കൊച്ചി: 'വയസ്സ് എന്നു പറയുന്നത് ഒരു അക്കം മാത്രമാണ്. ജീവിതം ആസ്വദിക്കേണ്ടതിപ്പോഴാണ്. വിശ്രമകാലമെന്നു പറഞ്ഞ് ഇതിനെ തള്ളരുത്' - 62-ാം വയസ്സില്‍ ഡ്രൈവിങ്ങിനേയും യാത്രയേയും സ്‌നേഹിക്കുന്ന തോമസ് ചാക്കോയുടെ വാക്കുകളാണിത്. നാനോ കാറില്‍ ഇന്ത്യന്‍ ഭൂപ്രകൃതിയുടെ വിസ്മയക്കാഴ്ചകള്‍ കണ്ട് കൊച്ചിയിലെത്തിയപ്പോഴും ഇത്ര ദൂരം സഞ്ചരിച്ചതിന്റെ തളര്‍ച്ച ഈ കൊച്ചിക്കാരനെ അലട്ടിയില്ല.
നാനോ കാറിലെ യാത്രയെക്കുറിച്ച് സുഹൃത്തില്‍ നിന്ന് കേട്ടറിഞ്ഞപ്പോള്‍ അത് ഒരു പ്രചോദനമായി. തുടര്‍ന്ന് നാനോ കാറില്‍ ഭാരതയാത്ര നടത്താനുള്ള ആഗ്രഹവും ടാറ്റയെ എഴുതി അറിയിച്ചു. ഇന്ധനമുള്‍പ്പടെ അഞ്ച് ലക്ഷം രൂപയാണ് യാത്രയ്ക്കായി ടാറ്റ സ്‌പോണ്‍സര്‍ ചെയ്തത്.
ഇന്ത്യ മൊത്തം സഞ്ചരിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മെയ് 3ന് മുംബൈയില്‍ നിന്ന് നാനോ കാറില്‍ തോമസ് ചാക്കോ തന്റെ യാത്ര ആരംഭിച്ചത്. ഇതിനോടകം ഇന്ത്യയുടെ മിക്ക സംസ്ഥാനങ്ങളും സഞ്ചരിച്ചാണ് കൊച്ചിയിലെത്തിയത്. ഭോപ്പാല്‍, അലഹാബാദ്, വാരണാസി, പാറ്റ്‌ന, റാഞ്ചി, കൊല്‍ക്കത്ത, സിലിഗുഡി, ഭൂട്ടാന്‍, ഗോഹാട്ടി, തിസ്പൂര്, ഇറ്റാ നഗര്‍, കൊഹിമ, ഇംഫാല്‍, അഗര്‍ത്തല, ഭുവനേശ്വര്‍, ഹൈദരാബാദ്, ബാംഗ്ലൂര്‍, പോണ്ടിച്ചേരി, രാമേശ്വരം, ധനുഷ്‌കോടി, കന്യാകുമാരി, തിരുവനന്തപുരം, കോട്ടയം, തേക്കടി, മൂന്നാര്‍ വഴിയാണ് കൊച്ചിയിലെത്തിയത്. 45 ദിവസങ്ങള്‍കൊണ്ട് 14,500 കിലോമീറ്ററാണ് പിന്നിട്ടത്. 80 ദിവസം കൊണ്ട് 25,000 കിലോമീറ്റര്‍ സഞ്ചരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. 1981 മുതല്‍ കൊച്ചിയിലെ തേവരയിലാണ് താമസം. ഭാര്യ ഗീത ചോയ്‌സ് സ്‌കൂളിലെ അധ്യാപികയാണ്. 25 കൊല്ലം കൊല്‍ക്കത്തയിലെ താമസത്തിനു ശേഷമാണ് കൊച്ചിയിലെത്തിയത്. പ്രമുഖ കമ്പനിയുടെ സെക്രട്ടറി സേവനം പാതിവഴി നിര്‍ത്തി ഡ്രൈവിങ്ങിലേക്കും യാത്രയിലേക്കും തിരിയുകയായിരുന്നു.
അടുത്ത മാസത്തോടെ ബാക്കി സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിച്ച് മുംബൈയില്‍ തന്നെ യാത്ര അവസാനിപ്പിക്കും. കൊച്ചിയില്‍ നിന്ന് ഗോവയിലേക്കാണ് പോകുന്നത്. പോയ സ്ഥലങ്ങളില്‍ തോമസ് ചാക്കോയുടെ ഹൃദയത്തില്‍ സ്പര്‍ശിച്ചത് ധനുഷ്‌കോടിയാണ്. 1964ലെ കൊടുങ്കാറ്റില്‍ എല്ലാം തകര്‍ന്ന പ്രദേശം ഇവിടെ കണ്ടു. 10 കിലോമീറ്ററോളം മണ്ണാണ്. ഒന്നും കാണാനില്ല. ദുരന്തത്തിന്റെ ഓര്‍മ്മകള്‍ ബാക്കിവച്ച് പള്ളിയുടെ അവശിഷ്ടങ്ങളും പിണഞ്ഞു കിടക്കുന്ന റെയില്‍വേ പാളങ്ങളുമൊക്കെ കണ്ടു. ഓരോ സ്ഥലത്തും ഒരു രാത്രിയില്‍ കൂടുതല്‍ തങ്ങാനായില്ല. ചില ദിവസങ്ങളില്‍ രാവിലെ 4 മണിക്ക് ആരംഭിക്കുന്ന യാത്ര വൈകീട്ട് 4 മണിയോടെ അവസാനിക്കും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രാവിലെ നാല് മണിയോടെ സൂര്യപ്രകാശം ലഭിച്ചു തുടങ്ങും. മുംബൈയില്‍ നിന്ന് ഗുവാഹട്ടി വരെ ഭാര്യ ഗീത കൂടെയുണ്ടായിരുന്നു. അവിടെ നിന്ന് കൊല്‍ക്കത്ത വരെ സഹോദരന്‍ എബ്രഹാം ചാക്കോ കൂട്ടിനെത്തി. കൊച്ചിയിലേക്കുള്ള യാത്രയില്‍ മകള്‍ മിറിയമായിരുന്നു കൂട്ട്. ഭാഷയൊരു പ്രശ്‌നമല്ലായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ബംഗാളി ഭാഷകള്‍ അനായാസം തോമസ് ചാക്കോ സംസാരിക്കും.
നല്ല ക്ലിയറന്‍സ്, പിറകില്‍ എന്‍ജിന്‍, കയറ്റങ്ങള്‍ കയറാന്‍ പെട്ടെന്നു കഴിയുന്ന വണ്ടി എന്നീ നിലകളിലാണ് യാത്രയ്ക്ക് നാനോ തിരഞ്ഞെടുത്തത്. മഴയുള്ള സമയങ്ങളില്‍ വണ്ടി ഇടയ്ക്ക് ചെളിയില്‍ താഴ്ന്ന് നിന്നതൊഴിച്ചാല്‍ യാത്ര സുഗമമായിരുന്നു.
രണ്ട് ദിവസം മുമ്പുവരെയുളള യാത്രാനുഭവങ്ങള്‍ ൗമൃ്‌വറൃമൃ്.ര്ൗ എന്ന ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മോട്ടോര്‍ സ്‌പോര്‍ട്ട്‌സിനെ കുറിച്ച് തോമസ് ചാക്കോ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. 16-ാം സെഞ്ച്വറിയിലെ യൂറോപ്പിന്റെയും സൗത്ത് ഇന്ത്യയുടെയും ചരിത്രം പറയുന്ന 'വിത്തൗണ്ട് എ സിറ്റി വോള്‍' എന്ന നോവലും 'ഫോറസ്റ്റ് ഗോള്‍ഡ് - ദ സ്റ്റോറി ഓഫ് സൗത്ത് ഇന്ത്യന്‍ ടീ' എന്ന 200 പേജുള്ള കോഫി ടേബിള്‍ ബുക്കും പുറത്തിറക്കിയിട്ടുണ്ട്. നാനോ യാത്രയെക്കുറിച്ചുളള അനുഭവങ്ങള്‍ എഴുതി പുസ്തകമാക്കാനും പദ്ധതിയുണ്ട്.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment