Tuesday 19 June 2012

Re: [www.keralites.net] ഞങ്ങള്‍ കേരളീയര്‍ എന്ത് കഴിക്കും സര്‍ക്കാരെ?

 

ഉള്ള പത്തു സെന്ററില്‍ കോണ്‍ക്രീറ്റ് കയറ്റാതെ കുറച്ചു സ്ഥലം പച്ചക്കറി കൃഷി ചെയ്യാനായി മാറ്റി വെക്കുക, വീട്ടിലെ വേസ്റ്റ് ഇടാന്‍ ഒരു കുഴി ഉണ്ടാക്കുക, അതില്‍ പ്ലാസ്റ്റിക്‌ കുപ്പി ചിരട്ട അല്ലാത്ത എല്ലാ മാലിന്യങ്ങളും നിക്ഷേപിക്കുക മണ്ണുത്തിയില്‍ നിന്ന് നല്ല രണ്ടു ഡസന്‍ മണ്ണിരകളെ വാങ്ങുക, ആ വേസ്റ്റ് കുഴിയില്‍ ഇടുക, കുറച്ചു പച്ച ചാണകം സങ്കടിപ്പിച്ചു അതിന്റെ മുകളില്‍ ഇടുക, മുകളില്‍ കുറച്ചു പച്ച വെള്ളം ഒഴിക്കുക, കുഴി കാക്ക കോഴി എന്നിവ കയറാതെ മൂടി വെക്കുക, ഒരാഴ്ച്ച കഴിഞ്ഞു കുഴി തുറന്നു ഒരരികില്‍ നിന്ന് മാറ്റി മാറ്റി ചായ ചാണ്ടി പോലെ ആയ മണ്ണിര കമ്പോസ്റ്റ് നീക്കി എടുക്കുക, മണ്ണിരയും കമ്പോസ്റ്റ് ആവാത്ത വേസ്റ്റും പുതിയ വാസ്ടും കുറച്ചു ചാണകവും കൂടി വെള്ളം തെളിച്ചു അതില്‍ തന്നെ ഇട്ടു മൂടി വെക്കുക, ആ കിട്ടിയ മണ്ണിര കമ്പോസ്റ്റ് ഉപയോഗിച്ചു ഉള്ള പത്തു സെന്ററില്‍ വേണ്ടത് കൃഷി ചെയ്യുക, കാരറ്റ് ഉരുളക്കിഴങ്ങു, സവാള, എന്നിങ്ങളെ ഉള്ളവ വേണമെങ്കില്‍ ഒഴിവാക്കാം, വീടിലുണ്ടാവുന്ന, വേണ്ട, വഴുതന, പയര്‍, കുമ്പളം, മത്തങ്ങ, ചിറങ്ങ, കയ്പ, വാഴക്ക, പച്ച മുളക് തുടങ്ങിയവ തന്നെ പോരെ നമുക്ക് തിന്നാന്‍. ഒരു തിവസം നാലു വെണ്ടയും പത്തു പയറും ഉണ്ടായാല്‍ ഇന്നത്തെ ആണ് കുടുംബത്തിനു മതിയല്ലോ, മണ്ണിര കമ്പോസ്റ്റ് ബാക്കി വില്കാം കിലോ മുപ്പത് രൂപ കിട്ടും, ബാക്കി പച്ചക്കറി വില്കാം അതിനും വീട്ടില്‍ വളം ചെര്കാതെ ഉണ്ടാക്കിയതായതിനാല്‍ നല്ല വില കിട്ടും, പറമ്പില്‍ സ്ഥലം ഇല്ലെങ്കില്‍, സിമന്റ് ചാക്കില്‍ വെനീരും മണലും മണ്ണും കൂടി നിറച്ചു വെച്ച് കൃഷി ചെയ്യാം, മുട്ടതൊക്കെ വെറുതെ കട്ടില്‍ കാന് ഓരോ കട്ട് ചെടികളും പൂക്കളും കൊണ്ട് വന്നു നിറച്ചു വെള്ളം ഒഴിച്ച് വളര്തുന്നതിനെക്കളും ഇതുകൊണ്ടും നല്ലതല്ലേ പച്ചക്കറി ഉണ്ടാക്കുന്നത്. മുട്ടതൊക്കെ തക്കാളി മുളക് ഒക്കെ കായ്ച്ചു നില്കുന്നത് കാണുമ്പോള്‍ കണ്കുളിര്‍മയും കിട്ടും,

ജോലിക്കരാനെങ്കില്‍ രാവിലെ ഒരു മണിക്കൂര്‍ ഇതിനു വേണ്ടി ചിലവാക്കണം, പണിക്കാരെ വെച്ച് ചെയ്യിക്കാന്‍ മെനക്കെടെണ്ട, സ്ഥിരമായി ജോലി ചെയ്‌താല്‍ കൊളസ്ട്രോള്‍ ഷുഗര്‍ പോന്നതടി ഒക്കെ കുറഞ്ഞു കിട്ടും, മരുന്നിനും ഡോക്ടര്‍ക്കും കൊടുക്കുന്ന കാശും ലാഭം, പിന്നെ തന്‍ തന്ടെ വിയര്‍പ് കൊണ്ടുണ്ടാക്കിയ പച്ചക്കറി ഉപയോഗിച്ച് ഊണ് കഴിക്കുമ്പോള്‍ അതിനു ഇത്തിരി രസം കൂടും. കീട ശല്യത്തിന്, വേപ്പിന്‍ പിണ്ണാക്ക് വെള്ളുള്ളി കഷായം, തുടങ്ങിയവ ഉപയോഗിച്ചാല്‍ മതി. അതലേ വെറുതെ പാണ്ടി ലോറി കത്ത് നിന്ന് സമയം കളയണ്ട. ഉമ്മന്‍ ചാണ്ടി ക്കെന്താ പച്ചക്കറി തോട്ടമുണ്ടോ നിങ്ങള്ക്ക് വിലകുറച്ച് തരാന്‍. തമിഴന്‍ തരുന്നത്തെ അയാള്‍ക്ക്‌ തരാന്‍ കഴിയൂ.

Rgds
masvlcy

On Tue, May 15, 2012 at 6:45 AM, Jeevan For you <victos.v@gmail.com> wrote:

ഞങ്ങള്‍ കേരളീയര്‍ എന്ത് കഴിക്കും സര്‍ക്കാരെ?

Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment