തിരുവനന്തപുരത്തിറങ്ങേണ്ട യാത്രക്കാരെ നെടുമ്പാശേരിയിലിറക്കി; വിമാനത്തിനകത്ത് യാത്രക്കാരുടെ ധര്‍ണ്ണ
നെടുമ്പാശേരി: തിരുവനന്തപുരത്തിറക്കേണ്ടിയിരുന്ന യാത്രക്കാരെ നെടുമ്പാശേരിയിലിറക്കിയതില്‍ പ്രതിഷേധിച്ച് വിമാനത്തിനകത്ത് യാത്രക്കാരുടെ ധര്‍ണ്ണ. തിങ്കളാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളത്തിലാണ് സംഭവം. രാത്രി രണ്ട് മണിക്കൂറിലേറെയാണ് യാത്രക്കാര്‍ ധര്‍ണ്ണ നടത്തിയത്. പിന്നീട് വിമാനത്താവളത്തിലെ എയ്ഡ്പോസ്റ്റ് എസ്.ഐ ഹാറൂണ്‍ വിമാനത്തിനടുത്തെത്തി യാത്രക്കാരെ അനുനയിപ്പിച്ച് വിമാനത്തിനകത്തു നിന്നും പുറത്തിറക്കുകയായിരുന്നു. എയര്‍ഇന്ത്യയുമായി ചര്‍ച്ച നടത്തിയതിന് ശേഷം ഇവരെ റോഡ് മാര്‍ഗം തിരുവനന്തപുരത്തെത്തിച്ചു.
തിങ്കളാഴ്ച രാത്രി 9 ന് ദമാമില്‍ നിന്നും തിരുവനന്തപുരം വഴി നെടുമ്പാശേരിയിലെത്തി ഇവിടെ നിന്നും കോഴിക്കോട് വഴി ദമാമിലേക്ക് മടങ്ങേണ്ടിയിരുന്ന വിമാനം ദമാമില്‍ നിന്നും നേരെ കോഴിക്കോട്ടേക്കു പോയി അവിടെ നിന്നുളള യാത്രക്കാരുമായി നെടുമ്പാശേരിയിലെത്തുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം യാത്രക്കാരോട് നെടുമ്പാശേരിയിലിറങ്ങുവാനാവശ്യപ്പെട്ടു. എന്നാല്‍ തിരുവനന്തപുരത്ത് ഇറങ്ങേണ്ടിയിരുന്ന 29 യാത്രക്കാര്‍ തങ്ങളെ വിമാനമാര്‍ഗം തന്നെ തിരുവനന്തപുരത്തേക്ക്എത്തിക്കണമെന്നാവശ്യപ്പെട്ട് വിമാനത്തില്‍ കുത്തിയിരുന്നു. രണ്ട് മണിക്കൂര്‍ പിന്നിട്ടിട്ടും യാത്രക്കാര്‍ ഇറങ്ങാഞ്ഞതിനെ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനായി പൊലീസിന്‍െറ സഹായം തേടി. സുരക്ഷാ പ്രശ്നം മുന്‍നിര്‍ത്തിയായിരുന്നു ഈ നീക്കം. എന്നാല്‍ യാത്രക്കാരുടെ വിഷമതകള്‍ മനസിലാക്കി എസ്.ഐ ഹാറൂണ്‍ അനുരഞ്ജന മാര്‍ഗം സ്വീകരിച്ചു. യാത്രക്കാര്‍ക്ക് ഭക്ഷണവും വിശ്രമവും നല്‍കാനും അതിനു ശേഷം റോഡ് മാര്‍ഗം തിരുവനന്തപുരത്തെത്തിക്കാനും എയര്‍ഇന്ത്യാ അധികൃതരോട് ആവശ്യപ്പെട്ടു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment