Wednesday 24 October 2012

[www.keralites.net] രെണ്ട് എ കാര്‍ നിയമം രക്ഷക്ക് എത്തില്ല

 


രെണ്ട്   എ കാര്‍  നിയമം രക്ഷക്ക് എത്തില്ല  




റെന്റ് കാര്‍ ബിസിനസ്സിലൂടെ പലര്‍ക്കും വാഹനങ്ങള്‍ കൊടുക്കുന്നവരുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ കാറുകള്‍ വാടകയ്‌ക്കെടുക്കുന്നവരും. എന്നാല്‍ നമ്മുടെ നാട്ടില്‍ നിയമപ്രകാരം വാഹനം വാടകയ്ക്ക് നല്‍കുന്ന സ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. 1989 ലെ റെന്റ് എ കാബ് കേന്ദ്രനിയമം അനുസരിച്ചാണ് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കാന്‍ അനുമതിയുള്ളത്. ഇതിന് ചുരുങ്ങിയത് സ്ഥാപനത്തിന് 50 വാഹനങ്ങളെങ്കിലും വേണം. അത് നിര്‍ത്തിയിടാനുള്ള സ്ഥലം, വാടകക്കെടുക്കുന്നവരുടെ വിവരങ്ങള്‍ സൂക്ഷിക്കാന്‍ രജിസ്റ്റര്‍, വിദേശ പൗരന്‍മാരാണെങ്കില്‍ പ്രത്യേകം രജിസ്റ്റര്‍, സന്ദര്‍ശകന്‍, വിശ്രമ സ്ഥലം തുടങ്ങി നിരവധി നിബന്ധനകളുണ്ട്. 

ഇത്തരത്തില്‍ അംഗീകൃത ബിസിനസ് കേരളത്തിന് സമീപം ബാംഗ്ലൂരില്‍ മാത്രമാണുള്ളതെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ തന്നെ പറയുന്നു. ലൈസന്‍സ് ഉള്ളയാളുടെ പേരില്‍ മാത്രമേ വാഹനം നല്‍കാവൂ എന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ എറണാകുളം ജില്ലയില്‍ കാറുകള്‍ വ്യാപകമായി വാടകയ്ക്ക് നല്‍കപ്പെടുന്നു. ഉടമസ്ഥനും വാടകക്കെടുക്കുന്നയാളും തമ്മിലുള്ള കരാറിന്റെ ബലത്തിലാണ് ഈ കൈമാറ്റം. ഇതിന് നിയമപ്രകാരമുള്ള പരിരക്ഷ ലഭിക്കില്ല. കരാര്‍ ലംഘനം മാത്രമായി കേസ് ചുരുങ്ങാനും സാധ്യതയുണ്ട്. കൊടുക്കുന്ന വാഹനം എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിച്ചതായോ അല്ലെങ്കില്‍ അത്തരത്തില്‍ ഉപയോഗിച്ച വാഹനം വാടകയ്ക്ക് നല്‍കിയതായോ കണ്ടെത്തിയാല്‍ ഇരുകൂട്ടരും കുടുങ്ങും. 



വിദേശത്തുനിന്ന് അവധിക്കെത്തുന്നവരാണ് കൂടുതലായി കാറുകള്‍ രണ്ടോ മൂന്നോ മാസത്തേക്ക് വാടകയ്‌ക്കെടുക്കുന്നത്. ഇതിന്റെ നിയമവശങ്ങള്‍ നോക്കാതെ എടുക്കുന്നതിനാല്‍ വാഹനം പോലീസ് പിടിക്കുമ്പോഴും അപകടത്തില്‍പ്പെടുമ്പോഴും വാടകയ്ക്ക് നല്‍കുന്നവരും എടുക്കുന്നവരും തമ്മില്‍ തര്‍ക്കം പതിവാണ്. കേസും കോടതിയുമായാല്‍ എവിടെയുമെത്തില്ലെന്നതിനാല്‍ പല സംഭവങ്ങളും പോലീസ് സാന്നിധ്യത്തിലാണ് ഒത്തുതീരുന്നത്
Mathrubhumi

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment