കോട്ടയം: സി.പി.എം. ഔദ്യോഗിക നേതൃത്വവുമായി യോജിച്ചു പോകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ വി.എസ്. അച്യുതാനന്ദന്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി സംസ്‌ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. നീക്കത്തിന്റെ ഭാഗമായുള്ള യോഗങ്ങള്‍ കോട്ടയം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളില്‍ നടന്നതായാണു വിവരം. യോഗത്തില്‍ വി.എസിന്റെ വിശ്വസ്‌ഥര്‍ പങ്കെടുത്തതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. വി.എസിന്റെ തട്ടകമായ പാലക്കാട്ടാണ് ആദ്യയോഗം ചേര്‍ന്നത്. പിന്നീട് ആലപ്പുഴയിലും കോട്ടയത്തും യോഗം വിളിച്ചു. ഈ ജില്ലകളില്‍ ആവശ്യമെങ്കില്‍ ജില്ലാ കമ്മിറ്റി മുതല്‍ ബ്രാഞ്ച് കമ്മിറ്റി വരെയുളള കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനുളള നടപടികളും പൂര്‍ത്തിയാക്കി. വി.എസ്. അച്യുതാനന്ദന്‍ ഔദ്യോഗിക വിഭാഗവുമായി പരസ്യമായി ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ പുതിയ പാര്‍ട്ടി സംബന്ധിച്ച് അണികള്‍ ചര്‍ച്ച നടത്തിയിരുന്നു. ആര്‍.എം.പിയുമായി യോജിച്ചു പ്രവര്‍ത്തിക്കാനാണു തീരുമാനം. ഇതിനായി കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ആര്‍.എം.പി നേതാക്കളുമായി വി.എസിന്റെ വിശ്വസ്‌തര്‍ ചര്‍ച്ച നടത്തി. ഇവരെക്കൂടാതെ സി.പി.എമ്മില്‍ നിന്നു പലപ്പോഴായി പുറത്തുപോയവരുമായി വി.എസ്. പക്ഷത്തെ നേതാക്കള്‍ കൂടിക്കാഴ്‌ച നടത്തിയതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുള്ളത് .14 എം.എല്‍.എമാര്‍ വി.എസിനൊപ്പം നില്‍ക്കാന്‍ സാധ്യത ഉണ്ടെന്നാണു രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണക്ക്. ഇതു കൂടാതെ രണ്ടു ജില്ലാ സെക്രട്ടറിമാര്‍, നാലു സംസ്‌ഥാന കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ വി.എസുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ഇതില്‍ ഒരു സംസ്‌ഥാന കമ്മിറ്റി അംഗം വി.എസ്. അനുകൂല യോഗത്തില്‍ പങ്കെടുക്കുകയും ചെയ്‌തു. നിലവിലുളള സംസ്‌ഥാന കമ്മിറ്റി പിരിച്ചുവിടണമെന്നാണ് വി.എസിന്റെ ആവശ്യം. നിലവിലുളള സാഹചര്യത്തില്‍ സി.പി.എം. ദേശീയ നേതൃത്വം ഇത് അംഗീകരിക്കാനിടയില്ല. |
No comments:
Post a Comment