Tuesday 18 September 2012

Re: [www.keralites.net] ഐ ഗ്രൂപ്പ്‌ പുനരുജ്‌ജീവിപ്പിക്കാന്‍ മുരളി

 

പട്ടി കടലില്‍ ചെന്നാലും നക്കിയേ കുടിക്കു .... അല്ലാതെ കെ .മുരളിധരനെ കുറിച്ച് എന്ത് പറയാന്‍ .... പിന്നെ നമുക്ക് ഒരു പ്രവാസി കാര്യാ മന്ത്രി പുങ്കമന്‍ ഉണ്ട് .... പ്രവാസികള്‍ക്ക് വേണ്ടി ഒരു ചുക്കും ചെയ്യാത്ത ഒരാള്‍ ..... വെറുതെ എന്തിനാണ് ഇതിയാനെ മന്ത്രി അക്കിയതെന്നു ആര്‍ക്കും അറിയില്ല ... ഇനി ഗ്രൂപ്പ് കളിയുമായി ഇറങ്ങിയിട്ടുവേണം പ്രവാസികളെ പറ്റിക്കാന്‍ ......
 
കഷ്ടം !!!!
 
ഒരു പ്രവാസിയായ അനുഭാവി ....

On Mon, Sep 17, 2012 at 2:57 PM, <Jaleel@alrajhibank.com.sa> wrote:
 

പഴയ ഐ ഗ്രൂപ്പ്‌ പുനരുജ്‌ജീവിപ്പിക്കാന്‍ മുരളി

 

കോട്ടയം : സംസ്‌ഥാന കോണ്‍ഗ്രസില്‍ ചെറിയ ഇടവേളയ്‌ക്ക് ശേഷം ഗ്രൂപ്പുകള്‍ വീണ്ടും സജീവമാകുന്നു. വിശാല ഐ ഗ്രൂപ്പിനും എ ഗ്രൂപ്പിനും ബദലായി പഴയ ഐ ഗ്രൂപ്പ്‌ പുനരുജ്‌ജീവിപ്പിക്കാന്‍ കെ. മുരളീധരന്റെ നേതൃത്വത്തിലുളള വിഭാഗം തീരുമാനിച്ചു.

ഗ്രൂപ്പ്‌ സജീവമാക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഐ ഗ്രൂപ്പ്‌ യോഗം വിളിച്ചു. ആദ്യയോഗം കോട്ടയത്ത്‌ നടന്നു. കെ. കുഞ്ഞിക്കണ്ണന്‍ അടക്കമുള്ള പഴയ ഐ ഗ്രൂപ്പിലെ പ്രധാന നേതാക്കള്‍ പങ്കെടുത്തു. ഈ മാസം തന്നെ മുഴുവന്‍ ജില്ലകളിലും പഴയ ഐ ഗ്രൂപ്പ്‌ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും യോഗം വിളിച്ചു ചേര്‍ക്കാനാണു തീരുമാനം. യൂത്ത്‌ കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിനും എ ഗ്രൂപ്പിനും ബദലായി സ്‌ഥാനാര്‍ഥിയെ മത്സരിപ്പിക്കാനും തീരുമാനിച്ചു. പാര്‍ട്ടി ഭാരവാഹികളെ നിശ്‌ചയിക്കുമ്പോഴും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്‌ഥാനങ്ങള്‍ നല്‍കുമ്പോഴും വിശാല ഐ ഗ്രൂപ്പും എ ഗ്രൂപ്പും തുല്യമായി വീതിച്ചെടുക്കുകയാണെന്ന്‌ മുരളി ഗ്രൂപ്പ്‌ ആരോപണം ഉന്നയിച്ചിരുന്നു. മുരളിയുടെ നിലപാടിനു പിന്തുണയുമായി വയലാര്‍ രവി ,പി.സി. ചാക്കോ, വി.എം. സുധീരന്‍ എന്നിവരടക്കമുള്ള നേതാക്കളും രംഗത്തെത്തി.

വയലാര്‍ രവിയും പി.സി. ചാക്കോയും നിലവില്‍ വിശാല ഐ ഗ്രൂപ്പിന്റെ ഭാഗമായാണു തുടര്‍ന്നിരുന്നത്‌. പുതിയ സാഹചര്യത്തില്‍ വയലാര്‍ രവിയുടെ നേതൃത്വത്തിലുള്ള വിഭാഗവും മുരളി ഗ്രൂപ്പും യോജിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള ചര്‍ച്ച ആരംഭിച്ചിരുന്നു. ഈ ഐക്യം മുന്നില്‍കണ്ടാണ്‌ പഴയ ഐ ഗ്രൂപ്പ്‌ വീണ്ടും സജീവമാക്കാന്‍ മുരളി വിഭാഗം തീരുമാനിച്ചത്‌.

ഈ ഗ്രൂപ്പില്‍ നിലവില്‍ സംസ്‌ഥാന നേതൃത്വത്തോട്‌ അതൃപ്‌തിയിലുള്ള സുധീരന്‍ അടക്കമുള്ളവരെയും ഉള്‍പ്പെടുത്താന്‍ കഴിയുമെന്നാണു മുരളി ഗ്രൂപ്പിന്റെ പ്രതീക്ഷ. എമെര്‍ജിംഗ്‌ കേരള പദ്ധതിക്കു ലഭിച്ച അംഗീകാരം ഇല്ലാതാക്കാന്‍ ഐ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കള്‍ ശ്രമം നടത്തിയെന്ന ആരോപണവുമായി എ ഗ്രൂപ്പും രംഗത്തെത്തിയിട്ടുണ്ട്‌.

ഹരിത എം.എല്‍.എമാര്‍ എന്നറിയപ്പെടുന്ന യുവ എം.എല്‍.എമാര്‍ ഭൂരിഭാഗവും വിശാല ഐ ഗ്രൂപ്പിന്റെ ഭാഗമാണ്‌. ഇവരെ നിലയ്‌ക്കു നിര്‍ത്താന്‍ വിശാല ഐ ഗ്രൂപ്പ്‌ നേതൃത്വം തയാറായില്ലെന്നും എമെര്‍ജിംഗ്‌ കേരളയ്‌ക്കെതിരേവന്ന മാധ്യമ വാര്‍ത്തകളെ ഐ ഗ്രൂപ്പ്‌ പ്രേത്സാഹിപ്പിക്കുകയായിരുന്നുവെന്നുമാണ്‌ എ ഗ്രൂപ്പിന്റെ ആരോപണം


www.keralites.net


__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (2)
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment