സൈകതത്തില്‍ വിരിഞ്ഞ സംഗീതാഭിരാമം
ദുബൈ: ചലച്ചിത്ര പിന്നണിഗാനരംഗത്തെ പുതിയ വാഗ്ദാനമാവുകയാണ് ദുബൈ നിവാസി അഭിരാമി അജയ്. കന്നിച്ചിത്രത്തിലൂടെ തന്നെ തന്‍െറ ശബ്ദസാന്നിധ്യം ശ്രദ്ധേയമാക്കാന്‍ ഈ പതിനഞ്ചുകാരിക്കായി. ലാല്‍ ജോസ് സംവിധാനം ചെയ്ത 'ഡയ്മണ്ട് നെക്ലെയ്സ്' എന്ന ചിത്രത്തിലെ 'തൊട്ടു തൊട്ടു തൊട്ടുനോക്കാമോ...' എന്ന ഗാനം ഹിറ്റായതോടെ അഭിനന്ദനങ്ങള്‍ എറ്റുവാങ്ങുന്ന തിരക്കിലാണ് അഭിരാമി.
നന്നേ ചെറുപ്പത്തില്‍ തന്നെ സംഗീതഭ്രമം പ്രകടമാക്കിയ അഭിരാമിക്ക് യാദൃശ്ചികമായാണ് സിനിമയില്‍ പാടാന്‍ അവസരം ലഭിക്കുന്നത്. നിത്യഹരിത ഗാനങ്ങള്‍ സംഭാവന ചെയ്ത എം.എസ്. ബാബുരാജിന്‍െറ 'താനേ തിരിഞ്ഞും മറിഞ്ഞും..' എന്ന ഗാനം ദുബൈയില്‍ നടന്ന ഒരു പരിപാടിക്കിടെ അഭിരാമി പാടുന്നത് ശ്രദ്ധിക്കാനിടയായ ലാല്‍ ജോസ്, ശബ്ദം സംഗീതസംവിധായകന്‍ വിദ്യാസാഗറിന് അയച്ചുകൊടുക്കാന്‍ ഉപദേശിക്കുകയായിരുന്നു.
അധികം വൈകാതെ വിദ്യാസാഗറിന്‍െറ ചെന്നൈയിലെ 'വര്‍ഷവല്ലരി' സ്റ്റുഡിയോയില്‍ നിന്ന് വിളി വന്നു. അവിടെയത്തെിയപ്പോള്‍ തമിഴ് വശമില്ലാത്ത· അഭിരാമിക്ക് പാടാന്‍ ലഭിച്ചത് തമിഴ് കലര്‍ന്ന യുഗ്മഗാനം. ആദ്യമൊന്ന് പകച്ചെങ്കിലും എല്ലാം ദൈവത്തിന് സമര്‍പ്പിച്ച് നജീം അര്‍ഷദിനൊപ്പം പാടി. അത് ഹിറ്റായി.
നാലാം വയസ്സുമുതല്‍ സംഗീതം പഠിച്ച് തുടങ്ങിയതാണ് അഭിരാമി. പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥിന്‍െറ മകള്‍ ഡോ. ലക്ഷ്മിമേനോന്‍െറയും കണ്ണൂര്‍ രഘുനാഥിന്‍െറയും കീഴില്‍ ഹിന്ദുസ്ഥാനിയും കര്‍ണാടികും പഠിച്ചുതുടങ്ങി. കെ.എസ്. ചിത്ര, വാണീ ജയറാം, പി. ജയചന്ദ്രന്‍, എം.ജി ശ്രീകുമാര്‍, ഉണ്ണിമേനോന്‍, വിജയ് യേശുദാസ്, സുധീപ്കുമാര്‍, ശരത്, ജ്യോത്സന, സയനോര, രാധികാ തിലക് തുടങ്ങിയ മികച്ച ഗായകരുടെ കൂടെ ധാരാളം സ്റ്റേജ് ഷോകള്‍ പങ്കിടാനായത് കൂടുതല്‍ പഠിക്കാനും സംഗീതം പാകപ്പെടുത്തിയെടുക്കാനും അവസരമൊരുക്കിയെന്ന് അഭിരാമി പറയുന്നു.
ദുബൈയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ, കവി ഒ.എന്‍.വി കുറുപ്പ്, ശ്രീകുമാരന്‍ തമ്പി, പി.കെ. ഗോപി, കെ.പി. ഉദയഭാനു, അര്‍ജുനന്‍ മാസ്റ്റര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പാടി പ്രശംസ നേടാനും അഭിരാമിക്കായി.
2010ല്‍ ഏഷ്യാനെറ്റിന്‍െറ റേഡിയോ മ്യൂസിക് ഡ്രൈവ് സീസണ്‍ ഒന്നിലെ ജേതാവാണ്. 2009 മുതല്‍ ദുബൈ ആര്‍ട്സ്് ലവേഴ്സ് അസോസിയേഷന്‍ (ദല) നടത്തിയ യുവജനോത്സവത്തില്‍ തുടര്‍ച്ചയായി നാല് തവണ സമ്മാനങ്ങള്‍ നേടുകയും 2010ല്‍ കലാതിലകമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത.
അബൂദബി യൂത്ത് ഫെസ്റ്റിവല്‍ (2008, 2009), അറേബ്യന്‍ റേഡിയോ നെറ്റ്വര്‍ക് 89.1 എഫ്.എം റേഡിയോ എന്നിവിടങ്ങളില്‍ നിന്ന് സമ്മാനം കിട്ടിയിട്ടുണ്ട്. 2010ല്‍ ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് നടത്തിയ ഗാന്ധിസ്മൃതി പരിപാടിയില്‍ ഗാനങ്ങള്‍ അവതരിപ്പിച്ച അഭിരാമിക്ക് ഹിന്ദി എഫ്.എം ചാനലായ സുനോ 102.40 ല്‍ 'ഇന്ത്യ മാറ്റേഴ്സ്' എന്ന ലൈവ് ഷോയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചു.
അടുത്തിടെ ഒരു ഗസല്‍ ആല്‍ബം, വിദ്യാധരന്‍ മാസ്റ്റര്‍ സംഗീതം നിര്‍വഹിച്ച രണ്ട് ഭക്തിഗാന ആല്‍ബങ്ങള്‍, ഓണത്തോടനുബന്ധിച്ച ഒരാല്‍ബം എന്നിവയില്‍ പാടിയിട്ടുണ്ട്.
സംഗീതവഴിയില്‍ ശോഭിക്കുമ്പോഴും പഠനകാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചക്കും തയാറല്ല അഭിരാമി. ഷാര്‍ജയിലെ ദല്‍ഹി ¥്രെപവറ്റ് സ്കൂളില്‍ പത്താം തരത്തില്‍ പഠിക്കുന്ന ഈ മിടുക്കി ഒമ്പതാം തരത്തില്‍ 98 ശതമാനം മാര്‍ക്കോടെയാണ് വിജയിച്ചത്. ടി.വി. കാണുന്നത് ഇഷ്ടമല്ലാത്ത അഭിരാമി ഒഴിവുവേളകള്‍ പാഠ്യവിഷയങ്ങളിലും സംഗീതാഭ്യാസത്തിനും മാത്രമായി നീക്കിവെക്കുന്നു. ഇംഗ്ളീഷ് സാഹിത്യമാണ് അഭിരാമിയുടെ ഇഷ്ടവിഷയം. ദരിദ്രരോഗികളെ സഹായിക്കുന്നതിനുള്ള റേഡിയോ മീ പരിപാടിയുടെ 'കനല്‍ വഴികള്‍ താണ്ടി വന്നു...' എന്ന് തുടങ്ങുന്ന തീം സോങ് പാടിയത് അഭിരാമിയാണ്. വീണവാദനം കൂടി അറിയാവുന്ന ഈ കലാകാരിയുടെ പ്രിയഗായകര്‍ കെ.എസ്. ചിത്ര, എസ്. ജാനകി, ബോംബെ ജയശ്രീ എന്നിവരാണ്.
ദുബൈയില്‍ ജോലി ചെയ്യുന്ന ഡോ. അജയ്കുമാറിന്‍െറയും ഡോ. അശ്വതിയുടെയും ഏകമകളാണ് അഭിരാമി. സംഗീതാസ്വാദകരായ ഇവരുടെ സര്‍വ പിന്തുണയുമുണ്ട് അഭിരാമിക്ക്.
പ്രവാസി കുട്ടികള്‍ക്ക് കൈവിട്ടുപോകാറുള്ള മലയാള ഭാഷ നല്ല ഉഛാരണശുദ്ധിയോടെ അഭിരാമിയെ പരിശീലിപ്പിച്ചെടുക്കുന്നത് സംഗീതാസ്വാദകരായ മാതാപിതാക്കളാണ്. ഏഷ്യാനെറ്റ് റേഡിയോയിലെ മത്സരത്തില്‍ ഒരു റൗണ്ടില്‍ സ്വന്തമായി പാട്ട് എഴുതി ആലപിക്കാന്‍ അഭിരാമിക്കായതിന് കാരണവും ഈ പരിശീലനം തന്നെ. എല്ലാ നേട്ടങ്ങളും ദൈവത്തിന്‍െറ സമ്മാനമായി കരുതുന്നു ഈ കുടുംബം.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment