വെള്ളത്തിലെ പോളകള്‍ (കുമിളകള്‍) സാക്ഷി എന്നൊരു കഥയുണ്ട് .
ഒരാള്‍ മറ്റൊരാളെ പുഴയില്‍ മുക്കികൊല്ലാന്‍ ശ്രമിച്ചു. മല്‍പിടുത്തത്തിനിടയില്‍ കൊല്ലപെട്ടവന്‍ പറഞ്ഞു: "താന്‍ എന്നെ കൊല്ലുന്നതിനു ഈ വെള്ളത്തിലെ കുമിളകള്‍ സാക്ഷിയാണ്" എന്ന്. ഇത് കേട്ടപ്പോള്‍ കൊന്നവന്‍ ചിരിച്ചു: വെള്ളത്തിലെ കുമിളകള്‍ സാക്ഷി പറയുംപോലും.
കൊന്നവന്‍ കൊന്നു; മരിച്ചവന്‍ മരിച്ചു. മരണം മുങ്ങിമരണം എന്ന് ജനങ്ങള്‍ വിധിയെഴുതി.
കാലം കഴിഞ്ഞു. ജനം ഒരു മുങ്ങിമരണം മറന്നു. കൊന്നവനും അത് മറന്നു.
ഒരിക്കല്‍ ഒരു മഴയത്ത് കൊന്നവനും അവന്റെ ഭാര്യയും കൂടി വീടിന്റെ വരാന്തയില്‍ മഴയും കണ്ടിരിക്കുമ്പോള്‍, മേല്കൂരയില്‍ നിന്നും ധാരാളം വെള്ളം വീണു കൊണ്ടിരുന്നു. താഴെ വീഴുന്ന വെള്ളം ധാരാളം കുമിളകള്‍ ഉണ്ടാക്കികൊണ്ടിരുന്നു, അന്ന് കൊല്ലപെട്ടവന്റെ വാക്കുകള്‍ ഓര്‍ത്തു അയാള്‍ ചിരിച്ചു. ചുമ്മാ ചിരിച്ചത് കണ്ട് ഭാര്യ കാരണം അന്വേഷിച്ചു. ആദ്യമൊന്നും ഒന്നും പറഞ്ഞില്ലെങ്കിലും, ഭാര്യയുടെ നിരന്തരമായ ചോദ്യങ്ങള്‍ക്കവസാനം അയ്യാള്‍ കാര്യം പറഞ്ഞു. "പണ്ട് ഒരാള്‍ ഒരാളെ മുക്കി കൊന്നപ്പോള്‍, സാക്ഷി പറയുമെന്ന് അയാള്‍ പറഞ്ഞ, വെള്ളത്തിലെ കുമിളകള്‍ ഒന്ന് പോലും ഇതുവരെ സാക്ഷി പറഞ്ഞില്ലല്ലോ എന്നോര്‍ത്ത് ചിരിച്ചതാണ്" എന്ന്. താമസിയാതെ ആരാണ് കൊന്നതെന്നും, ആരാണ് കൊല്ലപെട്ടതെന്നും മറ്റും അയാള്‍ ഭാര്യയോടു പറഞ്ഞു.
വായാടിയായ ഭാര്യ, പണ്ട് മരിച്ചയാള്‍ മുങ്ങിമരിച്ചതല്ല എന്ന വാര്‍ത്ത വേഗം നാട്ടില്‍ പാട്ടാക്കി. ജനം അറിഞ്ഞു. ആരാണ് കൊലയാളി എന്ന് തിരിച്ചറിഞ്ഞു. കൊലയാളിക്ക് ശിക്ഷയും കിട്ടി.
ലിസ്റ്റുണ്ടാക്കിയും ലിസ്റ്റുണ്ടാക്കാതെയും നടത്തിയ പാതകങ്ങള്‍ക്ക്, ഇനിയും എത്ര കുമിളകള്‍ നമ്മുടെ നാട്ടില്‍ പൊട്ടാനിരിക്കുന്നു?
ഒരു വാല്‍ കഷണം
ഒരു സുഹൃത്ത് പറഞ്ഞതാണ്, ശരിയോ തെറ്റോ എന്നറിയില്ല. വെറുമൊരു കിംവദന്തിയുമാകാം. ഏതായാലും ഇവിടെ കുറിക്കുന്നു. തെറ്റെങ്കില്‍ മുന്‍കൂര്‍മാപ്പ്
പാപ്പിനിശ്ശേരി പാമ്പ് വളര്‍ത്തല്‍ കേന്ദ്രം കത്തിച്ച കേസ്സില്‍ പതിന്നാല് പ്രതികള്‍; എല്ലാവരെയും മനുഷ്യന്‍റെ കോടതി വെറുതേ വിട്ടു.
പക്ഷെ; അതില്‍ മൂന്നു പേര്‍ പാമ്പ് കടിയേറ്റ് മരിച്ചു; മൂന്നു പേര്‍ വിഷം കഴിച്ചു മരിച്ചു; മൂന്ന്‍ പേര്‍ തെങ്ങില്‍ നിന്നും വീണു മരിച്ചു; ഒരാള്‍ തെങ്ങില്‍ നിന്നും വീണു നടുവൊടിഞ്ഞു ഇപ്പോഴും കാലം കഴിക്കുന്നു.
സര്‍പ്പകോപമോ അതോ ദൈവകോപമോ or is this what we call cosmic laws?
ജേക്കബ് ജോസഫ്
From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To: Keralites <Keralites@yahoogroups.com>
Sent: Wednesday, June 6, 2012 7:04 PM
Subject: [www.keralites.net] മണിയെ വെറുതെ വിടുക
ബുദ്ധിമാനായ മണി കൊല്ലപ്പെട്ട ആരുടേയും പേരുകള്‍ പറഞ്ഞിട്ടില്ല. ആരു കൊന്നു എന്നും പറഞ്ഞിട്ടില്ല. തനിക്കു കിട്ടിയ ചില വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ അങ്ങനെ പ്രസംഗിച്ചതാണെന്നും പിന്നീട് ആ വസ്‌തുതകള്‍ ശരിയല്ല എന്നു ബോധ്യപ്പെട്ടുവെന്നും മണി പറഞ്ഞുകഴിഞ്ഞാല്‍ അവിടെത്തീരുന്നതേയുള്ളൂ നിസാരമായ ഈ പ്രസംഗവിവാദം. എന്നാല്‍, മണി നടത്തിയത് പീനല്‍കോഡിന്റെ പരിധിയില്‍ വരുന്ന കുറ്റസമ്മതമാണെന്നും അതിനാല്‍ മണിയുടെ പേരില്‍ കേസെടുത്ത് പഴയ കൊലക്കേസുകളെല്ലാം വീണ്ടും അന്വേഷിക്കണമെന്നും ഒക്കെയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനം. ഒരു കാര്യത്തെച്ചൊല്ലി നാം ബഹളം വയ്‌ക്കുകയും പിന്നീട് ആ ബഹളം നമ്മെത്തന്നെ നയിക്കുകയും ചെയ്യുന്ന അവസ്‌ഥയുണ്ട്. അവിടെയാണ് കേരള സമൂഹം എത്തിപ്പെട്ടിരിക്കുന്നത്. ഇത്തരം ഏറ്റുപറച്ചിലുകള്‍ ചരിത്രത്തില്‍ അവസാനിച്ചതെങ്ങനെയാണെന്നു പരിശോധിച്ചാല്‍ ഇപ്പോള്‍ നടക്കുന്ന ഒച്ചപ്പാടിന്റെ അര്‍ഥശൂന്യത മനസിലാകും. വിവാദങ്ങളില്‍ അഭിരമിക്കുന്ന മലയാളി സമൂഹത്തിന് ഓര്‍ക്കാപ്പുറത്തു വീണുകിട്ടിയ ആഘോഷമാണ് എം.എം. മണിയുടെ പ്രസംഗം. ഒരു കാതലുമില്ലാത്ത ഈ പ്രശ്‌നം ഊതിവീര്‍പ്പിച്ച് ചര്‍ച്ചചെയ്‌ത് ഒടുവില്‍ ക്രിമിനല്‍ കേസുവരെ എത്തിക്കുന്ന അവസ്‌ഥയായി. പൊതുപ്രസംഗത്തില്‍ വെല്ലുവിളികളും ഭീഷണികളും വീമ്പുപറച്ചിലുകളും സ്വാഭാവികമാണ്. അവരവരുടെ പ്രസംഗവൈഭവം അനുസരിച്ച് പുതിയ ശൈലികളും പുത്തന്‍ പ്രയോഗങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും. അങ്ങനെയുള്ള ഒരു പരുക്കന്‍ശൈലീവല്ലഭനാണ് എം.എം. മണി. അദ്ദേഹത്തിന്റെ വിവാദപ്രസംഗത്തിന്റെ പൂര്‍ണരൂപം മേയ് 27ലെ മംഗളം പത്രം പ്രസിദ്ധീകരിച്ചിരുന്നു. ആ പ്രസംഗം സൂക്ഷ്‌മമായി പരിശോധിച്ചാല്‍ എം.എം. മണി ഒരു വാചോടാപം നടത്തി എന്നല്ലാതെ മറ്റൊന്നും കണ്ടെത്താന്‍ കഴിയുകയില്ല. ഒന്നിനെ വെടിവെച്ചുകൊന്നു, ഒന്നിനെ തല്ലിക്കൊന്നു, ഒന്നിനെ കുത്തിക്കൊന്നു - ഇതാണ് മണി പറഞ്ഞതിലെ ഏറ്റവും ഭീകരമായ വെളിപ്പെടുത്തലായി എല്ലാവരും ചിത്രീകരിക്കുന്നത്. എന്നാല്‍, ബുദ്ധിമാനായ മണി കൊല്ലപ്പെട്ട ആരുടേയും പേരുകള്‍ പറഞ്ഞിട്ടില്ല. ആര് കൊന്നു എന്നും പറഞ്ഞിട്ടില്ല. തനിക്കു കിട്ടിയ ചില വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ അങ്ങനെ പ്രസംഗിച്ചതാണെന്നും പിന്നീട് ആ വസ്‌തുതകള്‍ ശരിയല്ല എന്നു ബോധ്യപ്പെട്ടുവെന്നും മണി പറഞ്ഞുകഴിഞ്ഞാല്‍ അവിടെത്തീരുന്നതേയുള്ളൂ നിസാരമായ ഈ പ്രസംഗവിവാദം. എന്നാല്‍, മണി നടത്തിയത് പീനല്‍കോഡിന്റെ പരിധിയില്‍ വരുന്ന കുറ്റസമ്മതമാണെന്നും അതിനാല്‍ മണിയുടെ പേരില്‍ കേസെടുത്ത് പഴയ കൊലക്കേസുകളെല്ലാം വീണ്ടും അന്വേഷിക്കണമെന്നും ഒക്കെയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനം. ഒരു കാര്യത്തെച്ചൊല്ലി നാം ബഹളം വയ്‌ക്കുകയും പിന്നീട് ആ ബഹളം നമ്മെത്തന്നെ നയിക്കുകയും ചെയ്യുന്ന അവസ്‌ഥയുണ്ട്. അവിടെയാണ് കേരള സമൂഹം എത്തിപ്പെട്ടിരിക്കുന്നത്. ഇത്തരം ഏറ്റുപറച്ചിലുകള്‍ ചരിത്രത്തില്‍ അവസാനിച്ചതെങ്ങനെയാണെന്നു പരിശോധിച്ചാല്‍ ഇപ്പോള്‍ നടക്കുന്ന ഒച്ചപ്പാടിന്റെ അര്‍ഥശൂന്യത മനസിലാകും. ഗോപാല്‍ ഗോഡ്‌സെ, വിഷ്‌ണു കര്‍ക്കരെ, മദന്‍ലാല്‍ പഹ്‌വാ എന്നിവര്‍ ഗാന്ധിവധക്കേസിലെ ശിക്ഷാ കാലാവധി കഴിഞ്ഞ് 1964ല്‍ പുറത്തിറങ്ങി. പൂനയില്‍ അവര്‍ക്കായിട്ടൊരുക്കിയ സ്വീകരണയോഗത്തില്‍ പ്രസംഗിച്ചത് ബാലഗംഗാധര തിലകന്റെ കൊച്ചുമകനും തരുണ്‍ഭാരത് എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററുമായിരുന്ന ഡോ. ജി.വി. കേത്‌കറാണ്. ഗാന്ധി വധിക്കപ്പെടുമെന്നു സംഭവത്തിന്റെ ആറുമാസം മുമ്പുതന്നെ തനിക്കറിയാമായിരുന്നുവെന്നും വിവരം അന്നുതന്നെ ബോംബെ പ്രവിശ്യാ മുഖ്യമന്ത്രിയായിരുന്ന ബി.ജി. ഖേറിനെ അറിയിച്ചിരുന്നുവെന്നും കൊലപാതകം തടയാന്‍ നടപടിയൊന്നും ഉണ്ടായില്ലെന്നും കേത്‌കര്‍ വെളിപ്പെടുത്തി. മഹാരാഷ്‌ട്ര നിയമസഭയിലും പാര്‍ലമെന്റിന്റെ ഇരുസഭകളിലും വന്‍ ബഹളമായി. ആഭ്യന്തരമന്ത്രിയായിരുന്ന ഗുല്‍സാരിലാല്‍ നന്ദ ഗാന്ധിവധത്തിന്റെ ഗൂഢാലോചന പുനരന്വേഷിക്കാന്‍ ആര്‍.എസ്. പാഠക് എന്ന സുപ്രീംകോടതി വക്കീലിനെ ഏകാംഗ കമ്മിഷനായി നിയോഗിച്ചു. കേത്‌കര്‍ അറസ്‌റ്റിലായി. താമസിയാതെ പാഠക് കേന്ദ്ര നിയമമന്ത്രിയായി നിയമിതനായി. അങ്ങനെ 1966ല്‍ സുപ്രീംകോടതിയിലെ റിട്ടയേര്‍ഡ് ജഡ്‌ജി ജീവന്‍ലാല്‍ കപൂര്‍ ഏകാംഗ കമ്മിഷന്റെ തലവനായി. 1969ല്‍ അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ മൊറാര്‍ജി ദേശായി അടക്കം 101 സാക്ഷികളെ വിസ്‌തരിച്ചു കഴിഞ്ഞിരുന്നു. നാനൂറില്‍പരം രേഖകള്‍ പരിശോധിച്ചുനോക്കിയ കമ്മിഷന് പ്രത്യേകിച്ച് ഒന്നുംതന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കേത്‌കര്‍ പൊടിയുംതട്ടി പോകുകയും ചെയ്‌തു. സര്‍ക്കാര്‍ ഖജനാവില്‍നിന്നു ലക്ഷങ്ങള്‍ ചെലവായതു മിച്ചം. കേരളത്തെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിച്ച വേറൊരു വെളിപ്പെടുത്തല്‍ നടത്തിയത് ഇ.കെ. നായനാരായിരുന്നു. പ്രമുഖ ചാനലിനു കൊടുത്ത അഭിമുഖത്തില്‍ മലബാര്‍ ഗാന്ധി എന്നറിയപ്പെട്ടിരുന്ന കേളപ്പനെ വകവരുത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ കൊലയില്‍നിന്നു കേളപ്പന്‍ രക്ഷപ്പെട്ടെന്നും നായനാര്‍ വെളിപ്പെടുത്തി. അന്നും കുറെ ബഹളമൊക്കെ നടന്നെങ്കിലും നായനാര്‍ക്കെതിരേ കേസോ നടപടികളോ ഗൂഢാലോചനയുടെ പുനരന്വേഷണമോ ഒന്നും നടന്നില്ല. ഇതിലും സംഭ്രമജനകമായിരുന്നു വര്‍ഗീസ് വധത്തിന്റെ കുറ്റം ഏറ്റുപറഞ്ഞുകൊണ്ടുള്ള കോണ്‍സ്‌റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍. 1998 ലായിരുന്നു ആ സംഭവം. സംസ്‌ഥാന സര്‍ക്കാര്‍ കേസ് പുനരന്വേഷിക്കാന്‍ മടിച്ചപ്പോള്‍ കേരളാ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹര്‍ജികളുടെ പ്രവാഹമായിരുന്നു. അങ്ങനത്തെ ഒരു ഹര്‍ജിയില്‍ 1999 ജനുവരി 11-ാം തീയതി രാമചന്ദ്രന്‍ നായര്‍ കുറ്റമേറ്റു പറഞ്ഞുകൊണ്ടും ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു. ജനുവരി 27ന് വര്‍ഗീസ് വധക്കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നു ഹൈക്കോടതി വിധിച്ചു. എന്നാല്‍, സി.ബി.ഐ. അന്വേഷണം പൂര്‍ത്തിയാകും മുമ്പ് രാമചന്ദ്രന്‍ നായര്‍ മരിച്ചുപോയി. പക്ഷേ, 1977ല്‍ തന്നെ തന്റെ പ്രിയസുഹൃത്തായ ജയദേവന്‍ എന്നയാളെക്കൊണ്ട് വര്‍ഗീസിനെ വധിച്ചത് താനാണെന്നുള്ള കുറ്റസമ്മതം രാമചന്ദ്രന്‍ നായര്‍ കത്തിന്റെ രൂപത്തില്‍ തയാറാക്കുകയും അതു ഗ്രോ വാസുവിന് എത്തിക്കുകയും ചെയ്‌തിരുന്നു. അങ്ങനെ ഗ്രോ വാസുവും ജയദേവനും ഈ കേസില്‍ സാക്ഷികളായി. കൂടാതെ കെ. വേലായുധന്‍ എന്ന ഒരാളും ഈ സംഭവം രാമചന്ദ്രന്‍ നായര്‍ തന്നോട് പറഞ്ഞിരുന്നതായി വെളിപ്പെടുത്തി. മുഹമ്മദ് ഹനീഫ എന്ന കോണ്‍സ്‌റ്റബിള്‍ കൃത്യം നടക്കുമ്പോള്‍ രാമചന്ദ്രന്‍ നായരുടെ കൂടെ താനുണ്ടായിരുന്നു എന്നു കോടതിയെ ബോധ്യപ്പെടുത്തി. അങ്ങനെ രാമചന്ദ്രന്‍ നായരുടെ സ്വന്തം സത്യവാങ്‌മൂലവും ശക്‌തരായ മറ്റു സാക്ഷികളും ഉള്ളതുകൊണ്ട് മാത്രമാണ് അന്നു തലശേരി ഡിവൈ.എസ്.പി. ആയിരുന്ന ലക്ഷ്‌മണ ശിക്ഷിക്കപ്പെട്ടത്. അപ്പോള്‍പോലും കേസിലെ മൂന്നാംപ്രതിയായിരുന്ന ഐ.പി.എസ്. ഉദ്യോഗസ്‌ഥന്‍ പി. വിജയനെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വിട്ടയച്ചു. ലക്ഷ്‌മണ സുപ്രീംകോടതി വരെ അപ്പീല്‍ പോയെങ്കിലും രക്ഷപ്പെട്ടില്ല. അതിനു കാരണം രാമചന്ദ്രന്‍ നായരുടെ സത്യവാങ്‌മൂലവും കോണ്‍സ്‌റ്റബിള്‍ മുഹമ്മദ് ഹനീഫയുടെ ദൃക്‌സാക്ഷിമൊഴിയും ഗ്രോ വാസുവിന്റേയും ജയദേവന്റേയും വേലായുധന്റേയും പഴുതടച്ചുള്ള സാക്ഷിമൊഴികളുമായിരുന്നു. എം.എം. മണിയുടെ കാര്യത്തില്‍ ഇങ്ങനെയുള്ള സത്യവാങ്‌മൂലമോ ദൃക്‌സാക്ഷിയോ മറ്റു സാക്ഷികളോ ഇല്ല. പൊതുപ്രസംഗത്തില്‍ അണികളുടെ ആവേശം കൂട്ടാന്‍ മാത്രം ഉതകിയ ഒരു അസത്യകഥനമാണ് എം.എം. മണിയുടെ പ്രസംഗം എന്നുവേണം കരുതാന്‍. അതല്ല എം.എം. മണിയുടെ പ്രസംഗം സത്യമാണ് എന്നു കരുതുക. അങ്ങനെയാണെങ്കില്‍ പ്രസംഗത്തില്‍ മണി പറഞ്ഞ മറ്റുകാര്യങ്ങളും സത്യമാണ് എന്നുവരും. മൂന്നെണ്ണത്തെ കൊന്നു എന്നു പറഞ്ഞ മണിതന്നെയാണ് ടി.പി. ചന്ദ്രശേഖരനെ ഞങ്ങള്‍ കൊന്നില്ല എന്നും പറയുന്നത്. അപ്പോള്‍ അതും സത്യമാണെന്നു വരില്ലേ? അതേ ശ്വാസത്തില്‍, അനീഷ് രാജ് എന്ന പയ്യനെ കൊന്നതു പി.ടി. തോമസിന്റെ ഗുണ്ടകളാണ് എന്നും മണി പ്രസംഗിക്കുന്നു. ഇതും സത്യമാണെന്നു വരുമോ? അങ്ങനെയെങ്കില്‍ പി.ടി. തോമസിന്റെ പേരിലും കൊലപാതകക്കുറ്റം ചുമത്തി അന്വേഷണം ആരംഭിക്കേണ്ടതല്ലേ? ഒരു പൊതുപ്രസംഗത്തിലെ അതിഭാവുകത്വം ക്രിമിനല്‍ കേസാക്കി മാറ്റിയാല്‍ നാം ചാടുന്നത് അബദ്ധങ്ങളില്‍നിന്ന് അബദ്ധങ്ങളിലേക്കായിരിക്കും. ഇത്തരം കേസുകളൊന്നുംതന്നെ ഒരു മജിസ്‌ട്രേറ്റ് കോടതിയുടെ വരാന്തയില്‍ പോലും നിലനില്‍ക്കുകയില്ല. കൈയില്‍ പോലീസും നാട്ടില്‍ പീനല്‍കോഡും ഉള്ളപ്പോള്‍ ആഭ്യന്തരവകുപ്പിന് ആരെയും അറസ്‌റ്റ് ചെയ്യാം. അതിന് ഒരു പ്രസംഗത്തിന്റെ പോലും ആവശ്യമില്ല. കൊലപാതകക്കേസിലോ മറ്റെന്തെങ്കിലും വിഷയത്തിലോ സംശയമുണ്ട് എന്നുപറഞ്ഞ് ഒരു പൗരനെ സ്‌റ്റേഷനിലേക്കു വിളിപ്പിക്കാനും ചോദ്യംചെയ്യാനും വേണ്ടിവന്നാല്‍ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി പോലീസ് കസ്‌റ്റഡിയില്‍ വാങ്ങാനും എല്ലാം പോലീസിന് അധികാരമുണ്ട്. എന്നു കരുതി തൊട്ടതിനും പിടിച്ചതിനുമെല്ലാം ആ അധികാരം ദുരുപയോഗം ചെയ്യരുത്. പൊതുയോഗങ്ങളിലും ജാഥകളിലും മറ്റും സ്‌ഥിരം മുഴങ്ങിക്കേള്‍ക്കാറുള്ള മുദ്രാവാക്യങ്ങളാണ് - പകരം ഞങ്ങള്‍ ചോദിക്കും, അമ്മേക്കണ്ടു മരിക്കില്ല, ഇല്ലം കണ്ടുമരിക്കില്ല, ചോരച്ചാലുകള്‍ നീന്തിക്കയറും - ഇങ്ങനെയൊക്കെയുള്ളവ. ഇതെല്ലാം വധഭീഷണിയാണെന്നും അതിനാല്‍ മുദ്രാവാക്യം വിളിച്ചവരും വിളിപ്പിച്ചവരും ജാഥയ്‌ക്കു ശേഷമുള്ള യോഗത്തില്‍ പ്രസംഗിച്ചവരും മറ്റും വധോദ്യമം, ഗൂഢാലോചന, തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്‌തവരാണെന്നും വന്നാല്‍ ഈ നാട്ടില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം ആര്‍ക്കെങ്കിലും നടത്താന്‍ പറ്റുമോ? ഇതിലും ഗൗരവമുള്ള ക്രിമിനല്‍ സംഭവങ്ങളും മൊഴിമാറ്റങ്ങളും അടുത്തകാലത്തുതന്നെ നടന്നിട്ടുണ്ട് എന്നു ബന്ധപ്പെട്ടവരെ വിനയപൂര്‍വം അറിയിക്കട്ടെ. ഇറ്റാലിയന്‍ കപ്പലില്‍നിന്നു വെടിയേറ്റുമരിച്ചവരുടെ കേസില്‍പ്പെട്ട സെന്റ് ആന്റണീസ് എന്ന ബോട്ടിന്റെ ഉടമ ഫ്രെഡി 17 ലക്ഷം രൂപ വാങ്ങിച്ച് യേശുവിന്റെ നാമത്തില്‍ കുറ്റവാളികള്‍ക്കു മാപ്പു കൊടുക്കുകയും അവരെപ്പറ്റി എങ്ങും യാതൊരു പരാതിയും ഉന്നയിക്കുകയില്ലെന്നും പറഞ്ഞത് ആഴ്‌ചകള്‍ക്കു മുമ്പാണ്. തുടര്‍ന്ന് ബോട്ട് അതിവേഗത്തിലായിരുന്നെന്നും അതോടിക്കുന്ന ആളിന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും കപ്പലില്‍നിന്നു നിരന്തരം ലൈറ്റും സൈറണും അടിച്ചുകൊണ്ടേയിരുന്നു എന്നും വെടിയുണ്ടകള്‍ എവിടെനിന്നു വന്നു എന്നറിയില്ല എന്നും മറ്റും ഫ്രെഡി പത്രക്കാരോട് പറഞ്ഞു. ഈ ഒത്തുതീര്‍പ്പില്‍ ക്ഷുഭിതരായി ഇതിനെ ചോദ്യംചെയ്‌തത് സാമാന്യക്കാരല്ല. രാജ്യത്തെ അത്യുന്നത നീതിപീഠമായ സുപ്രീം കോടതിയിലെ ജഡ്‌ജിമാരാണ്. പരിഭ്രമിച്ചുപോയ കേരളത്തിന്റെ പ്രശസ്‌തനായ വക്കീല്‍ ഗോപാല്‍ സുബ്രഹ്‌മണ്യം ഈ ഒത്തുതീര്‍പ്പ് സര്‍ക്കാര്‍ ചോദ്യംചെയ്യുമെന്നും മൊഴിമാറ്റിയവരുടെ പേരില്‍ തക്കതായ നിയമനടപടി എടുക്കുമെന്നും സുപ്രീംകോടതിയെ ബോധിപ്പിച്ചു. ഇറ്റലിയുടെ വക്കീലായിരുന്ന ഹരീഷ് സാല്‍വെയും ഭയന്നുപോയി. തങ്ങള്‍ ക്രിമിനല്‍ കേസ് തീര്‍പ്പാക്കിയതല്ലെന്നും ജീവകാരുണ്യപരമായ ഒരു പ്രവൃത്തിമാത്രമായിരുന്നു ആ പണം കൈമാറ്റമെന്നും കോടതിയെ ബോധിപ്പിച്ചു. കേരളാ സര്‍ക്കാരിനോട് വകുപ്പും ചട്ടവും ഉദ്ധരിച്ച് കേസെടുക്കാന്‍ ഗോപാല്‍ സുബ്രഹ്‌മണ്യം ആവശ്യപ്പെടുകയും ചെയ്‌തു. ഇന്നും ആ നിര്‍ദേശം നടപ്പായിട്ടില്ല. എന്റിക്ക ലെക്‌സി വെടിവെയ്‌പു കേസ് കൈവിട്ടുപോകാതിരിക്കാന്‍ താന്‍ കെ.വി. തോമസിനോടും കേരളാ നിയമസഭയിലെ കത്തോലിക്കാ മന്ത്രിമാരോടും ആവശ്യപ്പെട്ടു എന്ന് സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വെളിപ്പെടുത്തിയിരുന്നു. നാലുപാടുനിന്നും വിമര്‍ശനമുയര്‍ന്നതിനെത്തുടര്‍ന്ന് അദ്ദേഹം നടത്തിയ വിശദീകരണത്തില്‍ താന്‍ മധ്യസ്‌ഥനാവാന്‍ ആഗ്രഹിച്ചിട്ടില്ല എന്നുമാത്രമാണു പറഞ്ഞിട്ടുള്ളത്. കേസില്‍ ഇടപെടുകയില്ലെന്നോ കത്തോലിക്കാ മന്ത്രിമാരെ വിളിച്ചിട്ടില്ലെന്നോ കര്‍ദിനാള്‍ ഇതുവരെ പറഞ്ഞിട്ടില്ല. ഫിദെസ് എന്ന വാര്‍ത്താ ഏജന്‍സി തന്റെ അഭിമുഖം പിന്‍വലിച്ചെന്നും അവര്‍ തന്നോട് മാപ്പുപറഞ്ഞു എന്നും മാര്‍ ആലഞ്ചേരി അവകാശപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും ആ വാര്‍ത്താ ഏജന്‍സിയുടെ വെബ്‌സൈറ്റില്‍ അദ്ദേഹത്തിന്റെ അഭിമുഖം തിളങ്ങിനില്‍ക്കുന്നു. ഈ ഗൂഢാലോചനയിലും കേരള സര്‍ക്കാര്‍ നടപടി എടുത്തുകാണുന്നില്ല. പകരം അല്‍പം അശാന്തനായി എം.എം. മണി സംസാരിച്ചതാണ് സര്‍ക്കാരിനേയും പോലീസിനേയും പൊതുസമൂഹത്തേയും ആശങ്കപ്പെടുത്തുന്ന വിഷയം! മണിയെ അറസ്‌റ്റ് ചെയ്യാം. മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി അധികാരത്തിലില്ലാത്തതുകൊണ്ട് അവര്‍ക്കു കാര്യമായൊന്നും ചെയ്യാന്‍ സാധിക്കുകയുമില്ല. ഒരു ശല്യക്കാരനായ വ്യവഹാരിയായിട്ടും ദുര്‍വാശിക്കുവേണ്ടി പൊതുപണം ദുരുപയോഗം ചെയ്യുന്ന കരുതലില്ലാത്ത ഭരണാധികാരിയായിട്ടും അറിയപ്പെടാനാണ് ഉമ്മന്‍ചാണ്ടിയുടെ തീരുമാനമെങ്കില്‍ അദ്ദേഹത്തെ ദൈവം സഹായിക്കട്ടെ. ടി.ജി. മോഹന്‍ദാസ് (കൊച്ചിയിലെ റെസ്‌പോണ്‍സിബിള്‍ സിറ്റിസണ്‍ ഫൗണ്ടേഷന്‍ ഡയറക്‌ടറാണ് ലേഖകന്‍) |
www.keralites.net |
No comments:
Post a Comment