തിരിക്കുന്നത്.

എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ 30 ശതമാനം വര്‍ധനയ്ക്കാണ് ശുപാര്‍ശ. ഡോളറിന്റെ വിനിമയത്തില്‍ രൂപയ്ക്കുണ്ടായ മൂല്യത്തകര്‍ച്ച കണക്കിലെടുത്ത് എണ്ണക്കമ്പനികള്‍ വിമാന ഇന്ധനത്തിന് വിലകൂട്ടിയതാണ് വര്‍ധനയ്ക്ക് കാരണമായി പറയുന്നത്.

അമേരിക്കയിലേക്ക് പറക്കുന്ന വിമാനങ്ങളില്‍ 20 ഡോളറിന്റെ അധിക സര്‍ച്ചാര്‍ജാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റിട്ടേണ്‍ ടിക്കറ്റ് അടക്കം 40 ഡോളര്‍ അധികം നല്‍കണം. സര്‍ച്ചാര്‍ജില്‍ മാത്രമുള്ള വര്‍ധന 1100 രൂപ മുതല്‍ 2200 രൂപവരെയാണ്. ഇതോടെ ഈ മേഖലയിലെ ഇന്ധന സര്‍ച്ചാര്‍ജ് മാത്രം 14245 രൂപയായി ഉയര്‍ന്നു.

80,000 രൂപ മുതല്‍ 1,00,000 രൂപവരെയാണ് ഇവിടങ്ങളിലേക്ക് പറക്കാനുള്ള നിരക്ക്. യൂറോപ്പിലേക്ക് പറക്കുന്ന വിമാനങ്ങളില്‍ ഒരുഭാഗത്തേക്ക് മാത്രമുള്ള നിരക്കില്‍ 20 ഡോളറും റിട്ടേണ്‍ടിക്കറ്റ് അടക്കം 40 ഡോളറും കൂടുതലായി നല്‍കണം. വര്‍ധന 1100 രൂപ മുതല്‍ 2200 രൂപവരെ. നിലവില്‍ ഈ മേഖലയിലേക്ക് 10,670 രൂപ സര്‍ച്ചാര്‍ജ് ഇനത്തില്‍ മാത്രം നല്‍കണം

Mathrubhumi
.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment