അഞ്ചല്‍: ആരാധകരുടെ ഹൃദയമിടിപ്പ് കൂട്ടി, കൊച്ചടിയനുമായി ഇനി സ്റ്റൈല്‍ മന്നന്‍ എത്തുമ്പോള്‍ ഒരു കൊച്ചുതാരവും ഒപ്പം ഉദിച്ചുയരും. ജിതിന്‍ എന്ന പന്ത്രണ്ടുവയസ്സുകാരന്‍. അഞ്ചല്‍ സ്വദേശി. പുറത്തിറങ്ങാനിരിക്കുന്ന ഈ ത്രീ ഡി ചിത്രത്തില്‍ സാക്ഷാല്‍ രജനീകാന്തിന്റെ മകനാകാന്‍ ഭാഗ്യം സിദ്ധിച്ചിരിക്കുകയാണ് അഞ്ചല്‍ സെന്റ് ജോണ്‍സ് സ്‌കൂളിലെ ഏഴാംക്ലാസ്സ് വിദ്യാര്‍ത്ഥിയായ ജിതിന്‍ ജഹാന്. തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ നടന്ന 14 ദിവസത്തെ ചിത്രീകരണത്തില്‍ ജിതിന്‍ അഭിനയിച്ചുകഴിഞ്ഞു.
തുടക്കക്കാരന്റെ ടെന്‍ഷന്‍ വളരെ പെട്ടെന്നുമാറി. ചിത്രത്തിന്റെ സംവിധായികയും രജനിയുടെ മകളുമായ സൗന്ദര്യ നല്‍കിയ പിന്തുണയാണ് ജിതിന് ധൈര്യം പകര്‍ന്നത്. കനത്ത സുരക്ഷാവലയത്തിലായിരുന്നു ഷൂട്ടിങ്ങെന്ന് ജിതിന്റെ അച്ഛന്‍, അഞ്ചല്‍ പനയഞ്ചേരി പുത്തന്‍വീട്ടില്‍ ജഹാന്‍ പറയുന്നു. പുറത്തുനിന്നുള്ളവര്‍ക്ക് ഷൂട്ടിങ് കാണാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തന്റെ കുടുംബസുഹൃത്തുക്കളായ അഞ്ചല്‍ ഹരി, സെയ്ദ് എന്നിവരാണ് ജിതിന് ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരമൊരുക്കിയ്- ജഹാന്‍ പറഞ്ഞു.
പനയഞ്ചേരിയില്‍ കിഷോര്‍ മെമ്മോറിയല്‍ കലാകായിക ക്ലബിലെ അംഗമാണ് ജിതിന്‍. ക്ലബിലെയും സ്‌കൂളിലെയും എല്ലാ കലാപരിപാടികളിലും സക്രിയം. റീജയാണ് അമ്മ. അലീന, സുബിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment