കോഴിക്കോട്: കാറപകടത്തില്‍ പരുക്കേറ്റു കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ വിദഗ്‌ധ ചികില്‍സയ്‌ക്കായി വെല്ലൂരിലേക്കു മാറ്റുന്ന കാര്യം സജീവ പരിഗണനയില്‍. വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജിനുകീഴിലുള്ള ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയന്‍സസിലേക്കു മാറ്റാനാണ് ആലോചന. ന്യൂറോ റിഹാബിലിറ്റേഷനു വിദഗ്‌ധ ചികില്‍സ വേണമെന്ന ആശുപത്രി അധികൃതരുടെ നിര്‍ദേശം കുടുംബാംഗങ്ങള്‍ക്കു മുമ്പാകെ വച്ചിട്ടുണ്ട്. തീരുമാനമെടുക്കേണ്ടതു കുടുംബാംഗങ്ങളാണ്. മിംസ് ആശുപത്രിയില്‍ ഐ.സി.യുവില്‍ കഴിയുന്ന ജഗതിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. ഇന്നലെ കണ്ണുകള്‍ തുറന്നു. ഭാര്യയുടെ കൈ പിടിച്ചു. വളരെ പതുക്കെയാണു പുരോഗതി. ഇടിയുടെ ആഘാതത്തില്‍ തലയ്‌ക്കു പരുക്കേറ്റതിനാലാണു പുരോഗതി വൈകുന്നതെന്നാണു കരുതുന്നത്. നടനായതിനാല്‍ കൈകാലുകളും നെഞ്ചും മറ്റു ശരീരഭാഗങ്ങളും യഥേഷ്‌ടം ഇളക്കാവുന്ന സ്‌ഥിതി കൈവരിക്കണം. അതിനു കുറേക്കാലം നീണ്ടുനില്‍ക്കുന്ന ഫിസിയോതെറാപ്പി ആവശ്യമാണ്. ന്യൂറോ സംബന്ധമായ വിദഗ്‌ധ ചികില്‍സയും വേണം. ജഗതിയെ വിമാനത്തില്‍ വെല്ലൂരിലേക്കു കൊണ്ടുപോകാവുന്ന ഘട്ടമെത്തിയാല്‍ ഇവിടെനിന്നു മാറ്റാനാണ് ആലോചന. മിംസില്‍നിന്നു ചികില്‍സയുടെ കേസ് ഷീറ്റ് വെല്ലൂരിലേക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ജഗതിയുടെ ബന്ധുക്കളേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഡോക്‌ടര്‍മാരുടെ സഹായത്തോടെ മാത്രമേ ജഗതിയെ ഇവിടെനിന്നു പുറത്തേക്ക് കൊണ്ടുപോകുകയുള്ളു. ഇപ്പോള്‍ ചികില്‍സിക്കുന്ന ഡോക്‌ടര്‍മാരുടെ പാനലാണ് ഇതു സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്. കഴുത്തില്‍ ബെല്‍റ്റ് മുറുകി ആഴത്തിലുള്ള മുറിവാണുള്ളത്. ശ്വാസതടസം ഒഴിവാക്കാന്‍ അത്യാവശ്യഘട്ടങ്ങളില്‍ വെന്റിലേറ്റര്‍ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ പത്തിനാണു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കടുത്തു പാണമ്പ്രയില്‍ കാര്‍ ഡിഡൈറില്‍ ഇടിച്ച് ജഗതിക്കു ഗുരുതരമായി പരുക്കേറ്റത്. രണ്ടു ഘട്ടങ്ങളിലായി ഇദ്ദേഹത്തെ നാലു ശസ്‌ത്രക്രിയകള്‍ക്കു വിധേയമാക്കിയിരുന്നു. |
No comments:
Post a Comment