Saturday, 16 June 2012

Re: [www.keralites.net] മണിയെ വെറുതെ വിടണോ

 

Shyam,
 
After typing a note, please read it before you were sending it. If you read it you will slowly understand that you are trying to justify CPM by the murder case of Congress. In Kerala Politics there were no other similar murder cases we can point out like T.P.'s. Well planned and organized killing. 52 attack with sward. How cruel it is------------- No words to explain it. Even T.P.'s son, wife or anybody can't able to give a last kiss to their beloved one. The tears they shed for their father is more than enough to crush, perish and end the so called CPM and the CPM leaders from the KERALA politics.
 
I challenge, if any of the CPM MLA resign and conduct by election will lost their constituency with big margin like NEYYATTINKARA. Is there any CPM MLA is ready to take this as a challenge or ready to test it.
 
We will not kill a wild animal or a mad dog like this, even if it tries to attack us. We will beat or shoot at once or two.
 
Here TP, a poor and original Communist, distilled and guided with correct principals of leftism is not even carried a pen in his pocket, was attacked and killed in a night by 51 cuts.
 
Booked criminals from Bombay, facilitated all their needs and rewarded to them and protected them in the party fractions and villages. Still CPM saying we don't done anything, we are innocent.
The Kerala police investigating the case very carefully and vigilantly. They never arrested a person without solid proof who was accused. So far well done. Hope the remaining will be too.
 
CPM several times tried to divert the investigation by saying Bombay businessman, NDF, Muslim terrorist, etc. Why ?. It is like that Achan Kinattilumilla pathayathilumilla.
 
Why you are blaming media. What they done against CPM. They are only describing about the criminals those who were arrested by the police. It is not their mistake that CPM leaders and members involved and they were arrested by the police with solid evidence. The criminals under custody are giving testimony and statement against CPM. Is this also media's propaganda?
 
You also have to remember that there are many other left parties also in Kerala. Why they were not accused like CPM ?.
 
At last, can anybody able to get a statement from V. S. Achudhanadhan, the founder member of CPM, that CPM party is innocent in TP's murder case ?. If so I am sorry for everything I wrote here and I will not write anymore.
 
Also refer the statement of C. A. Kurain, the former Idukki district secretary of CPI.
 
Before concluding, I want to point out the speech of M. M. Mani, We killed, We are killing and We will kill. How pathetic. No words to explain about his mental condition
 
He is not a man, a man of human virtues.
 
 
Thanks & regards
 
 
Jacob Mathew
 
 
From: Jacob Joseph <rsjjin@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Wednesday, June 13, 2012 8:45 AM
Subject: Re: [www.keralites.net] മണിയെ വെറുതെ വിടണോ
 
Dear Shyam,

No one haven't forgotten the recent atrocities against the newspapers, other than Deshabhimani, especially 'Malayala Manorama' agents by CPM activists.

How can CPM expect support from those media? How can you blame them if they are telling the truth? They have their freedom as you you have your freedom.

After all, no one is trying to destroy left parties. e.g. no allegations against CPI. But all are trying to destroy the arrogant and criminal attitudes of CPM and not CPM itself.

Jacob Joseph



From: Shyam P <keralamed@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Tuesday, June 12, 2012 10:04 AM
Subject: Re: [www.keralites.net] മണിയെ വെറുതെ വിടുക‍
Violence in politics should not be encouraged weather it is politics of in other area. No one justified the murder of TP & what many said man.  But here Media celebrate whenever they get something against CPM. They use such case  politically to destroy left parties. They ara silent about right wing parties political violence. This is what said. Feel pity yourself that people like you do not understand  Media's political  game using murder case also.
 
 
From: Sree Kumar <c.sree@yahoo.co.in>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Monday, June 11, 2012 5:29 PM
Subject: Re: [www.keralites.net] മണിയെ വെറുതെ വിടുക‍
Dear Shyam,
 
Now you can easily say that congress killed 5 people, BJP killed 10 people, so what problem CPM can kill 5-10 people. When this kind of bad luck hapend in your family member (son/brother/father) then you will feel pain on your Ass. Untill unless no one can change you. You will continue with this kind justification.s
 
Feel pitty on you my dear.
 
Sree
From: Shyam P <keralamed@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Monday, 11 June 2012 7:55 AM
Subject: Re: [www.keralites.net] മണിയെ വെറുതെ വിടുക‍
Can you say our Media especially Manorama, Mathrubhumi those who are hunting CpM on TP case  did cover the below mentioned news?? Have they asked Ummen that you have right to conduct upavasam tp case?? Where was this Media's  humanity when a congress man was killed in congress group fighting at TVM? Media is not after the sorrow of TP's family .But thier  cruel aim is to use this case to distract public attention from Kerala UDF crisis & problems like fuel price increase etc..
 
സ്വന്തം പാര്‍ടിയില്‍ ഗ്രൂപ്പ് മാറിയ കുറ്റത്തിന് വെട്ടി കരള്‍പിളര്‍ക്കുന്നത് ഉമ്മന്‍ചാണ്ടിസംഘത്തിന്റെ ചരിത്രം. പുതുപ്പള്ളി കവലയില്‍നിന്ന് മൂന്നര കിലോമീറ്റര്‍ ദൂരമേയുള്ളൂ പയ്യപ്പാടിയിലേക്ക്. കരള്‍പിളരുന്ന കാഴ്ച എന്നത് ഇന്നാട്ടുകാര്‍ക്ക് വെറുമൊരു ആലങ്കാരികമായ പ്രയോഗമല്ല. ഐഎന്‍ടിയുസി ഐ വിഭാഗം യൂണിറ്റ് പ്രസിഡന്റ് പുതുപ്പറമ്പില്‍ പി വി ഔസേപ്പിന്റെ കരള്‍ എ ഗ്രൂപ്പുകാര്‍ നെടുകെ വെട്ടിപ്പിളര്‍ക്കുന്നത് കണ്ടവരാണവര്‍. 1997 ഏപ്രില്‍ 21നായിരുന്നു അത്. മൂന്നുമാസംമുമ്പുവരെ എ ഗ്രൂപ്പിലായിരുന്ന ഔസേപ്പ് അന്ന് പ്രബലപ്പെടുന്ന കരുണാകരവിഭാഗത്തിലേക്ക് ചേക്കേറി ആ വിഭാഗത്തിന്റെ യൂണിയന്‍ നേതാവായതാണ് പ്രകോപനം. കവലയില്‍ നിന്ന ഔസേപ്പിനെ തമ്പാന്‍ കുര്യന്‍, കൊച്ചുമോന്‍, ഈശോ എന്നിവരുടെ നേതൃത്വത്തില്‍ 15 പേര്‍ വളഞ്ഞു. എല്ലാവരും പ്രധാന കോണ്‍ഗ്രസുകാര്‍. ഉമ്മന്‍ചാണ്ടിയുടെ സ്വന്തം അനുയായികള്‍. വടിവാള്‍ വീശലില്‍ കരള്‍ പാതിയായി പിളര്‍ന്നുപോയി. ആരെയും ആ ഭാഗത്തേക്ക് അടുപ്പിച്ചില്ല. ആയുധങ്ങളുമായി അക്രമികള്‍ കൊലവിളി തുടര്‍ന്നു. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഔസേപ്പ് മരിച്ചു. ഡിസിസി ട്രഷററും ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്ന അഡ്വ. വി വി പ്രഭയാണ് പ്രതികള്‍ക്കുവേണ്ടി കേസ് നടത്തിയത്. പ്രതികളെയും വക്കീലിനെയും നയിച്ചത് ഉമ്മന്‍ചാണ്ടി. കൊലയാളികളെ എ ഗ്രൂപ്പ് സംരക്ഷിക്കുകയായിരുന്നുവെന്ന് പുതുപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റും കെ കരുണാകരന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാനുമായ പുതുപ്പറമ്പില്‍ സാബു ഉറപ്പിച്ചുപറയുന്നു. ""ഗ്രൂപ്പുവൈരത്തിന്റെ രക്തസാക്ഷിയാണ് ഔസേപ്പ്. ഉമ്മന്‍ചാണ്ടിയാണ് കൊലപാതകികള്‍ക്ക് എല്ലാ സഹായവും ചെയ്തത്""- സാബു ഇന്നും രോഷത്തിലാണ്. മുഖ്യമന്ത്രിയുടെ സ്വന്തം പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായിരുന്നിട്ടും സാബുവിന് ഇതുപറയാന്‍ ഭയമില്ല. ഔസേപ്പിന്റെ കൊലപാതകം തിരിച്ചടിക്കുമെന്ന് ഉറപ്പായപ്പോള്‍ ഔസേപ്പിന്റെ ഭാര്യക്ക് ബിവറേജസ് കോര്‍പറേഷനില്‍ കുപ്പിക്ക് സ്റ്റിക്കര്‍ ഒട്ടിക്കുന്ന ജോലി തരപ്പെടുത്തിക്കൊടുത്താണ് ഉമ്മന്‍ചാണ്ടി ഒടുവില്‍ പ്രായശ്ചിത്തം ചെയ്യാന്‍ ശ്രമിച്ചത്. എല്ലാ അക്രമങ്ങളുടെയും ഒരുഭാഗത്ത് സിപിഐ എം എന്നാണ് സമാധാനപ്പറവകളുടെ വിലാപം. കണ്ണൂരില്‍മാത്രമാണ് അക്രമമെന്ന് മറ്റൊരു കൂട്ടര്‍. ഇവിടെ സിപിഐ എമ്മുമില്ല, കണ്ണൂരുമില്ല. കോണ്‍ഗ്രസ് ഗ്രൂപ്പുവഴക്കില്‍ മുണ്ടുരിയലും തെറിവിളികളും മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കായി വേറെയും കഥകളുണ്ട്. ഏലൂരിലെ ഐഎന്‍ടിയുസി ഭവനില്‍ ഇരുന്നുകൊണ്ട് ബി ശശിധരന്‍ ഒരു കഥ പറയും. ഗ്രൂപ്പുപോര് മൂത്ത് ഐ വിഭാഗം നിയോഗിച്ച ക്വട്ടേഷന്‍സംഘത്തിന്റെ ആക്രമണത്തിനിരയായ ശശിധരന്‍ ഇന്ന് ഐഎന്‍ടിയുസി സംസ്ഥാന വൈസ്പ്രസിഡന്റ്. അന്ന് കെപിസിസി അംഗമായിരുന്നു. 1991 നവംബര്‍ 13ന് രാവിലെ കാറിലെത്തിയ സംഘം നടത്തിയ ആക്രമണത്തില്‍ 33 വെട്ടാണ് ഏറ്റത്. വലത് കൈപ്പത്തിയും ഇടത് കാല്‍പ്പാദവും അറ്റുതൂങ്ങി. എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറികൂടിയാണ് ഇന്ന് ശശിധരന്‍. അറ്റുപോയ കൈ തുന്നിച്ചേര്‍ത്തെങ്കിലും ഒന്നും ചെയ്യാനാകുന്നില്ല. ""ഫിസിയോതെറാപ്പി നടത്തിയെങ്കിലും കൈക്ക് സ്വാധീനം വീണ്ടുകിട്ടിയില്ല. കാല്‍പ്പാദം തുന്നിച്ചേര്‍ത്തതിനാല്‍ നടക്കാന്‍ വിഷമം. പരസഹായം വേണം. എങ്കിലും വീട്ടില്‍ വെറുതെയിരിക്കേണ്ടല്ലോ എന്നു കരുതി ഓഫീസില്‍ വന്നിരിക്കുന്നു"" ശശിധരന്റെ സ്വരം നൈരാശ്യത്തിന്റേതാണ്. ""എല്ലാബലവും ഉപയോഗിച്ച് കാറില്‍നിന്ന് ഇറങ്ങാതിരുന്നതുകൊണ്ടുമാത്രമാണ് ജീവന്‍ അവശേഷിച്ചത്. മുഴുവന്‍ വെട്ടും വാഹനത്തില്‍ ഇരുന്നുതന്നെ ഏറ്റുവാങ്ങുകയായിരുന്നു. മദിരാശിയിലും മറ്റും ദീര്‍ഘകാലം ചികിത്സ നടത്തിയശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്""- ആ ദുരന്തദിനത്തിന്റെ ഓര്‍മ ശശിധരനെ ഇന്നും വിട്ടൊഴിഞ്ഞിട്ടില്ല. കേസില്‍ പത്തു പ്രതികളായിരുന്നു. അക്രമികളെ വാടകയ്ക്കെടുത്തവര്‍ പ്രതികളെയും വാടകയ്ക്കെടുത്തു. കരുണാകരന്റെ പൊലീസ് കേസില്‍ മായംചേര്‍ത്തു. പക്ഷേ, പ്രതികള്‍ക്ക് കോടതി നാലുവര്‍ഷം തടവ് വിധിച്ചു. ക്വട്ടേഷന്‍ നല്‍കിയവര്‍ ഇന്നും ശശിധരന്റെ പാര്‍ടിയില്‍തന്നെ. കോണ്‍ഗ്രസുകാരുടെ രക്തം കോണ്‍ഗ്രസുകാരന്റെ ആയുധത്തില്‍ പുരണ്ട കഥകള്‍ കണ്ണൂരിലുമുണ്ട്. കണ്ണൂര്‍ സേവറി ഹോട്ടലില്‍ സുധാകരസംഘം നടത്തിയ ബോംബേറില്‍ നാണു മരിച്ചതിനൊപ്പം ജയകൃഷ്ണന്‍ എന്ന കോണ്‍ഗ്രസുകാരന്റെ കൈപ്പത്തിയും നഷ്ടപ്പെട്ടു. ഊണ് കഴിക്കുകയായിരുന്ന ജയകൃഷ്ണന്റെ കൈ ആ ഇലയില്‍തന്നെ അറ്റുവീണു. ജോലിചെയ്യാന്‍ വയ്യാതായ ജയകൃഷ്ണന്‍ പിന്നീട് ലോട്ടറിക്കച്ചവടക്കാരനായി നരകിച്ചു. തീപ്പൊരിപ്രസംഗകനും കണ്ണൂര്‍ ഡിസിസി- ഐ അംഗവും ഐഎന്‍ടിയുസി നേതാവുമായിരുന്ന സി പി പുഷ്പരാജ് കിടക്കയിലായിട്ട് വര്‍ഷങ്ങളായി. കെ സുധാകരന്‍ മന്ത്രിയായിരിക്കെ പുഷ്പരാജ് മുഖ്യമന്ത്രി എ കെ ആന്റണിക്ക് ഒരു പരാതി അയച്ചു. തന്റെ സഹോദരിയെ സുധാകരന്‍ മദിരാശിയില്‍ അന്യായമായി പാര്‍പ്പിച്ചിരിക്കയാണ്; വെപ്പാട്ടിയാക്കിയിരിക്കയാണ്; അവളെ മോചിപ്പിക്കണമെന്നായിരുന്നു ആവശ്യം. മന്ത്രിയായിരിക്കെ മാസത്തില്‍ അഞ്ചും ആറും തവണ സുധാകരന്‍ മദിരാശിയില്‍ പോയിരുന്നു. ഒന്നും ഔദ്യോഗികകാര്യത്തിനല്ല. പുഷ്പരാജിന്റെ സഹോദരിയെ മദിരാശിയില്‍ ഒളിവില്‍ പാര്‍പ്പിച്ച് അനൗപചാരിക കുടുംബജീവിതം നയിക്കുന്നുവെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് പിന്നീട് സംശയരഹിതമായി തെളിഞ്ഞു. പരാതി ഉന്നയിച്ചതിന് പുഷ്പരാജ് പരസ്യമായി ശിക്ഷിക്കപ്പെട്ടു. ഇപ്പോള്‍ കൈകാലുകള്‍ തകര്‍ന്ന് കിടപ്പിലാണ്. കണ്ണൂര്‍ ഡിസിയുടെ ഗുണ്ടാസംഘം ഡിസിസി- ഐ അംഗമായ പുഷ്പരാജിനെ വീട്ടില്‍ കടന്നുചെന്ന് ആക്രമിക്കുകയായിരുന്നു. പുഷ്പരാജിന്റെ ഓട്ടോറിക്ഷ കത്തിച്ചു. വീടാക്രമിച്ചു. വധശ്രമത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പുഷ്പരാജ്, മാസങ്ങളോളം മരണത്തോട് മല്ലിട്ട് മംഗലാപുരം ആശുപത്രിയില്‍ കഴിഞ്ഞു. പുഷ്പരാജിനുവേണ്ടി ഉപവാസം നടത്താന്‍ ആരും ചെന്നില്ല. മരുന്നിനും അരിവാങ്ങാനും സഹായം നല്‍കിയതുമില്ല

From: JACOB MATHEW <jcbindian@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Sunday, June 10, 2012 5:42 PM
Subject: Re: [www.keralites.net] മണിയെ വെറുതെ വിടുക‍
Dear Shyam,
 
You are talking as a follower of CPM, whatever and whenever the so called leaders of CPM says something you are eagerly waiting to swallow it. For you and as your pancreas contains CPM spirit, it will digest immediately. But those who are thinking with there on mind and living with kindness and consideration about their dear and near will never support it and can't support at anytime.
 
My dear, when you are sharing some points and views, don't look everything through the political frame. Come out of such bindings and think independently, then you will slowly start to understand everything. If not you have to wait to see some such killing incident to be happened in your family or to your dear and near.
 
As I told earlier one mistake will not justify one another mistake. Don't try to justify CPM mass killing as of Congress or Congress mass killing as of CPM. Such killing who ever does will be punished and the government and judiciary has to take enough steps to end such killing.
 
Many spoken with a tongue of DRACULA. He is more poisoning than the Hitler. For that he has to be punished. If you have any doubts listen to the speech of C. A. Kurian of CPI (ex district secretary).
 
You are trying to justify such a Spiting Cobra saying congress also involved in some murder case. Do you mean if Congress kills one person, CPM also have the right to kill one. No------------- Never---------------- It is like tit for tat. So don't try to justify such criminals whether Congress or CPM.
 
 

From: Shyam P <keralamed@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Sunday, June 10, 2012 9:04 AM
Subject: Re: [www.keralites.net] മണിയെ വെറുതെ വിടുക‍
 
Ellavarkum kottanulla chendayanu CPM ennu karuthunna Media CPM virdharakum thazhe parayunna karyangale patti enthu parayanundu?
നമ്മുടെ എം എം ഹസ്സന്പറഞ്ഞത് കോണ്ഗ്രസുകാര്മാര്ക്സിസ്റ്റുകാരെ കൊന്നിട്ടുണ്ട്എന്നത്രേ. ഹസ്സന് എല്ലാകാര്യവും അങ്ങനെ പറയാന്പറ്റില്ല. ചെന്നിത്തലയോട് ചോദിച്ചാല്ഹിമാലയത്തോളം വലുപ്പമുള്ള കഥകള്വേറെ കിട്ടും. കൊലപാതകത്തിന്റെ കഥ വിട്ടാലും, കര്ണാടകത്തിലെയും മദിരാശിയിലെയും ഡല്ഹിയിലെയുമൊക്കെ ചില ഏര്പ്പാടുകള്ആരെങ്കിലും വിളിച്ചുപറഞ്ഞാല്മതി. ഷാജി കൈലാസ് നല്ല പടം പിടിച്ചുകൊള്ളും. ഇടുക്കിയില്മണിമുഴങ്ങി എന്നുകേട്ടയുടനെ കയറും മൈക്കുംകൊണ്ട് പാഞ്ഞുനടന്നവര്അടുത്തതവണ കണ്ണൂരിലെ സുധാകരന്റെ അടുത്തേക്ക് ചെല്ലണം. നാല്പ്പാടി വാസുവിനെ കൊന്നുതള്ളിയശേഷം മട്ടന്നൂരില്ചെന്ന് മൈക്കെടുത്ത് പ്രസംഗിച്ചത് ""അവിടെ ഒരുത്തനെ കൊന്നിട്ടിട്ടുണ്ട്"" എന്നാണ്. അന്ന് ചാനലുകളൊന്നും ഇല്ലാതിരുന്നതുകൊണ്ട് സുധാകരന്ഒന്നാംപ്രതി ആയില്ല. പ്രതിപ്പട്ടികയില്നിന്ന് ചാടിപ്പോവുകയും ചെയ്തു. പീതാംബരക്കുറുപ്പ് നാട്ടിലില്ല എന്ന് തോന്നുന്നു- ഓരോ പ്രസംഗത്തിനും മൂന്നുവച്ച് കേസെടുക്കാം. സീതിഹാജിയുടെ പുന്നാരമോന്മൈക്കിനുമുന്നില്നിന്നുകൊണ്ട് ചവിട്ടിക്കൊലക്കേസില്‍ "സാക്ഷിപറഞ്ഞാല്പറഞ്ഞവനെ തട്ടിക്കളയും" എന്ന് വെല്ലുവിളിച്ചത് കാണാനും കേള്ക്കാനും തിരുവഞ്ചൂരിന്റെ പൊലീസിന് കണ്ണുമില്ല, കാതുമില്ല. അവര്ക്കിപ്പോള്മറ്റുചില പണിയാണ്. കണ്ണൂര്ഡിസിസി ഓഫീസില്സൂക്ഷിച്ച ബോംബിന്റെ ചിത്രം പക്ഷേ, അച്ചടിച്ച് വന്നതാണ്. വാരിക എടുത്താലും കേസ് ചാര്ജ് ചെയ്യാം- പ്രതിയായി കെ സുധാകരന്എംപി വരും. കൊലപാതകം മാത്രമല്ല, ജഡ്ജിമാര്ക്ക് കൈക്കൂലി കൊടുക്കുന്നതും വലിയ കുറ്റംതന്നെ. ഞാന്സാക്ഷിയാണ്, എന്റെ മുന്നില്വച്ചാണ് ജഡ്ജിമാര്ക്ക് പണം കൊടുത്തത് എന്ന് സുധാകരന്കൊട്ടാരക്കരയില്ചെന്ന് വിളിച്ചുപറഞ്ഞു. അതിന്റെ വീഡിയോ ടേപ്പ് എല്ലാ ചാനലാപ്പീസിലുമുണ്ട്. അന്ന് കേസെടുക്കാന്ഒരു തിരുവഞ്ചൂരിനും കൈ പൊങ്ങിയില്ല. പാരകയറ്റിയവനെ ഇതുവരെ കിട്ടിയിട്ടില്ല. കണ്ണൂര്ഡിസിസി ഓഫീസില്പ്രസിഡന്റ് രാമകൃഷ്ണന്ബന്ദിയായി. വളഞ്ഞിട്ട് ഘെരാവോ ചെയ്തത് സുധാകരന്റെ അനുയായികള്‍. രാമകൃഷ്ണന്അന്ന് വിളിച്ചുപറഞ്ഞ കുറെ കാര്യങ്ങളുണ്ട്. സുധാകരന്റെ കുറ്റകൃത്യങ്ങള്‍, കൊലപാതകങ്ങള്‍, അക്രമങ്ങള്‍. ഇതിന്റെ കേസൊന്നും ആരും എടുത്തുകണ്ടില്ല. എന്നിട്ടിപ്പോള്സിപിഐ എമ്മിനെ കഴുവിലേറ്റിക്കളയുംപോലും. അതിന്റെ ക്വട്ടേഷന്ചോമ്പാല്പുലി ഏറ്റെടുത്തിട്ടുണ്ട് പോലും. മാര്ക്സിസ്റ്റുകാര്ശരിക്കും പേടിച്ചുപോയികേട്ടോ.


From: JACOB MATHEW <jcbindian@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Saturday, June 9, 2012 5:01 PM
Subject: Re: [www.keralites.net] മണിയെ വെറുതെ വിടുക‍
 
Dear Mr. Mr. Mohandas
 
Shame on you sir, Mr. Mohandas
 
You are doing the PADASEVA of CPM.
 
Do you have your own mind or you are thinking with a borrowed mind (booked for CPM)
 
Sir, How you are simplfying the murder cases done by CPM(which is admitted by Mani). What is the value of a human life according to you?
 
Dear, Who ever done any murder, whether it is CPM, Congress, BJP, IUML, etc. will get the punishment either today or tomorrow. That is the universal law. Sometime with the money and power they can escape from the judgment. But in front of the God's judgment they can't escape.
 
Do you know those who are freed from the court against such murder cases, most of them are suicide or killed by some other rivals of them?
 
Anyway and at any cost these kind of killing the political rivals to be stopped.
 
In Many's case knowingly (to put V.S. Achudanadhan -the state secretary at that time- in pressure) or unknowingly (to get the attention and clap from the audience) he made such a speech - whether it is truth or not. Universal law - We can't hide the truth forever, one day it will come out by and from any source.
 
Sir, you mentioned some examples to believe yourself that Many will be easily escaped from the case. Could you remember a recent case of R. Balakrishna Pillai's Punjab model speech and what happened to him and what court judged against him?
 
Remember, it is sure Many will be punished for his self admitting of crime, because there are many witness and who are directly involved in those murder cases, including CPM members and party officials giving testimony to the Police Officers. Even the original criminals like T. K. Rajeesh are giving statements against Many and other CPM party leaders. Also there are many witness day by day comes out without any force from the police and giving secret statement to Police.
 
After all-----------, you are thinking Many will be freed? Ok for your cheerfulness you have the right to think in that way, but it will not long.
 
I am sure, Many and such kind of leaders who are acting like a Devil - killing the rivals will be punished. May be because of their power and by threatening the witness they escaped before, but now, this time I feels everything on right track and going well. Under the leadership of DIG Jacob Punnos, Vincent M Paul, etc. the real and original criminals those who were engaged directly and indirectly who planned and organized will be punished.
 
Remember, now, from all the media everybody knows who are behind the killing of T. P. Chandrashekaran. But the police not arrested anybody until they got enough solid evidences. They can easily arrest the suspecting district and state wise leaders of CPM to question them. D. I. G. very clearly state that they will not arrest anybody from the media news until they got solid evidence against the culprit. Well. So wait and see who will be going behind the curtain of Central Jail.
 
There is a earlier practice – CPM, will do the murder and they will give some names of some other innocent peoples to the police as criminals and finally they will be escaped from the court as there will not be any evidence against them. With T. P. Chandrashekaran's case that practice is changed and police will never listen to the CPM leaders even though they had mentioned some names like NDF, Bombay Lobby, Business Man, etc. CPM is the only one political party who try to divert the enquiry of the police by saying such names where all others including CPI, Congress, etc, personally V.S. Achudanadhan are saying wait until the investigation of the police to be finished. Why CPM wants to divert T. P. Chandrashekharan's murder case. Read between the lines everybody will get the answer.
 
My dear Sir, at last, at least understand..........................
 
One who (Many) admit that I had done the crime is different than one says (Many) that an another person ( P. T. Thomas) had done a crime.
 
The first case is a crime confession whereas the second case is a crime accusing. ok sir.
 
 
Thanks
 
 
Jacob Mathew
 
From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To: Keralites <Keralites@yahoogroups.com>
Sent: Wednesday, June 6, 2012 4:34 PM
Subject: [http://www.keralites.net/] മണിയെ വെറുതെ വിടുക‍
 
Fun & Info @ Keralites.net
ബുദ്ധിമാനായ മണി കൊല്ലപ്പെട്ട ആരുടേയും പേരുകള്‍ പറഞ്ഞിട്ടില്ല. ആരു കൊന്നു എന്നും പറഞ്ഞിട്ടില്ല. തനിക്കു കിട്ടിയ ചില വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ അങ്ങനെ പ്രസംഗിച്ചതാണെന്നും പിന്നീട്‌ ആ വസ്‌തുതകള്‍ ശരിയല്ല എന്നു ബോധ്യപ്പെട്ടുവെന്നും മണി പറഞ്ഞുകഴിഞ്ഞാല്‍ അവിടെത്തീരുന്നതേയുള്ളൂ നിസാരമായ ഈ പ്രസംഗവിവാദം. എന്നാല്‍, മണി നടത്തിയത്‌ പീനല്‍കോഡിന്റെ പരിധിയില്‍ വരുന്ന കുറ്റസമ്മതമാണെന്നും അതിനാല്‍ മണിയുടെ പേരില്‍ കേസെടുത്ത്‌ പഴയ കൊലക്കേസുകളെല്ലാം വീണ്ടും

അന്വേഷിക്കണമെന്നും ഒക്കെയാണ്‌ ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനം. ഒരു കാര്യത്തെച്ചൊല്ലി നാം ബഹളം വയ്‌ക്കുകയും പിന്നീട്‌ ആ ബഹളം നമ്മെത്തന്നെ നയിക്കുകയും ചെയ്യുന്ന അവസ്‌ഥയുണ്ട്‌. അവിടെയാണ്‌ കേരള സമൂഹം എത്തിപ്പെട്ടിരിക്കുന്നത്‌. ഇത്തരം

ഏറ്റുപറച്ചിലുകള്‍ ചരിത്രത്തില്‍ അവസാനിച്ചതെങ്ങനെയാണെന്നു പരിശോധിച്ചാല്‍ ഇപ്പോള്‍ നടക്കുന്ന ഒച്ചപ്പാടിന്റെ അര്‍ഥശൂന്യത മനസിലാകും.

വിവാദങ്ങളില്‍ അഭിരമിക്കുന്ന മലയാളി സമൂഹത്തിന്‌ ഓര്‍ക്കാപ്പുറത്തു വീണുകിട്ടിയ ആഘോഷമാണ്‌ എം.എം. മണിയുടെ പ്രസംഗം. ഒരു കാതലുമില്ലാത്ത ഈ പ്രശ്‌നം ഊതിവീര്‍പ്പിച്ച്‌ ചര്‍ച്ചചെയ്‌ത് ഒടുവില്‍ ക്രിമിനല്‍ കേസുവരെ എത്തിക്കുന്ന അവസ്‌ഥയായി. പൊതുപ്രസംഗത്തില്‍ വെല്ലുവിളികളും ഭീഷണികളും വീമ്പുപറച്ചിലുകളും സ്വാഭാവികമാണ്‌. അവരവരുടെ പ്രസംഗവൈഭവം അനുസരിച്ച്‌ പുതിയ ശൈലികളും പുത്തന്‍ പ്രയോഗങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും. അങ്ങനെയുള്ള ഒരു പരുക്കന്‍ശൈലീവല്ലഭനാണ്‌ എം.എം. മണി. അദ്ദേഹത്തിന്റെ വിവാദപ്രസംഗത്തിന്റെ പൂര്‍ണരൂപം മേയ്‌ 27ലെ മംഗളം പത്രം പ്രസിദ്ധീകരിച്ചിരുന്നു. ആ പ്രസംഗം സൂക്ഷ്‌മമായി പരിശോധിച്ചാല്‍ എം.എം. മണി ഒരു വാചോടാപം നടത്തി എന്നല്ലാതെ മറ്റൊന്നും കണ്ടെത്താന്‍ കഴിയുകയില്ല.

ഒന്നിനെ വെടിവെച്ചുകൊന്നു, ഒന്നിനെ തല്ലിക്കൊന്നു, ഒന്നിനെ കുത്തിക്കൊന്നു - ഇതാണ്‌ മണി പറഞ്ഞതിലെ ഏറ്റവും ഭീകരമായ വെളിപ്പെടുത്തലായി എല്ലാവരും ചിത്രീകരിക്കുന്നത്‌. എന്നാല്‍, ബുദ്ധിമാനായ മണി കൊല്ലപ്പെട്ട ആരുടേയും പേരുകള്‍ പറഞ്ഞിട്ടില്ല. ആര്‌ കൊന്നു എന്നും പറഞ്ഞിട്ടില്ല. തനിക്കു കിട്ടിയ ചില വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ അങ്ങനെ പ്രസംഗിച്ചതാണെന്നും പിന്നീട്‌ ആ വസ്‌തുതകള്‍ ശരിയല്ല എന്നു ബോധ്യപ്പെട്ടുവെന്നും മണി പറഞ്ഞുകഴിഞ്ഞാല്‍ അവിടെത്തീരുന്നതേയുള്ളൂ നിസാരമായ ഈ പ്രസംഗവിവാദം. എന്നാല്‍, മണി നടത്തിയത്‌ പീനല്‍കോഡിന്റെ പരിധിയില്‍ വരുന്ന കുറ്റസമ്മതമാണെന്നും അതിനാല്‍ മണിയുടെ പേരില്‍ കേസെടുത്ത്‌ പഴയ കൊലക്കേസുകളെല്ലാം വീണ്ടും അന്വേഷിക്കണമെന്നും ഒക്കെയാണ്‌ ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനം. ഒരു കാര്യത്തെച്ചൊല്ലി നാം ബഹളം വയ്‌ക്കുകയും പിന്നീട്‌ ആ ബഹളം നമ്മെത്തന്നെ നയിക്കുകയും ചെയ്യുന്ന അവസ്‌ഥയുണ്ട്‌. അവിടെയാണ്‌ കേരള സമൂഹം എത്തിപ്പെട്ടിരിക്കുന്നത്‌. ഇത്തരം ഏറ്റുപറച്ചിലുകള്‍ ചരിത്രത്തില്‍ അവസാനിച്ചതെങ്ങനെയാണെന്നു പരിശോധിച്ചാല്‍ ഇപ്പോള്‍ നടക്കുന്ന ഒച്ചപ്പാടിന്റെ അര്‍ഥശൂന്യത മനസിലാകും.

ഗോപാല്‍ ഗോഡ്‌സെ, വിഷ്‌ണു കര്‍ക്കരെ, മദന്‍ലാല്‍ പഹ്‌വാ എന്നിവര്‍ ഗാന്ധിവധക്കേസിലെ ശിക്ഷാ കാലാവധി കഴിഞ്ഞ്‌ 1964ല്‍ പുറത്തിറങ്ങി. പൂനയില്‍ അവര്‍ക്കായിട്ടൊരുക്കിയ സ്വീകരണയോഗത്തില്‍ പ്രസംഗിച്ചത്‌ ബാലഗംഗാധര തിലകന്റെ കൊച്ചുമകനും തരുണ്‍ഭാരത്‌ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററുമായിരുന്ന ഡോ. ജി.വി. കേത്‌കറാണ്‌. ഗാന്ധി വധിക്കപ്പെടുമെന്നു സംഭവത്തിന്റെ ആറുമാസം മുമ്പുതന്നെ തനിക്കറിയാമായിരുന്നുവെന്നും വിവരം അന്നുതന്നെ ബോംബെ പ്രവിശ്യാ മുഖ്യമന്ത്രിയായിരുന്ന ബി.ജി. ഖേറിനെ അറിയിച്ചിരുന്നുവെന്നും കൊലപാതകം തടയാന്‍ നടപടിയൊന്നും ഉണ്ടായില്ലെന്നും കേത്‌കര്‍ വെളിപ്പെടുത്തി. മഹാരാഷ്‌ട്ര നിയമസഭയിലും പാര്‍ലമെന്റിന്റെ ഇരുസഭകളിലും വന്‍ ബഹളമായി. ആഭ്യന്തരമന്ത്രിയായിരുന്ന ഗുല്‍സാരിലാല്‍ നന്ദ ഗാന്ധിവധത്തിന്റെ ഗൂഢാലോചന പുനരന്വേഷിക്കാന്‍ ആര്‍.എസ്‌. പാഠക്‌ എന്ന സുപ്രീംകോടതി വക്കീലിനെ ഏകാംഗ കമ്മിഷനായി നിയോഗിച്ചു. കേത്‌കര്‍ അറസ്‌റ്റിലായി. താമസിയാതെ പാഠക്‌ കേന്ദ്ര നിയമമന്ത്രിയായി നിയമിതനായി. അങ്ങനെ 1966ല്‍ സുപ്രീംകോടതിയിലെ റിട്ടയേര്‍ഡ്‌ ജഡ്‌ജി ജീവന്‍ലാല്‍ കപൂര്‍ ഏകാംഗ കമ്മിഷന്റെ തലവനായി. 1969ല്‍ അദ്ദേഹം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമ്പോള്‍ മൊറാര്‍ജി ദേശായി അടക്കം 101 സാക്ഷികളെ വിസ്‌തരിച്ചു കഴിഞ്ഞിരുന്നു. നാനൂറില്‍പരം രേഖകള്‍ പരിശോധിച്ചുനോക്കിയ കമ്മിഷന്‌ പ്രത്യേകിച്ച്‌ ഒന്നുംതന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കേത്‌കര്‍ പൊടിയുംതട്ടി പോകുകയും ചെയ്‌തു. സര്‍ക്കാര്‍ ഖജനാവില്‍നിന്നു ലക്ഷങ്ങള്‍ ചെലവായതു മിച്ചം. കേരളത്തെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിച്ച വേറൊരു വെളിപ്പെടുത്തല്‍ നടത്തിയത്‌ ഇ.കെ. നായനാരായിരുന്നു. പ്രമുഖ ചാനലിനു കൊടുത്ത അഭിമുഖത്തില്‍ മലബാര്‍ ഗാന്ധി എന്നറിയപ്പെട്ടിരുന്ന കേളപ്പനെ വകവരുത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ കൊലയില്‍നിന്നു കേളപ്പന്‍ രക്ഷപ്പെട്ടെന്നും നായനാര്‍ വെളിപ്പെടുത്തി. അന്നും കുറെ ബഹളമൊക്കെ നടന്നെങ്കിലും നായനാര്‍ക്കെതിരേ കേസോ നടപടികളോ ഗൂഢാലോചനയുടെ പുനരന്വേഷണമോ ഒന്നും നടന്നില്ല.

ഇതിലും സംഭ്രമജനകമായിരുന്നു വര്‍ഗീസ്‌ വധത്തിന്റെ കുറ്റം ഏറ്റുപറഞ്ഞുകൊണ്ടുള്ള കോണ്‍സ്‌റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍. 1998 ലായിരുന്നു ആ സംഭവം. സംസ്‌ഥാന സര്‍ക്കാര്‍ കേസ്‌ പുനരന്വേഷിക്കാന്‍ മടിച്ചപ്പോള്‍ കേരളാ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹര്‍ജികളുടെ പ്രവാഹമായിരുന്നു. അങ്ങനത്തെ ഒരു ഹര്‍ജിയില്‍ 1999 ജനുവരി 11-ാം തീയതി രാമചന്ദ്രന്‍ നായര്‍ കുറ്റമേറ്റു പറഞ്ഞുകൊണ്ടും ശിക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടും ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു. ജനുവരി 27ന്‌ വര്‍ഗീസ്‌ വധക്കേസ്‌ സി.ബി.ഐ. അന്വേഷിക്കണമെന്നു ഹൈക്കോടതി വിധിച്ചു.

എന്നാല്‍, സി.ബി.ഐ. അന്വേഷണം പൂര്‍ത്തിയാകും മുമ്പ്‌ രാമചന്ദ്രന്‍ നായര്‍ മരിച്ചുപോയി. പക്ഷേ, 1977ല്‍ തന്നെ തന്റെ പ്രിയസുഹൃത്തായ ജയദേവന്‍ എന്നയാളെക്കൊണ്ട്‌ വര്‍ഗീസിനെ വധിച്ചത്‌ താനാണെന്നുള്ള കുറ്റസമ്മതം രാമചന്ദ്രന്‍ നായര്‍ കത്തിന്റെ രൂപത്തില്‍ തയാറാക്കുകയും അതു ഗ്രോ വാസുവിന്‌ എത്തിക്കുകയും ചെയ്‌തിരുന്നു. അങ്ങനെ ഗ്രോ വാസുവും ജയദേവനും ഈ കേസില്‍ സാക്ഷികളായി. കൂടാതെ കെ. വേലായുധന്‍ എന്ന ഒരാളും ഈ സംഭവം രാമചന്ദ്രന്‍ നായര്‍ തന്നോട്‌ പറഞ്ഞിരുന്നതായി വെളിപ്പെടുത്തി. മുഹമ്മദ്‌ ഹനീഫ എന്ന കോണ്‍സ്‌റ്റബിള്‍ കൃത്യം നടക്കുമ്പോള്‍ രാമചന്ദ്രന്‍ നായരുടെ കൂടെ താനുണ്ടായിരുന്നു എന്നു കോടതിയെ ബോധ്യപ്പെടുത്തി. അങ്ങനെ രാമചന്ദ്രന്‍ നായരുടെ സ്വന്തം സത്യവാങ്‌മൂലവും ശക്‌തരായ മറ്റു സാക്ഷികളും ഉള്ളതുകൊണ്ട്‌ മാത്രമാണ്‌ അന്നു തലശേരി ഡിവൈ.എസ്‌.പി. ആയിരുന്ന ലക്ഷ്‌മണ ശിക്ഷിക്കപ്പെട്ടത്‌. അപ്പോള്‍പോലും കേസിലെ മൂന്നാംപ്രതിയായിരുന്ന ഐ.പി.എസ്‌. ഉദ്യോഗസ്‌ഥന്‍ പി. വിജയനെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വിട്ടയച്ചു. ലക്ഷ്‌മണ സുപ്രീംകോടതി വരെ അപ്പീല്‍ പോയെങ്കിലും രക്ഷപ്പെട്ടില്ല. അതിനു കാരണം രാമചന്ദ്രന്‍ നായരുടെ സത്യവാങ്‌മൂലവും കോണ്‍സ്‌റ്റബിള്‍ മുഹമ്മദ്‌ ഹനീഫയുടെ ദൃക്‌സാക്ഷിമൊഴിയും ഗ്രോ വാസുവിന്റേയും ജയദേവന്റേയും വേലായുധന്റേയും പഴുതടച്ചുള്ള സാക്ഷിമൊഴികളുമായിരുന്നു.

എം.എം. മണിയുടെ കാര്യത്തില്‍ ഇങ്ങനെയുള്ള സത്യവാങ്‌മൂലമോ ദൃക്‌സാക്ഷിയോ മറ്റു സാക്ഷികളോ ഇല്ല. പൊതുപ്രസംഗത്തില്‍ അണികളുടെ ആവേശം കൂട്ടാന്‍ മാത്രം ഉതകിയ ഒരു അസത്യകഥനമാണ്‌ എം.എം. മണിയുടെ പ്രസംഗം എന്നുവേണം കരുതാന്‍. അതല്ല എം.എം. മണിയുടെ പ്രസംഗം സത്യമാണ്‌ എന്നു കരുതുക. അങ്ങനെയാണെങ്കില്‍ പ്രസംഗത്തില്‍ മണി പറഞ്ഞ മറ്റുകാര്യങ്ങളും സത്യമാണ്‌ എന്നുവരും. മൂന്നെണ്ണത്തെ കൊന്നു എന്നു പറഞ്ഞ മണിതന്നെയാണ്‌ ടി.പി. ചന്ദ്രശേഖരനെ ഞങ്ങള്‍ കൊന്നില്ല എന്നും പറയുന്നത്‌. അപ്പോള്‍ അതും സത്യമാണെന്നു വരില്ലേ? അതേ ശ്വാസത്തില്‍, അനീഷ്‌ രാജ്‌ എന്ന പയ്യനെ കൊന്നതു പി.ടി. തോമസിന്റെ ഗുണ്ടകളാണ്‌ എന്നും മണി പ്രസംഗിക്കുന്നു. ഇതും സത്യമാണെന്നു വരുമോ? അങ്ങനെയെങ്കില്‍ പി.ടി. തോമസിന്റെ പേരിലും കൊലപാതകക്കുറ്റം ചുമത്തി അന്വേഷണം ആരംഭിക്കേണ്ടതല്ലേ? ഒരു പൊതുപ്രസംഗത്തിലെ അതിഭാവുകത്വം ക്രിമിനല്‍ കേസാക്കി മാറ്റിയാല്‍ നാം ചാടുന്നത്‌ അബദ്ധങ്ങളില്‍നിന്ന്‌ അബദ്ധങ്ങളിലേക്കായിരിക്കും. ഇത്തരം കേസുകളൊന്നുംതന്നെ ഒരു മജിസ്‌ട്രേറ്റ്‌ കോടതിയുടെ വരാന്തയില്‍ പോലും നിലനില്‍ക്കുകയില്ല.

കൈയില്‍ പോലീസും നാട്ടില്‍ പീനല്‍കോഡും ഉള്ളപ്പോള്‍ ആഭ്യന്തരവകുപ്പിന്‌ ആരെയും അറസ്‌റ്റ് ചെയ്യാം. അതിന്‌ ഒരു പ്രസംഗത്തിന്റെ പോലും ആവശ്യമില്ല. കൊലപാതകക്കേസിലോ മറ്റെന്തെങ്കിലും വിഷയത്തിലോ സംശയമുണ്ട്‌ എന്നുപറഞ്ഞ്‌ ഒരു പൗരനെ സ്‌റ്റേഷനിലേക്കു വിളിപ്പിക്കാനും ചോദ്യംചെയ്യാനും വേണ്ടിവന്നാല്‍ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി പോലീസ്‌ കസ്‌റ്റഡിയില്‍ വാങ്ങാനും എല്ലാം പോലീസിന്‌ അധികാരമുണ്ട്‌. എന്നു കരുതി തൊട്ടതിനും പിടിച്ചതിനുമെല്ലാം ആ അധികാരം ദുരുപയോഗം ചെയ്യരുത്‌.

പൊതുയോഗങ്ങളിലും ജാഥകളിലും മറ്റും സ്‌ഥിരം മുഴങ്ങിക്കേള്‍ക്കാറുള്ള മുദ്രാവാക്യങ്ങളാണ്‌ - പകരം ഞങ്ങള്‍ ചോദിക്കും, അമ്മേക്കണ്ടു മരിക്കില്ല, ഇല്ലം കണ്ടുമരിക്കില്ല, ചോരച്ചാലുകള്‍ നീന്തിക്കയറും - ഇങ്ങനെയൊക്കെയുള്ളവ. ഇതെല്ലാം വധഭീഷണിയാണെന്നും അതിനാല്‍ മുദ്രാവാക്യം വിളിച്ചവരും വിളിപ്പിച്ചവരും ജാഥയ്‌ക്കു ശേഷമുള്ള യോഗത്തില്‍ പ്രസംഗിച്ചവരും മറ്റും വധോദ്യമം, ഗൂഢാലോചന, തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്‌തവരാണെന്നും വന്നാല്‍ ഈ നാട്ടില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം ആര്‍ക്കെങ്കിലും നടത്താന്‍ പറ്റുമോ?

ഇതിലും ഗൗരവമുള്ള ക്രിമിനല്‍ സംഭവങ്ങളും മൊഴിമാറ്റങ്ങളും അടുത്തകാലത്തുതന്നെ നടന്നിട്ടുണ്ട്‌ എന്നു ബന്ധപ്പെട്ടവരെ വിനയപൂര്‍വം അറിയിക്കട്ടെ. ഇറ്റാലിയന്‍ കപ്പലില്‍നിന്നു വെടിയേറ്റുമരിച്ചവരുടെ കേസില്‍പ്പെട്ട സെന്റ്‌ ആന്റണീസ്‌ എന്ന ബോട്ടിന്റെ ഉടമ ഫ്രെഡി 17 ലക്ഷം രൂപ വാങ്ങിച്ച്‌ യേശുവിന്റെ നാമത്തില്‍ കുറ്റവാളികള്‍ക്കു മാപ്പു കൊടുക്കുകയും അവരെപ്പറ്റി എങ്ങും യാതൊരു പരാതിയും ഉന്നയിക്കുകയില്ലെന്നും പറഞ്ഞത്‌ ആഴ്‌ചകള്‍ക്കു മുമ്പാണ്‌. തുടര്‍ന്ന്‌ ബോട്ട്‌ അതിവേഗത്തിലായിരുന്നെന്നും അതോടിക്കുന്ന ആളിന്‌ ലൈസന്‍സ്‌ ഉണ്ടായിരുന്നില്ലെന്നും കപ്പലില്‍നിന്നു നിരന്തരം ലൈറ്റും സൈറണും അടിച്ചുകൊണ്ടേയിരുന്നു എന്നും വെടിയുണ്ടകള്‍ എവിടെനിന്നു വന്നു എന്നറിയില്ല എന്നും മറ്റും ഫ്രെഡി പത്രക്കാരോട്‌ പറഞ്ഞു.

ഈ ഒത്തുതീര്‍പ്പില്‍ ക്ഷുഭിതരായി ഇതിനെ ചോദ്യംചെയ്‌തത്‌ സാമാന്യക്കാരല്ല. രാജ്യത്തെ അത്യുന്നത നീതിപീഠമായ സുപ്രീം കോടതിയിലെ ജഡ്‌ജിമാരാണ്‌. പരിഭ്രമിച്ചുപോയ കേരളത്തിന്റെ പ്രശസ്‌തനായ വക്കീല്‍ ഗോപാല്‍ സുബ്രഹ്‌മണ്യം ഈ ഒത്തുതീര്‍പ്പ്‌ സര്‍ക്കാര്‍ ചോദ്യംചെയ്യുമെന്നും മൊഴിമാറ്റിയവരുടെ പേരില്‍ തക്കതായ നിയമനടപടി എടുക്കുമെന്നും സുപ്രീംകോടതിയെ ബോധിപ്പിച്ചു. ഇറ്റലിയുടെ വക്കീലായിരുന്ന ഹരീഷ്‌ സാല്‍വെയും ഭയന്നുപോയി. തങ്ങള്‍ ക്രിമിനല്‍ കേസ്‌ തീര്‍പ്പാക്കിയതല്ലെന്നും ജീവകാരുണ്യപരമായ ഒരു പ്രവൃത്തിമാത്രമായിരുന്നു ആ പണം കൈമാറ്റമെന്നും കോടതിയെ ബോധിപ്പിച്ചു. കേരളാ സര്‍ക്കാരിനോട്‌ വകുപ്പും ചട്ടവും ഉദ്ധരിച്ച്‌ കേസെടുക്കാന്‍ ഗോപാല്‍ സുബ്രഹ്‌മണ്യം ആവശ്യപ്പെടുകയും ചെയ്‌തു. ഇന്നും ആ നിര്‍ദേശം നടപ്പായിട്ടില്ല.

എന്റിക്ക ലെക്‌സി വെടിവെയ്‌പു കേസ്‌ കൈവിട്ടുപോകാതിരിക്കാന്‍ താന്‍ കെ.വി. തോമസിനോടും കേരളാ നിയമസഭയിലെ കത്തോലിക്കാ മന്ത്രിമാരോടും ആവശ്യപ്പെട്ടു എന്ന്‌ സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരി വെളിപ്പെടുത്തിയിരുന്നു. നാലുപാടുനിന്നും വിമര്‍ശനമുയര്‍ന്നതിനെത്തുടര്‍ന്ന്‌ അദ്ദേഹം നടത്തിയ വിശദീകരണത്തില്‍ താന്‍ മധ്യസ്‌ഥനാവാന്‍ ആഗ്രഹിച്ചിട്ടില്ല എന്നുമാത്രമാണു പറഞ്ഞിട്ടുള്ളത്‌. കേസില്‍ ഇടപെടുകയില്ലെന്നോ കത്തോലിക്കാ മന്ത്രിമാരെ വിളിച്ചിട്ടില്ലെന്നോ കര്‍ദിനാള്‍ ഇതുവരെ പറഞ്ഞിട്ടില്ല.

ഫിദെസ്‌ എന്ന വാര്‍ത്താ ഏജന്‍സി തന്റെ അഭിമുഖം പിന്‍വലിച്ചെന്നും അവര്‍ തന്നോട്‌ മാപ്പുപറഞ്ഞു എന്നും മാര്‍ ആലഞ്ചേരി അവകാശപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും ആ വാര്‍ത്താ ഏജന്‍സിയുടെ വെബ്‌സൈറ്റില്‍ അദ്ദേഹത്തിന്റെ അഭിമുഖം തിളങ്ങിനില്‍ക്കുന്നു. ഈ ഗൂഢാലോചനയിലും കേരള സര്‍ക്കാര്‍ നടപടി എടുത്തുകാണുന്നില്ല. പകരം അല്‍പം അശാന്തനായി എം.എം. മണി സംസാരിച്ചതാണ്‌ സര്‍ക്കാരിനേയും പോലീസിനേയും പൊതുസമൂഹത്തേയും ആശങ്കപ്പെടുത്തുന്ന വിഷയം! മണിയെ അറസ്‌റ്റ് ചെയ്യാം. മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി അധികാരത്തിലില്ലാത്തതുകൊണ്ട്‌ അവര്‍ക്കു കാര്യമായൊന്നും ചെയ്യാന്‍ സാധിക്കുകയുമില്ല. ഒരു ശല്യക്കാരനായ വ്യവഹാരിയായിട്ടും ദുര്‍വാശിക്കുവേണ്ടി പൊതുപണം ദുരുപയോഗം ചെയ്യുന്ന കരുതലില്ലാത്ത ഭരണാധികാരിയായിട്ടും അറിയപ്പെടാനാണ്‌ ഉമ്മന്‍ചാണ്ടിയുടെ തീരുമാനമെങ്കില്‍ അദ്ദേഹത്തെ ദൈവം സഹായിക്കട്ടെ.

ടി.ജി. മോഹന്‍ദാസ്‌ (കൊച്ചിയിലെ റെസ്‌പോണ്‍സിബിള്‍ സിറ്റിസണ്‍ ഫൗണ്ടേഷന്‍ ഡയറക്‌ടറാണ്‌ ലേഖകന്‍)
 
 
 
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment