ശ്രീ ഭാഗവാനുവാച
അശോച്യനന്വശോചസ്ത്വം പ്രജ്ഞാവാദാംശ്ച ഭാഷസേ
ഗതാസുനഗതാസൂംശ്ച നാനുശോചന്തി പണ്ധിതാ:
ദു:ഖിക്കെണ്ടാത്തവരെ കുറിച്ച് നീ ദുഖിക്കുന്നു പണ്ധിതന്റെ മട്ടിലുള്ള വാക്കുകള്‍ പറയുകയും ചെയ്യുന്നു. പണ്ധിതന്മാര്‍ മരിച്ചവരെ കുറിച്ചും മരിക്കാത്തവരെ കുറിച്ചും അനുശോചിക്കുന്നില്ല.
ഗീതയിലെ ഭഗവാന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപദേശമാണ് ഈ ശ്ലോകം.ജീവാത്മാവ് വധിക്കപ്പെടുന്നുമില്ല ആരേയും വധിക്കുന്നുമില്ല. അതൊരിക്കലും ഇല്ലാതിരുന്നിട്ടുമില്ല ഇനിയില്ലാതിരിക്കുകയുമില്ല. ജനനമരണങ്ങള്‍ക്കതീതമായ ആത്മാവിനെക്കുറിച്ച് ദുഃഖിക്കേണ്ടകാര്യവുമില്ല. ദുഃഖിച്ചതുകൊണ്ട് പ്രയോജനവുമില്ല. ജനനമരണങ്ങള്‍ക്കതീതമായ ഒന്നിനെക്കുറിച്ച് ചിന്തിച്ചുവേവലാതിപ്പെടുന്നത് സമയനഷ്ടവും ഊര്‍ജ്ജനഷ്ടവുമാണെന്നറിയുക.പണ്ഡിതന്മാര്‍ ഒരിക്കലും നാശമുള്ളവയെക്കുരിച്ചു ആലോചിച്ചു ദുഖിക്കാറില്ല. പഞ്ചഭുത നിര്‍മിതമായ ഒന്നുംതന്നെ നിലന്നില്‍പ്പില്ലതാണ് എന്നറിയാം , പിന്നെ എന്തിനു അതിനെക്കുറിച്ചോര്‍ത്തു ദുഖിക്കണം? വസ്തുക്കളും വെക്തികളും നമ്മുടെതാണ് എന്നാ ചിന്ത കൊണ്ടാണ് .അതെല്ലാം വിട്ടുപിരിയുമ്പോള്‍ നമ്മള്‍ തളരുന്നത് . വസ്തുക്കളോ ,വെക്തികളോ അല്ല എന്നെ ഞാനായി നിലനിര്‍ത്തുന്നത് ,ഞാന്‍ ഈശ്വരചൈതന്യമാണ് അതിനെമാത്രം ഇല്ലാതാക്കാന്‍ ആര്‍ക്കും സാധിക്കില്ല .അത് ഒരിക്കലും ഇല്ലാതാവുകയും ഇല്ലെന്നു ആര് തിരിച്ചറിയുന്നുവോ അവര്‍തന്നെ പണ്ഡിതര്‍. നശിക്കുമെന്ന് ഉറപ്പുണ്ടായിട്ടും എന്തിനു വിഷമിക്കുന്നു? ഒരു ശക്തിക്കും അത് തടുക്കാനും സാധിക്കില്ല ....ഇങനെ മനുഷ്യര്‍ വിവേകപൂര്‍വ്വം ചിന്തിച്ചാല്‍ ജീവിതത്തിലുണ്ടാവുന്ന ലാഭനഷ്ടങ്ങലെക്കുരിച്ചു, വ്യകുലപ്പെടുകയോ.അമിതമായി സന്തോഷിക്കുകയോ ചെയ്യില്ല . ഈതൊരു കാര്യംകൊണ്ടാണ് നമ്മള്‍ മാനസികമായി തളുരുന്നത്? ആ തളരുന്ന മനസ്സിനെ ഉയര്‍ത്താന്‍ ഭഗവാന്റെ ഈ വാക്കുകളിലൂടെ സാധിക്കുന്നു
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
No comments:
Post a Comment