Saturday, 16 June 2012

[www.keralites.net] സാധാരണക്കാരന്‌ ഒരു നിയമം, പണക്കാരന്‌ ഒരു നിയമം

 

 

മോഹന്‍ലാലിനെ അറസ്‌റ്റ് ചെയ്യണമെന്നു കേരള ആന്റി കറപ്‌ഷന്‍ ആന്‍ഡ്‌ ഹ്യൂമണ്‍ റൈറ്റ്‌സ് കൗണ്‍സില്‍

 

കണ്ണൂര്‍: ആദായനികുതി അധികൃതരുടെ പരിശോധനയില്‍ വീട്ടില്‍ നിന്നും ആനക്കൊമ്പ്‌ കണ്ടെടുത്ത സംഭവത്തില്‍ നടന്‍ മോഹന്‍ലാലിനെ അറസ്‌റ്റ് ചെയ്യണമെന്നു ആള്‍ കേരള ആന്റി കറപ്‌ഷന്‍ ആന്‍ഡ്‌ ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്‌്ഷന്‍ കൗണ്‍സില്‍ സംസ്‌ഥാന പ്രസിഡന്റ്‌ ഐസക്‌ വര്‍ഗീസ്‌ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മോഹന്‍ലാലിന്‌ ആനക്കൊമ്പ്‌ കൈവശം വയ്‌ക്കുന്നതിനു സര്‍ക്കാര്‍ അംഗീകരിക്കുന്ന ലൈസന്‍സ്‌ ഇല്ലെന്നാണ്‌ മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്‌റ്റ് ഓഫീസര്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിനു മറുപടി നല്‍കിയിട്ടുള്ളത്‌. ആനക്കൊമ്പ്‌ ഇപ്പോള്‍ വനം വകുപ്പിന്റെ കസ്‌റ്റഡിയിലല്ല ഉള്ളത്‌. മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ തന്നെയാണ്‌ ആനക്കൊമ്പുള്ളതെന്നാണ്‌ അറിയുന്നത്‌. ആനക്കൊമ്പിന്‌ എത്ര വര്‍ഷത്തെ പഴക്കമുണ്ടെന്നു തിട്ടപ്പെടുത്തിയിട്ടില്ല.

അനധികൃതമായി ആനക്കൊമ്പ്‌ കണ്ടെടുത്താല്‍ ഫോറസ്‌റ്റ് നിയമപ്രകാരം കോടതിയില്‍ നിന്നാണു ജാമ്യം അനുവദിക്കേണ്ടത്‌. എന്നാല്‍ മോഹന്‍ലാലിനെ അറസ്‌റ്റുചെയ്യാന്‍ പോലും അധികൃതര്‍ തയാറായിട്ടില്ല. സാധാരണക്കാരന്‌ ഒരു നിയമം, പണക്കാരന്‌ ഒരു നിയമം എന്നത്‌ അനുവദിക്കില്ല. നിയമം അനുശാസിക്കുന്ന വിധത്തില്‍ മോഹന്‍ലാലിനെ അറസ്‌റ്റ് ചെയ്യണം. ഇല്ലെങ്കില്‍ കോടതിയെ സമീപിക്കും. മോഹന്‍ലാലിനെ സംരക്ഷിക്കാനാണു നീക്കമെങ്കില്‍ സംഘടന ശക്‌തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment