Wednesday 24 October 2012

[www.keralites.net] ഹാസ്യനടന്‍ ജസ്പാല്‍ ഭട്ടി റോഡപകടത്തില്‍ മരിച്ചു

 

ഹാസ്യനടന്‍ ജസ്പാല്‍ ഭട്ടി റോഡപകടത്തില്‍ മരിച്ചു

.
Fun & Info @ Keralites.net

ജലന്ധര്‍: പ്രശസ്ത ഹാസ്യനടന്‍ ജസ്പാല്‍ ഭട്ടി(57) റോഡപകടത്തില്‍ മരിച്ചു. പഞ്ചാബിലെ നകോദര്‍ പട്ടണത്തില്‍ വെച്ച് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. 

തന്റെ പുതിയ ചിത്രമായ 'പവര്‍കട്ട്' എന്ന ചിത്രത്തിന്റെ പരസ്യപ്രചാരണത്തിനായി ജലന്ധറിലേയ്ക്ക് പോവുകയായിരുന്ന ജസ്പാലിന്റെ കാര്‍ ദേശീയപാതയില്‍ വെച്ച് ഒരു മരത്തിലിടിയ്ക്കുകയായിരുന്നു. അപകടമുണ്ടായ ഉടനെ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു. മകന്‍ ജസ്‌രാജ്, പുതിയ ചിത്രത്തിലെ നായികയായ സുരിളി ഗൗതം, എന്നിവര്‍ക്കൊപ്പം മറ്റൊരാള്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഇവരെ ജലന്ധറിലെ ഒരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 

ഭട്ടി നിര്‍മിച്ച് സംവിധാനം ചെയ്ത ചിത്രമായ 'പവര്‍കട്ട്' വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് ദുരന്തമുണ്ടായത്. ഭട്ടിയുടെ പുത്രന്‍ ജസ്‌രാജിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിന്റെ പരസ്യപ്രചാരണത്തിനായി നാല്പത് ദിവസത്തെ പര്യടനത്തിലായിരുന്നു ഭട്ടി. ഈ പര്യടനം വ്യാഴാഴ്ച ജലന്ധറില്‍ നടക്കേണ്ടിയിരുന്ന ഒരു വാര്‍ത്താസമ്മേളനത്തോടെ സമാപിക്കുമായിരുന്നു.

ടെലിവിഷന്‍ ഷോകളിലൂടെയും ഹിന്ദി ചിത്രങ്ങളിലൂടെയും ഏറെ പ്രശസ്തനായിരുന്നു ജസ്പാല്‍ ഭട്ടി. 'ഉള്‍ട്ട പുള്‍ട്ട', 'ഫ്ലോപ്പ് ഷോ' എന്നീ ടി.വി ഷോകള്‍ ഏറെ പ്രചാരം നേടിയിരുന്നു. 1999ല്‍ 'മഹൗല്‍ ഠീക്ക് ഹേ' എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു.

Nandakumar

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment