Friday 28 September 2012

[www.keralites.net] കടമുറി ജപ്തി

 

തിരുവനന്തപുരം തമ്പാനൂര്‍ സാവിത്രിഭവനില്‍ ആര്‍. ശോഭനയും ഭര്‍ത്താവ് പി.കെ. തമ്പിരാജും ചേര്‍ന്ന് 1984ലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്‍െറ ചാല ബ്രാഞ്ചില്‍നിന്ന് 15,000 രൂപ വായ്പയെടുക്കുന്നത്. സമയത്തിന് പണം തിരികെയടക്കാന്‍ അവര്‍ക്ക് കഴിയാതെവന്നപ്പോള്‍ ബാങ്ക് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കേസ് തീര്‍പ്പിനു വരുമ്പോള്‍ വായ്പാതുക പലിശയടക്കം 19,500 രൂപയായി ഉയര്‍ന്നിരുന്നു. വായ്പക്ക് ഈടായി നല്‍കിയ കടമുറി ജപ്തി ചെയ്യാന്‍ കോടതി ബാങ്കിന് അനുമതി നല്‍കി. വര്‍ഷം 14,000 രൂപ വാടകലഭിച്ചിരുന്ന ഈ മുറി പിന്നീട് കോടതിയുടെ നിയന്ത്രണത്തിലായി. 1996 ജൂലൈ മുതല്‍ 2006 മേയ് വരെ ഈ മുറിയില്‍നിന്നുള്ള വാടക ബാങ്ക് വസൂലാക്കി. ഇത് ഒന്നര ലക്ഷത്തോളം വരുമെന്നോര്‍ക്കുക. 2007 ജൂലൈ 10ന് ബാങ്ക് ഈ മുറി 10,10,001 രൂപക്ക് വിറ്റു.

ഇതിനിടെ ശോഭനയുടെ ഭര്‍ത്താവ് തമ്പിരാജന്‍ മരണപ്പെടുന്നുണ്ട്. ശോഭനയുടെ മൂന്ന് കുട്ടികളുള്ളതില്‍ ഒരാള്‍ ബുദ്ധിമാന്ദ്യമുള്ളയാളും മറ്റൊരാള്‍ മാനസിക വൈകല്യമുള്ളയാളുമാണ്. അടക്കാനുള്ള തുക കഴിച്ച് ബാക്കി തനിക്ക് നല്‍കണമെന്ന് അവര്‍ ബാങ്കിനോടാവശ്യപ്പെട്ടു; അവര്‍ കനിഞ്ഞില്ല. ശോഭന ഹൈകോടതിയെ സമീപിച്ചു. ഈ കെട്ടിടം മാത്രമാണ് തങ്ങളുടെ ജീവിതവരുമാനമെന്നും ബാക്കി തുക നല്‍കണമെന്നും അവര്‍ ഹരജിയില്‍ ആവശ്യപ്പെട്ടു. 2012 ജൂലൈയില്‍ ഇടക്കാല ഉത്തരവില്‍ ഹരജിക്കാരോട് സഹതാപപൂര്‍ണമായ സമീപനം സ്വീകരിക്കാന്‍ കോടതി ആവശ്യപ്പെട്ടു. എന്നാല്‍, ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് പണം തിരികെ നല്‍കാനാവില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

ജസ്റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായര്‍, പി.എസ്. ഗോപിനാഥന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ചൊവ്വാഴ്ച കേസിന്‍െറ അന്തിമവിധി പ്രസ്താവിച്ചു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment