പ്രതിരോധമന്ത്രി എ.കെ ആന്‍റണിയുടെ ഭാര്യ എലിസബത്ത് ആന്‍റണി വരച്ച ചിത്രങ്ങള്‍ പൊതുമേഖല സ്ഥാപനമായ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ 28 കോടി രൂപക്ക് വാങ്ങിയതായി വ്യാജവാര്‍ത്ത ഇറങ്ങി. ഈ വാര്‍ത്തയുടെ ഒപ്പമുള്ള ചിത്രവും മറ്റും ഉപയോഗിച്ച് അധികാര ദുര്‍വിനയോഗം നടക്കുന്നതായി വരുത്തി തീര്‍ക്കാനുള്ള ആസൂത്രിത ശ്രമം ഫേസ്‌ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ നടന്നു. എ.കെ ആന്റണി അഴിമതിയ്ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് ധ്വനിപ്പിക്കുന്ന തരത്തിലുള്ള വാക്കുകളും ഫേസ്‌ബുക്കില്‍ പ്രചരിച്ചിരുന്ന ചിത്രത്തോടൊപ്പം ഉണ്ടായിരുന്നു. അടിസ്ഥാന രഹിതമായ ഈ വാര്‍ത്ത പുറത്തിറക്കിയ കേന്ദ്രങ്ങളേയും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരേയും കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു.
എലിസബത്ത് ആന്റണിയുടെ നാലു പെയിന്റിംഗുകള്‍ എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യാ ( എ. എ. ഐ ) കഴിഞ്ഞ ഡിസംബറില്‍ വാങ്ങിയത് വെറും രണ്ടര ലക്ഷം രൂപയ്ക്കാണ്. എന്നാല്‍ ഇത് 28 കോടി രൂപയ്ക്കാണ് വാങ്ങിയതെന്നും ഇതില്‍ അഴിമതി ഉണ്ടെന്നും കാണിച്ച് ഇംഗ്‌ളീഷ് ദിനപത്രമായ മെയില്‍ ടുഡെ ഇന്നലെ വാര്‍ത്ത നല്‍കി. എ. കെ. ആന്റണിയുമായി ബന്ധപ്പെട്ട് അഴിമതിയുടെ ഒരു കഥ കൊണ്ടുവരുന്നതിനുള്ള ചിലരുടെ ആസൂത്രിത ശ്രമത്തിന് അദ്ദേഹത്തിന്റെ ഭാര്യ ഇരയാവുകയായിരുന്നുവെന്ന് കരുതപ്പെടുന്നു. വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയാല്‍ എ. എ. ഐ വാങ്ങിയ ചിത്രങ്ങളുടെ വില അറിയാന്‍ കഴിയുന്നതേയുളളു. എന്നാല്‍ ഇതിനു തയ്യാറാവാതെയാണ് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചത്. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഫേസ്‌ബുക്കിലും വ്യാപകമായ പ്രചാരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് 2.5 ലക്ഷം രൂപയ്ക്കാണ് നാലു പെയ്ന്റിംഗുകള്‍ വാങ്ങിയതെന്ന് വ്യക്തമാക്കി എ. എ. ഐ ഇന്നലെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. 2011 ഡിസംബര്‍ രണ്ടു മുതല്‍ അഞ്ചു വരെ തീയതികളിലാണ് ഡല്‍ഹിയിലെ ഹാബിറ്റാറ്റ് സെന്ററില്‍ എലിസബത്ത് ആന്റണിയുടെ ചിത്ര പ്രദര്‍ശനം നടന്നത്. നിര്‍ദ്ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് പരിചരണം നല്‍കുന്ന നവൂതന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് പണം കണ്ടെത്താന്‍ വേണ്ടിയാണ് ചിത്ര പ്രദര്‍ശനം നടത്തിയത്. വിദേശത്തു നിന്നോ സര്‍ക്കാരില്‍ നിന്നോ ഒരു തരത്തിലുമുളള തുകയും സംഭാവനയായി സ്വീകരിക്കാത്ത സംഘടനയാണിത്. അന്ന് 24 പെയിന്റിംഗുകള്‍ വിറ്റു പോയി. ഇതിലൂടെ 16 ലക്ഷം രൂപ ലഭിക്കുകയും ചെയ്‌തെന്ന് സംഘടന വ്യക്തമാക്കുന്നു. സ്വകാര്യ വ്യക്തികള്‍ വാങ്ങിയ മറ്റു ചിത്രങ്ങള്‍ക്ക് ലഭിച്ച ശരാശരി തുക മാത്രമാണ് ഈ നാലു ചിത്രങ്ങള്‍ക്കും എ. എ. ഐ നല്‍കിയത്.
എലിസബത്ത് ആന്റണിയില്‍ നിന്നും വാങ്ങിയ ഈ ചിത്രങ്ങള്‍ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ സ്ഥിരമായി പ്രദര്‍ശിപ്പിക്കും. ''ഒരു പ്രൊഫഷണല്‍ പെയിന്റര്‍ പോലും അല്ലാത്ത, പെന്റിംഗ് ഒരു ഹോബിയായി മാത്രം കാണുന്ന എലിസബത്തിന്റെ ചിത്രങ്ങള്‍ക്ക് എങ്ങിനെയാണ് ഇത്രയൊക്കെ വില നല്‍കുന്നത്? ചിത്രകാരി കേന്ദ്ര പ്രതിരോധമന്ത്രിയുടെ ഭാര്യ അല്ലായിരുന്നു എങ്കില്‍ 28 കോടി പോയിട്ട് 28 രൂപക്ക് വാങ്ങാന്‍ എ.എ.ഐ തയ്യാറാകുമായിന്നോ? ഇതെല്ലാം അധികാര ദുര്‍വിനിയോഗത്തിന്‍റെ ഭാഗമായിവരുന്ന കാര്യങ്ങള്‍ തന്നെയാണ് എന്നതില്‍ സംശയമില്ല.'' ഇതൊക്കെയാണ് ഫേസ്‌ബുക്കിലൂടെ എലിസബത്ത് ആന്റണിയ്ക്കെതിരേ പ്രചരിച്ച ചിത്രത്തിനൊപ്പം ഉണ്ടായിരുന്ന അടിക്കുറിപ്പുകള്‍.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വാങ്ങിയ എലിസബത്തിന്റെ ചിത്രങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര ടെര്‍മിനലില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി വയലാര്‍ രവി വ്യോമയാന വകുപ്പ് മന്ത്രിയായിരിക്കെയാണ് ചിത്രം വാങ്ങാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. ആന്റണിയുടെ വീട്ടില്‍ചെന്നപ്പോള്‍ കണ്ട ചിത്രങ്ങള്‍ നന്നായെന്ന് തോന്നിയതിനെത്തുടര്‍ന്ന് അത് വാങ്ങാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് നിര്‍ദേശിക്കുകയായിരുന്നുവെന്നും ഇതിന് രണ്ടരലക്ഷം രൂപ മാത്രമാണ് പ്രതിഫലമായി നല്‍കിയതെന്നും വയലാര്‍ രവി വ്യക്തമാക്കി.
ചിത്രകല ഔപചാരികമായി പഠിച്ചിട്ടില്ലാത്ത എലിസബത്ത് ജോലിയില്‍നിന്ന് വിരമിച്ചശേഷമാണ് ചിത്രകലയില്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. ചിത്രം വിറ്റുകിട്ടുന്ന പണം പൂര്‍ണമായും കാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനായാണ് വിനിയോഗിക്കുന്നതെന്നും അതിനായി തന്റെ നേതൃത്വത്തില്‍ നവോതന്‍ എന്നപേരില്‍ ചാരിറ്റബള്‍ ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും എലിസബത്ത് നേരിട്ട് വ്യക്തമാക്കിയിരുന്നു. മാത്രവുമല്ല ഈ ചിത്രം വിറ്റുകിട്ടിയ പണം തിരുവനന്തപുരം ആര്‍.സി.സിയ്ക്ക് കൈമാറുന്ന ചിത്രവും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലും മറ്റും ഈ വ്യാജവാര്‍ത്ത ബോധപൂര്‍വം പ്രചരിപ്പിച്ചവര്‍ക്ക് നേരേ സൈബര്‍ ക്രൈം അനുസരിച്ച് നടപടിയെടുക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment