"അഭിന്ദനങ്ങള് , നിങ്ങള് ഒരു ലക്ഷം ദിനാര്‍ ( കുവൈറ്റിലെ ഏതെങ്കിലും മൊബൈല്‍ കമ്പനിയുടെ പേര് പറയും ) സമ്മാനം ലഭിച്ചിരിക്കുന്നു . അത് ലഭിക്കുവാന്‍ കുവൈറ്റില്‍ തന്നെയുള്ള ഏതെങ്കിലും ലോക്കല്‍ ബാങ്കില്‍ അക്കൗണ്ട് തുറക്കണം , അതിനു സഹായിക്കാന്‍ 00447624192661 നമ്പറില്‍ വിളിച്ചാല്‍ വേണ്ടുന്ന സൌകര്യങ്ങള്‍ ചെയ്തു തരുന്നതാണ് ." കഴിഞ്ഞ കുറെ കാലമായി നടന്നു വരുന്ന ഫോണ്‍ തട്ടിപ്പിന്‍റെ പുതിയ രീതിയാണ് മുകളില്‍ വിവരിച്ചത്.
കുവൈറ്റിലെ പ്രമുഖ കമ്പനിയില്‍ ജോലി ചെയ്യുന്ന വിജയന് മേല്‍ വാചകം ഉദ്ധരിച്ചു കൊണ്ട് ഫോണ്‍ ലഭിച്ചപ്പോള്‍ സത്യാവസ്ഥ അറിയുന്നതിന് അവര്‍ തന്ന നമ്പറില്‍ ബന്ധപ്പെട്ടു , മറുഭാഗത്ത് നിന്ന് ഫോണ്‍ എടുത്ത ശബ്ദത്തിന്‍റെ ഉടമ തന്നെയാണ് കുറച്ചു കാലങ്ങള്‍ക്കു മുമ്പ് തന്‍റെ ഫാമിലിയെ വിളിച്ചു കബളിപ്പിക്കുവാന്‍ ശ്രമിച്ചതെന്ന് നടുക്കത്തോടെ മനസ്സിലാക്കിയ വിജയനോട് അദ്ദേഹം പരിചയപ്പെടുത്തിയത് മിച്ചെല്‍ ഹസ്കി ( മുമ്പ് വെളിപ്പെടുത്തിയ മൊബൈല്‍ കമ്പനിയുടെ പേരും ),മാനേജര്‍ , ഇന്റര്‍നാഷണല്‍ ഗോവെര്‍മെന്റ്റ് ഡിപ്പാര്‍ര്‍ട്ട്മെന്റ് എന്നാണ് . തുടര്‍ന്ന് അദ്ദേഹം വിജയന്‍റെ മൊബൈല്‍ സിം കാര്‍ഡിന്‍റെ പുറകിലുള്ള ആദ്യത്തെ എട്ടു നമ്പരുകള്‍ നല്‍കുകയും , അത് ശരിയാണെങ്കില്‍ ഒരു ലക്ഷം ദിനാര്‍ ലോക്കല്‍ ബാങ്കില്‍ ഇടാനുള്ള കാര്യങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കാമെന്നും പറഞ്ഞു കൊണ്ട് ഫോണ്‍ കട്ട് ചെയ്തു .മുമ്പൊരിക്കല്‍ ഇത് പോലെ ഒരു അമളി പറ്റിയത് കൊണ്ട് തന്നെ , സംശയം തീര്‍ക്കാനായി മൊബൈല്‍ ഫോണ്‍ അഴിച്ചു സിം കാര്‍ഡ് പരിശോധിച്ച വിജയന്‍ , അയാള്‍ തന്നെ എട്ടു നമ്പരും യോജിക്കുന്നതായി കണ്ടെത്തി . തിരിച്ചു വീണ്ടും സിം കാര്‍ഡ് മൊബൈല്‍ ഫോണില്‍ ഇട്ടപ്പോള്‍ നെറ്റ്‌വര്‍ക്ക് സിഗ്നല്‍ കാണിക്കാത്തത് കൊണ്ട് മൊബൈല്‍ കമ്പനിയിലെ കസ്റ്റമര്‍ സര്‍വീസ് ലേക്ക് ഫോണ്‍ ചെയ്യുകയും , അവര്‍ വിജയനെ സഹായിക്കുകയും ചെയ്തു , അതിനോടപ്പം തന്നെ അവരോട് തനിക്ക് കുറച്ചു മുമ്പ് നിങ്ങളുടെ കമ്പനിയില്‍ നിന്നും ഒരു ലക്ഷം ദിനാര്‍ സമ്മാനം ലഭിച്ചു എന്ന് പറഞ്ഞു ഫോണ്‍ വന്ന കാര്യം സൂചിപ്പിക്കുമ്പോള്‍ തന്നെ , അവര്‍ ചിരിക്കുകയും, ഇത് പോലെ ഒരുപാട് കൃതിമ കോളുകള്‍ ലഭിക്കുന്നതായി കുറെയേറെ കസ്റ്റമര്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും , ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. എങ്കിലും തട്ടിപ്പിന്റെ പുതിയ വിപണന സാധ്യത അവര്‍ എങ്ങനെയാണ് നടപ്പിലാക്കുന്നതെന്ന ജിജ്ഞാസ കാരണം വിജയന്‍ വീണ്ടും പഴയ നമ്പരിലേക്ക് വിളിച്ചു. മുമ്പ് സംസാരിച്ച മാന്യന്‍ തന്നെയായിരുന്നു വീണ്ടും ഫോണ്‍ എടുത്തത്. പിന്നീട് അദ്ദേഹം തന്‍റെ ഒരു വനിതാ സ്റാഫ് നിങ്ങളെ ഇപ്പോള്‍ ഫോണില്‍ വിളിക്കുകയോ, അല്ലെങ്കില്‍ മെസ്സേജ് അയക്കുകയോ ചെയ്യുമെന്നും അവര്‍ തരുന്ന പുതിയ പിന്‍ കോഡ് താങ്കളുടെ മൊബൈലില്‍ ടൈപ്പ് ചെയ്യുവാനും ആവശ്യപ്പെട്ടു. ഈ വലിയ സമ്മാനം ലഭിക്കാന്‍ എന്തെങ്കിലും പൈസ താന്‍ ഇപ്പോള്‍ കൊടുക്കേണ്ട ആവശ്യമുണ്ടോ എന്ന വിജയന്‍ സംശയമുന്നയിച്ചപ്പോള്‍ , " താങ്കള്‍ ഒരു പൈസ പോലും ഇപ്പോള്‍ കൊടുക്കേണ്ട ആവശ്യമില്ല, ഈ സര്‍വീസ് ഒക്കെ തികച്ചും സൌജന്യമാണ് പക്ഷെ പുതിയ പിന്‍ കോഡ് സ്വീകരിച്ചാല്‍ എത്രയും പെട്ടന്ന് തന്നെ അത് മാറ്റണമെന്ന് ഉപദേശിക്കുകയും ചെയ്തു . മിനുട്ടുകള്‍ കൊണ്ട് വിജയന്‍റെ ഫോണിലേക്ക് മെസ്സേജ് വരികയും ചെയ്തു. വീണ്ടും മുമ്പോട്ട് പോകണം എന്ന് അദ്ദേഹം ആഗ്രഹിച്ചെങ്കിലും തന്റ ഫാമിലിയുടെ മുന്‍ അനുഭവം ഓര്‍മയിലുള്ളത് കൊണ്ടും , സിം കാര്‍ഡ് ഹാക്ക് ചെയ്യാന്‍ സാധ്യതയുള്ളതിനാലും അവിടം കൊണ്ട് അവസാനിപ്പിച്ചു.
തുടര്‍ന്ന് കുവൈറ്റിലെ ടെലികമ്യുണിക്കേഷന്‍ രംഗത്തെ വിദഗ്ധരുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരം തട്ടിപ്പുകള്‍ നിരന്തമായി നടക്കുന്നതായും അവര്‍ അയച്ച പിന്‍ കോഡ് നമ്പര്‍ അടിച്ചിരിന്നുവെങ്കില്‍ സിം കാര്‍ഡ് ഹാക്ക് ചെയ്യപ്പെട്ടെനെ എന്നും അഭിപ്രായപ്പെട്ടു . ഒരു ഫോണിലെ വിവരങ്ങള്‍ അതിന്‍റെ വരിക്കാരന്‍ അറിയാതെ തന്നെ ക്ലോണ്‍ ചെയ്യുന്ന പുതിയ ഒരു തരം തട്ടിപ്പാണ് ഇതെന്നു അദ്ദേഹം വിശദീകരിച്ചു. നിയമവിധേയമെല്ലാത്ത പ്രോഗ്രാമുകള്‍ ഉപയോഗിച്ച് കൊണ്ടാണ് ഇത്തരം ക്ലോണിംഗ് നടക്കുന്നത് . ക്ലോണ്‍ ചെയ്ത ഫോണുകളില്‍ നിന്നും ഇത്തരം ആളുകള്‍ കാളുകള്‍ ചെയ്യുമ്പോള്‍ സ്വാഭാവികമായും ഹാക്ക് ചെയ്യപ്പെട്ട സിം കാര്‍ഡ് ഉടമയുടെ കയ്യില്‍ നിന്നും പൈസ പോവുകയും ചെയ്യുന്നു. അത് മാത്രവുമെല്ല ഈ ഹാക്ക് ചെയ്ത കാര്‍ഡില്‍ കൂടി അവര്‍ മറ്റൊരു ഇരയെ വളരെ എളുപ്പത്തില്‍ വിളിക്കുവാനും ഇത്തരക്കാര്‍ക്ക് സാധിക്കുന്നു. നിലവിലുള്ള സാങ്കേതിക സൌകര്യങ്ങള്‍ ഉപയോഗിച്ച് കൊണ്ട് നിയമവിധേയമായ ഫോണും, ക്ലോണ്‍ ചെയ്ത ഫോണും കണ്ടുപിടിക്കുവാന്‍ ബുദ്ധിമുട്ടാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
THANKS®ARDS
ABDULGAFOOR MK
gafoormktrithala@gmail.com
mkgafoortrithala@gmail.com
mktrithala@yahoo.com
No comments:
Post a Comment