ചിത്രം- ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് (2011)
സംഗീതം – നടേഷ് ശങ്കര്‍
രചന – ജയകുമാര്‍ ചെങ്ങമനാട്
ആലാപനം – കെ.എസ്.ചിത്ര, കെ.ജെ.യേശുദാസ്
എനിക്കൊരു നിലാവിന്റെ സ്നേഹം മതി
മുളംകാടിന്റെ പാട്ടും കുളിരും മതി
ഒരു മണ്‍ചെരാതിന്റെ ആത്മദുഃഖങ്ങളും
ഹൃദയശംഖിന്‍ നേര്‍ത്ത സ്വരവും മതി...
ഹൃദയശംഖിന്‍ നേര്‍ത്ത സ്വരവും മതി...
എനിക്കൊരു നിലാവിന്റെ സ്നേഹം മതി... സ്നേഹം മതി
ഇലകളില്‍ പ്രണയമെന്നമൃതമായ് മൊഴിയുന്ന
മഴയുടെ നീരാള സ്വപ്നം മതി... (ഇലകളില്‍)
കനവിലും നിനവിലും നെഞ്ചോടു ചേരുന്ന
നിന്റെ പുല്ലാങ്കുഴല്‍ നാദം മതി
പാട്ടിലെ തേനും പൂവിതള്‍ ദാഹവും
താരാട്ടിലുണരുന്ന പൊരുളും മതി..
എനിക്കൊരു നിലാവിന്റെ സ്നേഹം മതി
മുളംകാടിന്റെ പാട്ടും കുളിരും മതി
പുഴകളില്‍ പാല്‍നുരക്കൊലുസ്സുകള്‍ ചാര്‍ത്തുന്ന
അലകള്‍ തന്നാലോല രാഗം മതി (പുഴകളില്‍...)
മിഴിയിലും മൊഴിയിലും മധുരം വിളമ്പുന്ന
നിന്റെ പ്രേമാര്‍ദ്രമാം ഭാവം മതി
പ്രാണനാം വീണയും ശ്രുതിലയതാളവും
നിന്‍ സ്നേഹഗീതവും മനസ്സും മതി...
(എനിക്കൊരു...)
-
--
Regards,
--
അരുണ്‍ വിഷ്ണു G.R
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___
No comments:
Post a Comment