Tuesday, 3 July 2012

[www.keralites.net] സൗദിചിത്രത്തില്‍ മലയാളി ബാലന്‌ അവസരം

 

സൗദി ഹൃസ്വ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പികാന്‍ മലയാളി ബാലന്‌ അവസരം

റിയാദ്‌: 'റുഹല്‍ ആലം' അഥവാ 'സ്‌പിരിറ്റ്‌ ഓഫ്‌ ദി വേള്‍ഡ്‌' എന്ന്‌ പേരിട്ടിരിക്കുന്ന ഹൃസ്വ ചിത്രത്തില്‍ മലയാളി ബാലനും അവസരം ലഭിച്ചു. തിരുവനതപുരം കഞ്ഞിരംപാറ കൈരളി നഗറില്‍ പാങ്ങോട്‌ വീട്ടില്‍ ഫലാ ബഷീര്‍ ആണ്‌ ഈ ചിത്രത്തില്‍ വിവിധ രാജ്യക്കാരായ നിരവധി കുട്ടികള്‍ക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച മലയാളി. റിയാദ്‌ യാരാ ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാര്‍ഥിയാണ്‌ ഫലാ ബഷീര്‍ .

അക്രമങ്ങളിലും, ദുരിതങ്ങളിലും ഇരകളാകുന്ന കുട്ടികളുടെ ദൈന്യതയാണ്‌ ഈ ചിത്രത്തിന്റെ ഇതിവൃത്തം. ആറു വയസ്സുകാരി സൗദി പെണ്‍കുട്ടി ജുമാനയാണ്‌ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. 30 വര്‍ഷം മുന്‍പ്‌ റിയാദിലെ മലാസില്‍ അടച്ചു പുട്ടിയ ഒരു ശീതള പാനിയ യുണിറ്റിന്റെ പൊളിഞ്ഞ കെട്ടിടത്തില്‍ ആണ്‌ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്‌. മറ്റുള്ളവ റിയാദിലും പരിസര പ്രദേശങ്ങളിലും ഒരു മാസം കൊണ്ട്‌ ഷൂട്ട്‌ ചെയ്‌തു. ശബ്‌ദത്തിന്റെ സ്വഭാവികത ഉണ്ടാക്കുന്നതിനായി ചിത്രീകരണത്തിനിടെ ശബ്‌ദലേഖനം നടത്തുന്ന രീതിയാണ്‌ അവലംബിച്ചിട്ടുള്ളത്‌. നേരത്തെ മുന്ന്‌ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ള സൗദി യുവാവ്‌ ഫൈസല്‍ ആണ്‌ നിര്‍മാണം, രചനയും സംവിധാനവും അബ്‌ദുല്‍ അസീസ്‌ എന്ന സൗദിയാണ്‌. ഉടന്‍ തന്നെ സൗദിയിലെ പ്രമുഖ ചാനലുകള്‍ ഈ ചിത്രം സംപ്രേക്ഷണം ചെയ്യും.

ചിത്രം ബാസ്‌ ഇന്റര്‍ നാഷണലിന്റെ ബാനറില്‍ രാജ്യാന്തര ചലചിത്ര മേളകളില്‍ എത്തിക്കുവാന്‍ പദ്ധതിയുണ്ടെന്ന്‌ ജീവന്‍ ടെലി കാസ്‌റ്റിംഗ്‌ സൗദി ബ്യുറോ ചീഫും ,ഫലാ ബഷീറിന്റെ പിതാവുമായ ബഷീര്‍ പാങ്ങോട്‌ മംഗളത്തോട്‌ പറഞ്ഞു .

ഇതിന്‌ മുന്‍പ്‌ 2008 ഇല്‍ സൗദിയില്‍ രാജാ സാഹിബ്‌ മിമിക്രി പ്രോഗ്രാം അവതരിപ്പിക്കാന്‍ എത്തിയപ്പോള്‍ സൗദി യുവാവ്‌ അദ്ദേഹത്തിന്റെ പ്രോഗ്രാം കണ്ടു ടെലി ഫിലിമില്‍ അഭിനയിക്കാന്‍ അവസരം നല്‍കിയിരുന്നു .

Regards,


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment