Friday, 1 June 2012

[www.keralites.net] ഗാനം >>> മഴ പെയ്താല്‍...

 

ചിത്രം- ഏപ്രില്‍ 19 (1996)
സംഗീതം – രവീന്ദ്രന്‍
രചന – എസ്. രമേശന്‍ നായര്‍
രാഗം – ദര്‍ബാരി കാനഡ
ആലാപനം – എസ്. ജാനകി, കെ.ജെ.യേശുദാസ്‌

http://www.4shared.com/mp3/KaAO8kjM/mazha_peythal.html


മഴ പെയ്താല്‍ കുളിരാണെന്ന് എന്റമ്മ പറഞ്ഞു
മഴവില്ലിന് നിറമുണ്ടെന്ന് എന്റമ്മ പറഞ്ഞു
മഴ കണ്ടു ഞാന്‍ കുളിര്‍ കൊണ്ടു ഞാന്‍
മഴവില്ലിന്‍ നിറമേഴും കണ്ടു ഞാന്‍
വ്യാകുല മാതാവേ ഈ ലോക മാതാവേ
നീയെന്റെയമ്മയെ തിരികെ തരൂ... തിരികെ തരൂ...

വഴിമരങ്ങള്‍ നിന്നരുളാല്‍
തണലേകി നില്‍ക്കുമെന്നമ്മ പറഞ്ഞു
ഒഴുകിവരും പുഴകളെല്ലാം
ഓശാന പാടുമെന്നമ്മ പറഞ്ഞു
വ്യാകുല മാതാവേ ഈ ലോക മാതാവേ
നീയെന്റെയമ്മയെ തിരികെ തരൂ... തിരികെ തരൂ...

കരുണയേകും കാറ്റില്‍ നീ
തഴുകുന്ന സുഖമുണ്ടെന്നമ്മ പറഞ്ഞു
മിഴിനീരും നിന്‍ മുന്നില്‍
ജപമാലയാണെന്നെന്റ്മ്മ പറഞ്ഞു
വ്യാകുല മാതാവേ ഈ ലോക മാതാവേ
നീയെന്റെയമ്മയെ തിരികെ തരൂ... തിരികെ തരൂ...

മഴ പെയ്താല്‍ കുളിരാണെന്ന് അവളന്നു പറഞ്ഞു
മഴവില്ലിന് നിറമുണ്ടെന്ന് അവളന്നു പറഞ്ഞു
മഴവില്ലിന്‍ നിറമേഴും കണ്ടു ഞാന്‍
വ്യാകുല മാതാവേ ഈ ലോക മാതാവേ
നീയെന്റെ നന്ദിനിയെ തിരികെത്തരൂ... തിരികെത്തരൂ...

Regards,

അരുണ്‍ വിഷ്ണു G.R


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment